മുടി കൊഴിച്ചിൽ

നമ്മളില്‍ പലരും ഇന്ന് നേരിടുന്ന ഒരു പ്രശ്നം ആണല്ലോ മുടി കൊഴിച്ചില്‍.
ജന്മനാ കഷണ്ടി ആയവര്‍ ഇത്  വായിച്ചു അതേപോലെ പരീക്ഷിക്കണ്ട കാര്യം ഇല്ലാന്ന് തോന്നുന്നു,അല്ലാത്തവർക്ക്  പരീക്ഷിച്ചു നോക്കാവുന്നത് ആണ് ഫലം ഉറപ്പായും കിട്ടും.
കൂടുതലായും പ്രവാസികളുടെ തലമുടി വല്ലാതെ കൊഴിഞ്ഞു പോകാറുണ്ട്,വെള്ളം മാറി കുളിക്കുന്നതുകൊണ്ടും കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലവും സംഭവിക്കുന്ന ഒരു കാര്യമാണ് ഇത്, എനിക്ക് തലമുടി കുറെ ഉണ്ടായിരുന്നു ഞാന്‍ പ്രവാസി ആയതിനു ശേഷം എല്ലാം കൊഴിഞ്ഞു പോകുകയാണ് അവസാനം ഇത്തിരി എങ്കിലും ഉണ്ടായിരുന്നു ഇപ്പോള്‍ അതും കൊഴിഞ്ഞു ഒട്ടും മുടി ഇല്ലാതെ വരുമോ എന്നൊരു സംശയം. ഒരു വല്ലാത്ത മുടി കൊഴിച്ചില്‍ ആണ്.

ഞാന്‍ ഇപ്പോൾ ഈ  മരുന്ന് ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട് സത്യം പറയാലോ ഒരാഴ്ച ആയി ഞാന്‍ ഇത് പരീക്ഷിച്ചു നോക്കുന്നു,ഒത്തിരി മാറ്റം കാണുന്നുണ്ട്,ഇനി വേറെ മുടി കിളിർത്തു വന്നില്ലെകിലും ഉള്ളതെങ്കിലും പോകാതിരിക്കട്ടെ എന്ന് ഞാന്‍ വിചാരിക്കുന്നു,,,എനിക്ക് ഫലം കിട്ടിയതുകൊണ്ട് ആണ് നിങ്ങള്ക്കാ യി ഞാന്‍ ഇതിവിടെ പങ്കുവെക്കാന്‍ തയ്യാറായതും,നിങ്ങളുടെ മറുപടികള്‍ പ്രതിക്ഷിക്കുന്നു.

കറ്റാർവാഴയുടെ  ഒന്നോ രണ്ടോ ഇതളുകള്‍ എടുക്കുക അത് ചെറുതായി അരിയുക ,അതിലേക്കു ഒരു സബോളയുടെ ചെറിയ കഷണവും അരിഞ്ഞെടുത്തു അത് മിക്സിയില്‍ ഒന്നിച്ചിട്ട് അരച്ചെടുക്കുക. ഇവ അരച്ച് എടുക്കുപ്പോള്‍ കൂടെ നാരങ്ങയുടെ ഒരു ചെറിയ കഷണവും കൂടി അരച്ച് എടുത്താല്‍ നല്ലതാണ് കാരണം തലയില്‍ താരന്‍ ഉണ്ടെക്കില്‍ അവയെ അകറ്റാന്‍ നാരങ്ങനീര് ഏറെ ഫലം ഉള്ളവ ആണ് കറ്റാർവാഴ യുടെ നീരും കുടിക്കാം നീരില്‍ ശരീരത്തിന്‌ ആവശ്യമായ വിവിധ തരം പോഷകങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. നിരവധി ആരോഗ്യ ഗുണങ്ങളുള്ള കറ്റാർവാഴ നീര്‌ ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്നത്‌ വളരെ നല്ലതാണ്‌. ശരീരത്തിലെ പല വിഷാംശങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്ന വിവിധ ആന്റി ഓക്‌സിഡന്റുകള്‍ കറ്റാര്‍വാഴ നീരില്‍ അടങ്ങിയിട്ടുണ്ട്‌.ഈ ചേരുവകള്‍ അരച്ച് എടുക്കുപ്പോള്‍ ഒരു തരി പോലും വെള്ളം ഒഴിക്കരുത് കാരണം കറ്റാര്‍വാഴയില്‍ വെള്ളം ദാരളമായി ഉണ്ട് .ഈ ചേരുവകള്‍ ഒന്നിച്ചു മിക്സിയില്‍ അരച്ച് അതിന്റ്റെ നീര് അരിപ്പയില്‍ വച്ച് അരിച്ചെടുക്കുക,..
അരിച്ചെടുത്ത നീര് തലയില്‍ എന്നും തേച്ചു ഒരു മണികൂറിനുഉള്ളില്‍ കഴുകി കളയുക, നിങ്ങളുടെ മുടി കൊഴിച്ചില്‍ ഉറപ്പായും മാറി കിട്ടും കൊഴിഞ്ഞു പോയത് പോയി ബാക്കി ഉള്ള മുടി എങ്കിലും പോകാതെ കിട്ടും തന്നെയുമല്ല പുതിയ മുടികള്‍ ശക്തിയോടെ കിളിർത്തു  വരികയും ചെയ്യും. തലയിലെ എല്ലാ മുടിയും കൊഴിഞ്ഞു കഷണ്ടി ആകുന്നതില്‍ നിന്നും രക്ഷ നേടാന്‍കഴിയും.

മുടികൊഴിച്ചില്‍ വരാന്‍ കാരണം കാത്സ്യം,വൈറ്റമിന്‍ ,ഇരുമ്പ്സത്ത്,അടങ്ങിയ ഭക്ഷണങ്ങളുടെ കുറവുകള്‍ മൂലം ആണ്,അതുകൊണ്ട് അങ്ങിനെ ഉള്ള ഭക്ഷണങ്ങള്‍ ശീലമാക്കുക ക്യാരറ്റും നെല്ലിക്കയും പച്ചക്ക് കഴിക്കേണ്ടത്‌ ആണ്,കൂടാതെ പയറ് വര്ഗകങ്ങള്‍ അടങ്ങിയ ഭക്ഷണം പഴവര്ഗ്ങ്ങള്‍ ഇലക്കറികള്‍ ഇവ കൂടുതല്‍ കഴിക്കണം


________________

മുടികൊഴിച്ചിലിനു പ്രധാന കാരണം വെള്ളം.
------------------
മുടി കൊഴിച്ചിലിനു കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന വെള്ളമാണ് ഇതില്‍ പ്രധാനംമുടികൊഴിച്ചിലിനുള്ള കാരണം അന്വേഷിച്ചു പോകുന്നതിന് മുന്‍പ് താഴ പറയുന്ന ഏതെങ്കിലും വെള്ളത്തിലാണോ നിങ്ങള്‍ കുളിയ്ക്കുന്നതെന്നു ശ്രദ്ധിയ്ക്കൂ. എല്ലാവര്‍ക്കും അറിയുന്നതു പോലെ ക്ലോറിന്‍ വെള്ളം മുടി കൊഴിയാനുള്ള ഒരു പ്രധാന കാരണമാണ്. വെള്ളം വൃത്തിയാക്കാനാണ് ഇത് ചെയ്യുന്നതെങ്കിലും ഇത് മുടിയെ വല്ലാതെ വരണ്ടതാക്കും. മുടി കൊഴിയാനുള്ള ഒരു കാരണം മാത്രമല്ല, മുടിയില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും ഇത് കാരണമാകും. കട്ടി കൂടിയ വെള്ളവും മുടികൊഴിച്ചിലിനുള്ള ഒരു കാരണം തന്നെയാണ്. ഇതില്‍ മഗ്‌നീഷ്യം, കാല്‍സ്യം, സിലിക്ക എന്നിവയുണ്ട്. ഇത് താരനുണ്ടാക്കുകയും ഇതുവഴി മുടികൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു. ഉപ്പുവെള്ളവും മുടികൊഴിച്ചിലിന് ഇട വരുത്തുന്ന ഒന്നു തന്നെയാണ്. ഇത് മുടി വല്ലാതെ വരണ്ടതാക്കും. സ്ഥിരമായ മുടികൊഴിച്ചിലിനും ഇത് ഇട വരുത്തുക തന്നെ ചെയ്യും. ചില രാജ്യങ്ങളില്‍ കടല്‍ വെള്ളം ഉപ്പു കളഞ്ഞാണ് ഉപയോഗിക്കുന്നത്. ഇത്തരം വെള്ളം മുടികൊഴിച്ചിലുണ്ടാക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇതില്‍ ക്ലോറിന്‍, സോഡിയം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ കേടു വരുത്തുകയും മുടി കൊഴിച്ചില്‍, നര തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ശുദ്ധമായ വെള്ളമാണ് മഴവെള്ളമെന്നും ഇതുകൊണ്ട ഇത് മുടിയ്ക്കു നല്ലതാണെന്നും വിശ്വാസമുണ്ട്. എ്ന്നാല്‍ അന്തരീക്ഷമലിനീകരണം വഴി മഴവെള്ളം എത്തുമ്പോഴേയ്ക്കും മലിനമാകുന്നുണ്ട്. ഇത് മുടിയ്ക്കു നല്ലതല്ല. മാത്രമല്ല, ആസിഡ് റെയിന്‍ പോലുള്ളവയും മുടിയ്ക്ക് ഏറെ ദോഷം വരുത്തുന്നതാണ്. കിണര്‍ വെള്ളം പൊതുവെ മുടിയ്ക്ക് നല്ലതാണെങ്കിലും കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളം മുടിയ്ക്ക് ദോഷം വരുത്തുന്ന ഒന്നാണ്. ഭൂമിയുടെ വല്ലാതെ താഴ്ചയിലുള്ള് അടിത്തട്ടില്‍ നിന്നും വരുന്നതു കൊണ്ട് ഇതില്‍ അയേണ്‍, മഗ്‌നീഷ്യം എ്ന്നിവ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് ദോഷം വരുത്തുന്ന ഘടകങ്ങള്‍ തന്നെയാണ്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം