ചെങ്കണ്ണ്

കണ്ണിനുള്ളിലെ നേര്‍ത്തപടലത്തെ ബാധിക്കുന്ന നീര്‍വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്നറിയപ്പെടുന്ന രോഗം. സാധാരണയായി വേനല്‍ക്കാലത്താണ് ഇത്തരം രോഗങ്ങള്‍ കൂടുതലായി കാണുക.

മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളില്‍ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു.

ഇതു കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജങ്ക്‌റ്റൈവ എന്ന കോശ ഭിത്തിയില്‍ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തല്‍ഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.

വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം. കണ്ണ് ചുവന്നിരിക്കുക, രാവിലെ എഴുന്നേല്ക്കുമ്പോള്‍ കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.

ചെങ്കണ്ണ് രോഗബാധയുള്ളവര്‍ പരമാവധി പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. പൊടിപടലങ്ങളും മറ്റും ഉള്ള സ്ഥലത്ത് ചെല്ലുന്നത് അസുഖം കൂടുതലാവാന്‍ കാരണമാകും.

രോഗി ഉപയോഗിച്ച തോര്‍ത്ത്, കര്‍ച്ചീഫ്, സോപ്പ് എന്നിവയില്‍ കൂടിയും രോഗിയുടെ കണ്ണുനീരിന്റെ അംശം മറ്റൊരാളുടെ കണ്ണുകളില്‍ എത്തിയാലും ചെങ്കണ്ണ് പകരും.

രോഗം വേഗത്തില്‍ സുഖപ്പെടുന്നതിനായി ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കണ്ണുകള്‍ തിരുമ്മുകയോ കൂടുതല്‍ ചൂടും വെളിച്ചവും ഏല്‍ക്കുകയോ ചെയ്യതുത്.

തുളസിയിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കണ്ണ് നിത്യവും രണ്ട് നേരം കഴുകുന്നത് നല്ലതാണ്. സാംക്രമിക രോഗമായതിനാല്‍ കൈകളും ഉപയോഗിച്ച തുണികളും അണുനാശിനി ചേര്‍ത്ത വെള്ളത്തില്‍ കഴുകണം.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം