പ്രമേഹം ഒരു രോഗമല്ല!
ഒരവസ്ഥയാണ്.
പരിഹരിക്കാവുന്നതാണ്.

മധുമേഹം എന്ന് ആയുർവ്വേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന പ്രമേഹം അഥവാ ഡയബറ്റിസ് പണ്ട് നാട്ടിൽ മൂത്രത്തിൽ പഞ്ചസാര എന്ന രോഗമായി അറിയപ്പെട്ടിരുന്നു.
വളരെ അപൂർവ്വമായിരുന്ന രോഗം ഇന്ന് സർവ്വസാധാരണമായിരിക്കുന്നു.
അലോപ്പതിയിൽ ഇതിന് ചികിത്സയില്ല. മരുന്നു കഴിച്ച് നിയന്ത്രിക്കൽ മാത്രം. ക്രമേണ മരുന്നിന്റെ അളവും തവണയും കൂട്ടുക തുടർന്ന് ഇൻസുലിൻ കുത്തിവയ്പ്.
നിരവധി രോഗങ്ങളുടെ ഗേറ്റ് വേ ആയ ഒരു പ്രമേഹരോഗിയെ കിട്ടിയാൽ ഒരു അലോപ്പതി ഡോക്ടർ കഞ്ഞി കുടി മുട്ടാതെ ജീവിച്ചു കൊള്ളും.
ഇതേ രോഗി യോഗ- പ്രകൃതിജീവനമാർഗങ്ങളിലേക്ക് വന്നാൽ രോഗം മാറുകയും ചെയ്യുന്നതായിക്കണ്ടിട്ടുണ്ട്.
ഇതെങ്ങനെ സംഭവിക്കുന്നു.
ഒരിക്കലും ഒരാളുടെ പാൻക്രിയാസ് കേടായിപ്പോയിട്ടല്ല പ്രമേഹം ഉണ്ടാകുന്നത്.

 നാം കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൂക്കോസ് ദഹിച്ച് നമുക്ക് വേണ്ട ഊർജ്ജം ലഭിക്കുന്നു. അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സൂക്ഷിക്കുകയും വേണ്ടിവന്നാൽ വീണ്ടും ഗ്ലൂക്കോസാക്കി മാറ്റുകയും ചെയ്യുന്ന രസങ്ങൾ ശരീരത്തിൽ സ്വയം ഉൽപ്പാദിക്കപ്പെടുന്നു.
പാൻക്രിയാസിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നത്.
നാം കഴിക്കുന്ന ഭക്ഷണം ദഹിച്ച് എല്ലാ ശരീരകോശങ്ങളിലും എത്തിച്ചേരണം. അങ്ങിനെ എത്തിച്ചേരുന്ന ഗ്ലൂക്കോസ് ശുദ്ധമായിരിക്കണം.
കഴിക്കുന്ന ഭക്ഷണം ശുദ്ധമല്ലെങ്കിൽ പാൻക്രിയാസ് ഇൻസുലിൻ പുറപ്പെടുവിക്കയില്ല. ദഹിപ്പിക്കപ്പെടാത്ത ഈ ഗ്ലൂക്കോസ്-പഞ്ചസാര - മൂത്രത്തിലൂടെ പുറത്തു പോകും. അതിന് കൂടുതൽ വെള്ളം വേണ്ടിവരും. അതിനാൽ ദാഹം കൂടും. കൂടുതൽ ഗ്ലൂക്കോസ് വേണ്ടി വരുന്നതിനാൽ വിശപ്പു കൂടും. പരവേശമുണ്ടാകും.
നല്ല ഭക്ഷണം കഴിച്ചു തുടങ്ങിയാൽ (പഴങ്ങൾ, പച്ചക്കറികൾ) പാൻക്രിയാസ് നന്നായി പ്രവർത്തിക്കും.
നല്ല ഭക്ഷണം തിരിച്ചറിയാൻ ശരീരത്തിന് അതിന്റേതായ മാർഗങ്ങളുണ്ട്. മനസിൽ പിടിക്കാത്ത ഭക്ഷണം നാം കഴിക്കാറില്ല. മനസിൽ പിടിച്ചാലും കണ്ണിന് സ്വീകാര്യമാകണം. കണ്ണിനെ കബളിപ്പിക്കാൻ ആകർഷകമായ നിറങ്ങൾ ചേർക്കുന്നു. മൂക്ക് ഭക്ഷണം സ്വീകരിക്കണം.അതിനെ കബളിപ്പിക്കാൻ കൃത്രിമ മണങ്ങൾ (ഏലയ്ക്ക, സ (്റ്റോബറി തുടങ്ങിയവയുടെ കൃത്രിമ മണങ്ങൾ) ചേർക്കുന്നു.
എന്നാലും നാവ് സ്വീകരിക്കില്ല.( ഭക്ഷണത്തിൽ മുടിയോ മറ്റോ ഉണ്ടെങ്കിൽ പോലും അത് താഴേക്ക് കടത്തിവിടാറില്ലല്ലോ?) വായ്ക്ക് രുചിക്കാത്തതൊന്നും നമ്മൾ കഴിക്കില്ല.
നാവിനെ കബളിപ്പിക്കാൻ
 അജിനോമോട്ടോ എന്ന ചൈനീസ് സോൾട്ട് ചേർക്കുന്നു.
നാവിനെയും കബളിപ്പിച്ച് ഉള്ളിലേക്കെത്തിയാലോ
ഛർദിയും വയറിളക്കവും തുടങ്ങിയ ശുദ്ധീകരണ വ്യവസ്ഥ അവിടെ ഉണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് ഉള്ളിലെത്തുന്ന ഭക്ഷണത്തെ നിങ്ങളുടെ പ്രാണൻ പരിശോധിച്ച് ഇൻസുലിൻ ഉൽപ്പാദിക്കേണ്ട എന്ന നിർദേശം കൊടുത്തതിനാലാണ് പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതിരുന്നത്.
നിങ്ങൾ ഗുളിക കഴിച്ചാൽ പാൻക്രിയാസിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതിരിക്കുവാൻ ആവില്ല.
 അങ്ങനെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ ഗ്ലൂക്കോസ് മുഴുവൻ കോശങ്ങളിലും എത്തിപ്പെടും. മോശം ഗ്ലൂക്കോസാകയാൽ കോശങ്ങൾ കേടാകും.
ഏറ്റവും മൃദുല കോശങ്ങളായ കണ്ണിലെ കോശങ്ങൾ ആദ്യം കേടാകും. ഡയബറ്റിക് റെറ്റിനോപ്പതി.
അടുത്തത് നാഢീ വ്യവസ്ഥയെ ബാധിക്കും. ഡയബറ്റിക് ന്യൂറോപ്പതി.

ഇതിനൊക്കെ കഴിക്കുന്ന മരുന്നുകൾ എല്ലാം കൂടിച്ചേർന്ന്‌ കരളും, കിഡ്നിയും തുടങ്ങി ആന്തരാവയവങ്ങൾ ഓരോന്നായി തകർക്കും.

ഇപ്പോൾ നിങ്ങൾ ആശുപത്രിയിലെ എത്ര സ്പെഷ്യലിസ്റ്റുകളെ കണ്ടു കാണും. ഓരോരുത്തരും കുറിക്കുന്ന ടെസ്റ്റുകൾ - സ്കാനിംഗ്, എക്സ്റേ തുടങ്ങി വിവിധ ടെസ്റ്റുകളുടെ റേഡിയേഷൻ ദുരിതം കൂടാതെ മരുന്നുകളുടെ ദുരിതം. എല്ലാം കൂടി ജീവിതം ദു:സ്സഹമാക്കും.

നിങ്ങൾ സമ്പാദിച്ചതും, മക്കൾ സമ്പാദിച്ചതും മുഴുവൻ പഞ്ചനക്ഷത്ര ആശുപത്രികൾക്ക് പണയപ്പെടുത്തും.
ഇതിനിയും തുടരണോ?
ആരോഗ്യമുള്ള കാലത്ത് നല്ല ഭക്ഷണം - ജീവനുള്ള ഭക്ഷണം - അറിഞ്ഞ് അനുഭവിച്ച് കഴിച്ച് സുഖമായി മരിക്കാനെങ്കിലും കഴിയണ്ടേ?

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം