കടുക്

ഇന്ത്യക്കും തനതായൊരു കടുകുണ്ട്
Brown mustard
ഹിമാലയൻ താഴ് വരയിലും ഉത്തരേന്ത്യയിലും വളരുന്നവയാണ്.

കടുകും കടുകെണ്ണയും കടുക് ഇലയും
ഇന്ത്യൻ ഭക്ഷണത്തിലെ പ്രധാനമാണ്.
കടുകെണ്ണ ആയുർവേദ ഔഷധവുമാണ്.

2002 ൽ ബെയർ കമ്പനി കൊണ്ടുവന്ന G M കടുക് ഇന്ത്യ നിരസിച്ചിരുന്നു.
ഇന്ന് ഡൽഹി സർവ്വകലാശാല വികസിപ്പിച്ച DMH_II  G M കടുകിലും ഏറെക്കുറെ ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്.

കൃഷി ഒരു സംസ്ഥാന വിഷയമായതിനാൽ രാജസ്ഥാൻ മധ്യപ്രദേശ് ഹരിയാന  തുടങ്ങിയവർ G M കടുക് പരീക്ഷണത്തിനേ അനുമതി നിഷേധിച്ചു.
കേരളം എതിർപ്പറി യി ച്ചു കഴിഞ്ഞു.

G M കടുക് കൃഷി ചെയ്യുന്നതോടെ കളനാശിനികളുടെ ഉപയോഗം കൂടും.ഇന്ത്യയിൽ സ്ത്രീകളാണ് കളപറിക്കുന്ന ജോലിയെടുക്കുന്നവർ

തേനീച്ച ഉദ്പാ ദകർക്ക് തേൻ ലഭിക്കുന്ന പ്രധാന വിള കടു കാണ്. അവർ പ്രക്ഷോഭത്തിലാണ്.

കടുകെണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാൻ G M കടുകല്ല വേണ്ടത് ഇറക്കുമതി ചുങ്കം കൂട്ടി ഇന്ത്യൻ ഭക്ഷ്യ എണ്ണ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കി ഉൽപാദനം കൂട്ടുകയാണ് വേണ്ടത്.

വൈവിധ്യ സമ്പുഷ്ടമായ ഇന്ത്യൻ ഭക്ഷ്യ എണ്ണ കൃഷിയെ ഒറ്റ ഇനം G M കടുക് തകർക്കും
ഇത് സേഫ് ആണെന്ന് തീരുമാനിക്കാൻ ചേർന്ന യോഗം 15 മിനുട്ട് മാത്രമാണ് കൂടിയത്.

വിവരാവകാശ കാലത്തും പഠന രേഖ കാണാൻ ഡൽഹിയിൽ ചെല്ലാനാണ് ആവശ്യ പ്പെടുന്നത്.

G M കടുകിനെതിരെ
കേരളത്തിലെ വിവിധയിടങ്ങളിൽ
ഗാന്ധിജയന്തി ദിനത്തിൽ
കടുക് സത്യാഗ്രഹം   പങ്കെടുക്കൂ....

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം