വിരുദ്ധാഹാരം

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് തലമുറകളായി നാം കഴിക്കുന്ന ഭക്ഷണമല്ലേ പുട്ടും കടലയും, ദോശയും ഇഡ്ഡലിയും, കഞ്ഞിയും പയറും.
സത്യത്തിൽ 50 വർഷത്തെ നമ്മുടെ നാടിന്റെ ചരിത്രം പോയിട്ടു് അന്നു ജീവിച്ചവരോട് തുറന്നു സംസാരിച്ചിട്ടില്ലാത്ത പുതിയ തലമുറയാണ് ഈ ചോദ്യം ഉന്നയിക്കുന്നത്.
50 വർഷം മുമ്പ് കഞ്ഞിയും പയറും പോയിട്ട് കഞ്ഞി പോലും കുടിക്കാൻ ഉണ്ടായിരുന്നില്ല.
വൈകിട്ട് കൂലി കിട്ടുന്ന നെല്ല് വീട്ടിൽ കൊണ്ടു പോയി പുഴുങ്ങി വറുത്തു കുത്തി അരിയാക്കി കഞ്ഞി കുടിച്ച് ഉറങ്ങിയവരെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ല.
ഞാൻ ഇത്രയും നാൾ കഴിച്ചിട്ടും കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ എന്നാണ് അടുത്ത ചോദ്യം?
ഒരു കാര്യം അറിയുക. എല്ലാ ജന്തുക്കളും ജനനം (Birth) വളർച്ച (Growth) മാറ്റങ്ങൾ (changes) നാശം (Decay) മരണം (Death) എന്നീ 5 അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്.
ഇതിൽ Birth, Groth, Changes ഈ അവസ്ഥകളിൽ വിരുദ്ധാഹാരമൊന്നും നമ്മെ ബാധിക്കില്ല.
എന്നാൽ Decay തുടങ്ങിയാൽ പിന്നെ രോഗത്തിലേക്കു പോകും.
റിപ്പയർ വർക്കും Decayലവലും ഒരുപോലെ കൊണ്ടു പോകാൻ വയ്യാത്ത അവസ്ഥ.
കലികാലത്തിൽ 120 വർഷമാണു് മനുഷ്യന്റെ ആയുസ്.
60 വയസിനു ശേഷം തുടങ്ങേണ്ട Decay ഇന്ന് 30 വയസിലോ നാൽപ്പതു വയസിലോ തുടങ്ങുന്നു.
എല്ലാവരും രോഗികൾ, എല്ലാ വീട്ടിലും രോഗം, മരുന്ന്, കാൻസർ, കിഡ്നി പ്രോബ്ളം പോരേ പൂരം.
ആരോഗ്യത്തോടെ ഇരിക്കുമ്പോൾ നല്ല ഭക്ഷണം കഴിക്കാൻ പറഞ്ഞാലോ തലമുറകളായി ഞങ്ങൾ പുട്ടും കടലയും കഴിക്കുന്നവരാണെന്ന മറുപടിയും.
അനുഭവിച്ചോ !


_____________


പലർക്കും വിരുദ്ധാഹാരങ്ങളെ തിരിച്ചറിയില്ല.
നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ എന്നൊക്കെപ്പറഞ്ഞ് എന്നെ സമീപിക്കുന്ന ഒത്തിരിപ്പേരുണ്ട്.
എന്താ കഴിച്ചത് എന്നു ചോദിച്ചാൽ പുട്ടും കടലയും എന്നൊക്കെയായിരിക്കും മറുപടി.
ഇവിടെ കുഴപ്പം എന്താണെന്ന് അറിയുക.
പുട്ട് അരിയാണല്ലോ - അതായത് കാർബോഹൈഡ്രേറ്റ് - ധാന്യങ്ങളിലെല്ലാമുള്ള ഇത് ദഹിക്കേണ്ടത് ഉമിനീരിലാണ്.
അതിലെ ടയാലിൻ എന്ന ദഹനരസമാണ് ഇതിനെ ദഹിപ്പിക്കേണ്ടത്.
ആൽക്കലി - ക്ഷാര - സ്വഭാവമുള്ളതാണിത്.
കടലയാകട്ടെ മാംസ്യം കൂടുതൽ ഉള്ളതാണ്. ഇത് ആമാശയത്തിൽ ഉണ്ടാകുന്ന HCI എന്ന ഹൈഡ്രോ ക്ലോറിക്കാസിസിൽ ദഹിക്കേണ്ടതാണ്.
ആൽക്കലിയിൽ ദഹിക്കേണ്ടതും ആസിഡിൽ ദഹിക്കേണ്ടതും ഒന്നിച്ച് ആമാശയത്തിൽ എത്തിയാൽ എന്താ സംഭവിക്കുക.
ദഹനരസങ്ങൾ ന്യൂട്ടറലൈസ് ചെയ്യപ്പെടുകയും ദഹനപ്രക്രിയ തടസപ്പെടുകയും ചെയ്യും. അതിന്റെ ഫലമായി കാർബോഹൈഡ്രേറ്റിന് പുളിക്കൽ - Fermantation ഉണ്ടാകുകയും പുളിച്ചു തികട്ടൽ അഥവാ നെഞ്ചെരിച്ചിൽ ഉണ്ടാകുകയും ചെയ്യും.
പയർ ഗ്യാസ് ഉണ്ടാക്കി എന്നു പറയുന്നത് ശുദ്ധ അബദ്ധമാണ്.
കഞ്ഞിയോടൊപ്പം പയർ കഴിച്ചതാണ് അബദ്ധമായത്.
പയർ തന്നെ കഴിക്കുകയോ, മുളപ്പിച്ച് കഴിക്കുകയോ ചെയ്താൽ കുഴപ്പമില്ല.
പയർ വിത്തുകൾ കൊത്തി വിഴുങ്ങിയാൽ പക്ഷികൾക്ക് ദഹിക്കും.
മനുഷ്യനാകട്ടെ മുളപ്പിച്ച പയറിലെ milky protein മാത്രമേ അബ്സോർബ് ചെയ്യാനാവു.
അതു കൊണ്ട് ഭക്ഷണത്തെ അറിഞ്ഞു കഴിക്കുക.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം