മരച്ചീനി വന്ന വഴി
===============

ഭാരതത്തിലേക്ക് ബ്രസീലിൽനിന്നും ആദൃമായി മരച്ചീനി എത്തിച്ചത് , തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകനേതാക്കളിൽ പ്രധാനിയും സൊസൈറ്റിയുടെ ആദൃ പ്രസിഡണ്ടുമായ , " ഹെൻട്രി സ്റ്റീൽ ഓൾക്കൊട്ട് "  എന്ന അമേരിക്കൻ കേണൽ ആണ് . അന്ന് ട്രാവൻകൂർ ഭരിച്ചിരുന്ന " വിശാഖം തിരുന്നാൾ " മഹാരാജാവിനാണ് അതു കൈമാറിയത് . ഈ രാജാവാണ് മരച്ചീനി തിരുവിതാംകൂറിൽ പ്രചരിപ്പിച്ചത് . ഇതിനായി അദ്ദേഹം ഉപയോഗിച്ച മാർഗ്ഗം വിചിത്രമാണ് :

രാജാവ് മരച്ചീനി കൃഷിചെയ്ത് വിള മൂപ്പെത്തിയപ്പോൾ, രാജവിളംബരത്തിലൂടെ ജനങ്ങളുടെ ഒരു സദസ്സ് വിളിച്ചുകൂട്ടി . വിളംബരം ചെയ്യുക എന്നു പറഞ്ഞാൽ ചെണ്ടകൊട്ടി ജനങ്ങളെ അറിയിക്കുന്ന ഒരേർപ്പാടാണ് . അങ്ങിനെ വിളിച്ചുകൂട്ടിയ സദസ്സിൽവെച്ചുതന്നെ ഈ മരച്ചീനി വേവിച്ച് രാജാവുതന്നെ ആദൃം ഭക്ഷിച്ചുകൊണ്ട് അതിന്റെ ഗുണഗണങ്ങൾ വിശദീകരിച്ചു . ശേഷം ജനങ്ങളോട് തോട്ടത്തിൽനിന്നും മരച്ചീനി പറിച്ച് ഭക്ഷിച്ചുകൊള്ളുവാനും അതിന്റെ വിത്ത് നട്ടുവളർത്തുവാനും നിർദ്ദേശിച്ചു .

എന്നാൽ ഒരൊറ്റ മനുഷൃൻ പോലും അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല . രാജാവിന്റെ ശ്രമം പരാജയപ്പെട്ടതിൽ അദ്ദേഹം ദുഃഖിതനായി ; പിന്നീട് അദ്ദേഹം സ്വീകരിച്ച മാർഗ്ഗം വിചിത്രമായിരുന്നു . ആദൃംതന്നെ രാജാവ് മരച്ചീനിത്തോട്ടത്തിനു ചുറ്റും വേലി തീർപ്പിച്ചു . പിന്നീട് അദ്ദേഹം അടുത്ത വിളംബരം ഇറക്കി; ചെണ്ടകൊട്ടി ജനങ്ങളെ അറിയിച്ചതെന്തെന്നാൽ, " ആരെങ്കിലും മരച്ചീനിത്തോട്ടത്തിൽ കടക്കുകയോ മോഷ്ടിക്കുകയോ ചെയ്താൽ അവരുടെ തല വെട്ടി അതേ തോട്ടത്തിന്റെ വേലിയിന്മേൽ നാട്ടുന്നതായിരിക്കും " എന്നതായിരുന്നു . അന്നു രാത്രി മുതൽ പ്രസ്തുത തോട്ടത്തിൽ നിന്നും മരച്ചീനി മോഷണം പോയിത്തുടങ്ങിയെന്നതാണു വസ്തുത ! ഓരോ ദിവസവും മരച്ചീനി മോഷണം പോവുമ്പോൾ രാജാവ് മനസ്സുകൊണ്ട് ഊറിയൂറി ചിരിക്കുകയായിരുന്നു പോലും!!!

വരുമാനം തരും വെള്ളായണി മരച്ചീനി

'വെള്ളായണി ഹ്രസ്വ'യിനം മരച്ചീനിയാണ് ശിവന്‍ എന്ന കര്‍ഷകന്റെ ഐശ്വര്യത്തിന് കാരണം. പച്ചക്കറിയും വാഴക്കൃഷിയും കഴിഞ്ഞാല്‍പിന്നെ മരച്ചീനിയുടെ ഊഴമാണ്. ആറുമാസത്തെ കൃഷിയിലൂടെ ഒന്നരലക്ഷത്തോളം രൂപ കൈയില്‍ വരും. തിരുവനന്തപുരം കല്ലിയൂര്‍ ഊക്കോട് ആയില്യം ഭവനില്‍ ശിവന്‍ എസ്.എസ്.എല്‍.സി. കഴിഞ്ഞ ഉടന്‍ കൃഷിപ്പണി തിരഞ്ഞെടുത്തു. പക്ഷേ, അന്ന് കൃഷി നഷ്ടമായിരുന്നു. പിന്നീട് ഗള്‍ഫിലെത്തി ഡ്രൈവറായി. ജീവിതം പച്ചപിടിക്കാതായപ്പോള്‍ നാട്ടിലെത്തി കൃഷിതന്നെ തിരഞ്ഞെടുത്തു. പാട്ടത്തിനെടുത്തതടക്കമുള്ള അഞ്ചേക്കറിലാണ് വര്‍ഷം മുഴുവന്‍ മരച്ചീനി, വാഴ, പച്ചക്കറി എന്നിവ കൃഷിചെയ്യുന്നത് നേന്ത്രന്‍, കപ്പവാഴ, ചീര, വഴുതന, വെള്ളരി, വെണ്ട, പാവല്‍, പടവലം എല്ലാം ഒന്നൊഴിയാതെ നിരന്തരമായി വിളയിറക്കുന്നുണ്ട്. വാഴ ഒഴികെയുള്ള എല്ലാം ജൈവകൃഷിയാണ്. ഒരേ സ്ഥലത്തുതന്നെ ഏകവിള, സമ്പ്രദായം നടപ്പില്‍വരുത്താതെ ആദ്യതവണ വാഴ, പിന്നെ മരച്ചീനി, അതുകഴിഞ്ഞ് പച്ചക്കറികള്‍ എന്നതാണ് ശിവന്‍ അനുവര്‍ത്തിക്കുന്ന രീതി. കുലവെട്ടിയ വാഴയുടെ ഇലയും തടയും കൃഷിത്തടത്തില്‍തന്നെ ചെറുതായി അരിഞ്ഞ് മണ്ണില്‍ താഴ്ത്തിയതിനുശേഷമാണ് മരച്ചീനികൃഷി. അതിനുശേഷം ഏക്കറിന് 400 കുട്ട ചാണകം വിതറി വലിപ്പത്തിലുള്ള കൂനകൂട്ടി മരച്ചീനി നടും. കുംഭമാസത്തിലാണ് മരച്ചീനികൃഷി തുടങ്ങുന്നത്. മലയന്‍ നാല്, എച്ച് ഇനങ്ങള്‍ ആറുമുട്ടന്‍ എന്നീ ഇനങ്ങള്‍ തെക്കന്‍ പ്രദേശങ്ങളില്‍ പ്രചാരമുണ്ടെങ്കിലും 'വെള്ളായണി ഹ്രസ്വ' ഇനമാണ് ശിവന്‍ തുടക്കംമുതലേ കൃഷിചെയ്യുന്നത്. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിലും പാചകഗുണമുള്ളതിലും പുറമേ ഏതുകാലാവസ്ഥയിലും കൃഷി ചെയ്യാം. മറ്റിനങ്ങള്‍ അകാലത്തില്‍ കൃഷിചെയ്താല്‍ വേരുകള്‍മാത്രമായി വളരുമ്പോള്‍ 'ഹ്രസ്വ'യില്‍നിന്ന് നല്ല വിളവും ലഭിക്കും. എളുപ്പം തൊലി പൊളിച്ചെടുക്കാവുന്നതും ഒന്നുതിളച്ചാല്‍ വെന്തുകിട്ടുന്ന കയ്പില്ലാത്തുമാണ്; നേന്ത്രക്കായ പുഴുങ്ങിത്തിന്നാലുള്ള രുചിയും. ഒന്നരയേക്കറിലാണ് ശിവന്‍ മരച്ചീനികൃഷി ചെയ്യുന്നത്. ഒരേക്കറില്‍ 2500 കൂനകള്‍ ഉണ്ടാവും. കീടബാധയില്ലാത്തതും രോഗങ്ങള്‍ക്ക് വിധേയമാകാത്തതുമായ കമ്പുകളാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. ചുവട്ടിലെയും തലഭാഗത്തെയും തണ്ടുകള്‍ ഒഴിവാക്കും. നടുഭാഗം കമ്പുകളാണ് ഉപയോഗിക്കുന്നത്. ഓരോ കമ്പും അഞ്ച് മുട്ട് വരത്തക്കവിധം മുറിച്ചെടുത്ത് മൂന്നുമുട്ട് കൂനയില്‍ താഴ്ത്തി ഓരോ കമ്പുവീതം ചരിക്കാതെ കുത്തനെ നട്ടാലേ വലിപ്പമുള്ള കിഴങ്ങുകള്‍ ഉണ്ടാവൂ എന്ന് ശിവന്‍ പറയുന്നു. നടുന്നസമയം മണ്ണില്‍ ഈര്‍പ്പം കുറവാണെങ്കില്‍ കമ്പ് കിളിര്‍ക്കുന്നതുവരെ നനച്ചുകൊടുക്കണം. നട്ട് നാല്പതാം ദിവസം ഏക്കറിന് പത്തുചാക്ക് ചാരം വിതറി ചെറുതായി മണ്ണ് കൊത്തി കള നീക്കംചെയ്യും. വാഴകൃഷിയുടെ അവശിഷ്ടവളങ്ങള്‍ മരച്ചീനിക്ക് പ്രയോജനപ്പെടുമെന്നതിനാല്‍ മറ്റ് വളമൊന്നും ഇടാറില്ല. പത്തടിയോളം ഉയരം വരുന്ന ഈ ഇനത്തിന്റെ മുകള്‍ഭാഗത്തുമാത്രമേ ശിഖരങ്ങള്‍ ഉണ്ടാവു. ഒരു ചുവട്ടില്‍ ശരാശരി 5-6 കിഴങ്ങുകളും ഇവയ്ക്ക് 10-15 കിലോ തൂക്കവും കാണും. കിഴങ്ങ് പറിക്കുന്നതിന് ഒരുദിവസം മുമ്പുതന്നെ മുകള്‍ഭാഗത്തെ കൊമ്പും ഇലകളും ഒടിക്കും. ഇവ വാഴകൃഷിക്കും പച്ചക്കറികൃഷിക്കും പച്ചിലവളമായും നല്‍കും. ഒരു കിലോയ്ക്ക് 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. പണ്ട് പാവങ്ങളുടെ പട്ടിണിമാറ്റിയ മരച്ചീനി ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകാര്‍ക്കുവരെ പ്രിയപ്പെട്ട മുന്തിയ പഥ്യാഹാരമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിന് എന്നും ആവശ്യക്കാര്‍ ഏറെയാണ്. കൃഷിക്ക് ചെലവാക്കുന്നത് അരലക്ഷം രൂപയാണ്. ചെലവുകഴിച്ച്ശരാശരി ഒന്നരലക്ഷം രൂപ അറ്റാദായമായി 6-7 മാസങ്ങള്‍കൊണ്ട് ലഭിക്കുമെന്നുള്ളതും മരച്ചീനിക്കുള്ള നേട്ടമാണ്.


________________________________



കപ്പ എന്ന മരച്ചീനി മലയാളിയല്ല. ഇന്ത്യക്കാരന്‍ പോലുമല്ല. ബ്രസീലില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തിച്ച മരച്ചീനി, അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ സ്വാധീനം കൊണ്ടാകണം, വളരെപ്പെട്ടന്ന് മലയാളിയുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നായി മാറി. കപ്പ ഒരു പ്രധാന വിള തന്നെയായി മാറി. ഇന്നു കേരളത്തിനു പുറത്ത് അന്യസംസ്ഥാനങ്ങളിലും കപ്പ കൃഷി ചെയ്യപ്പെടുന്നു. മലയാളി എവിടെയുണ്ടോ, അവിടെ കപ്പ വാങ്ങാന്‍ കിട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്.

എന്തായാലും പൂര്‍വ്വികര്‍ക്ക് സാല്‍മ്യം വന്ന ഒരു ആഹാരമല്ല കപ്പ. ആധുനിക ശാസ്ത്രത്തിന്‍റെ ദൃഷ്ടികോണില്‍ ഉരുളക്കിഴങ്ങു പോലെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവയുടെ കലവറയാണ് കപ്പ. സാല്‍മ്യം വരാത്ത ആഹാരസാധനങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ല എന്ന് ഭാരതീയആയുര്‍വേദദര്‍ശനങ്ങള്‍ പറയുന്നു എന്നത് മറ്റൊരു കാര്യം (അന്ധവിശ്വാസങ്ങള്‍ അത്ര കാര്യമാക്കേണ്ട – പണി കിട്ടിക്കഴിഞ്ഞു അന്ധവിശ്വാസിയായാല്‍ മതി എന്ന് വിദ്യാഭ്യാസം!)

കപ്പ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. പഴയ തലമുറ കപ്പ വെള്ളത്തില്‍ പുഴുങ്ങി വെള്ളം ഊറ്റിക്കളഞ്ഞാണ് കഴിച്ചിരുന്നത്. ചിലപ്പോള്‍ കപ്പയുടെ “കട്ട്” മുഴുവന്‍ കളയാന്‍ ഒന്നില്‍ കൂടുതല്‍ തവണ തിളപ്പിച്ചൂറ്റിയാണ് എടുത്തിരുന്നത്. അവര്‍ കപ്പയെ വാട്ടിയുണങ്ങി വാട്ടുകപ്പയായും കഴിച്ചിരുന്നു. അവര്‍ കപ്പ നിത്യവും പച്ചയ്ക്ക് തിന്നിരുന്നില്ല. പച്ചയ്ക്കു വറത്തും തിന്നിരുന്നില്ല.

മര്യാദയ്ക്ക് ഉപയോഗിച്ചില്ലെങ്കില്‍ ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കപ്പയുടെ നിത്യോപയോഗം കാരണമായേക്കാം. ഒരു നൂറ്റാണ്ട് കപ്പയെ ഉപാസിച്ചതിന്‍റെ ഫലമാണ്, കേരളത്തില്‍ ഇന്ന് വളരെക്കൂടുതലായിക്കാണുന്ന പാന്‍ക്രിയാറ്റൈറ്റിസ് രോഗബാധ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളീയര്‍ ഈ കാര്യത്തില്‍ മുമ്പിലാണ്. കപ്പ മാത്രമാണ് കാരണം. കപ്പ ഇത്രയും അപകടകാരിയായത് അതിലെ “കട്ട്” കളയാതെ പച്ചയ്ക്കു വറുത്തു കഴിക്കാന്‍ തുടങ്ങിയതിനു ശേഷമാണ്. മുന്‍കാലങ്ങളില്‍, മേല്‍പ്പറഞ്ഞതു പോലെ കപ്പ വാട്ടിയുണങ്ങി മാത്രമാണ് വരുത്തിരുന്നത്. പച്ചയ്ക്കു വറുത്ത് കഴിച്ചിരുന്നില്ല. സമീപകാലത്തെ പ്രഷര്‍ കുക്കര്‍ വിപ്ലവത്തിന്‍റെ ഫലമായി ആളുകള്‍ കപ്പ തിളപ്പിചൂറ്റി കഴിക്കുന്നതിനു പകരം നേരിട്ട് പ്രഷര്‍ കുക്കറില്‍ ഇട്ടു പുഴുങ്ങി കുഴച്ചു കഴിക്കുന്നതു പതിവാക്കിയത് പാന്‍ക്രിയാസിനെ ബാധിക്കുന്ന രോഗത്തിന്‍റെ മറ്റൊരു പ്രധാനകാരണമാണ്.

പാന്‍ക്രിയാറ്റൈറ്റിസ് പാന്‍ക്രിയാസിന്‍റെ വാലില്‍ ഒരു മുഴയായിട്ടാണ് തുടങ്ങുന്നത്. സമയത്തു ചികിത്സ കിട്ടിയില്ലെങ്കില്‍ ക്രമേണ ഇത് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആയി മാറാം. അഗ്ന്യാശയമാണ് പാന്‍ക്രിയാസ്. രോഗം ബാധിച്ചാല്‍ അത് അഗ്നിയെ ഗതികേടിലാക്കും. രോഗം പിടിപെട്ടാല്‍ രക്ഷ പ്രയാസം. വളരെ ശ്രദ്ധിച്ചാല്‍ IRIS VERSICOLOR എന്ന ഹോമിയോ മരുന്ന് തുടക്കത്തില്‍ കഴിച്ചാല്‍ പൂര്‍ണ്ണമായും ശമിക്കും. പിന്നീട് കപ്പ ഒരിക്കലും തിന്നരുത്. ത്രിഫലാചൂര്‍ണ്ണം കഴിച്ചാല്‍ പൂര്‍ണ്ണമായി മാറിക്കിട്ടും. പിന്നീട് ഒരിക്കലും കപ്പ കഴിക്കരുത്. കപ്പ കഴിക്കരുത് എന്ന് പറയുമ്പോള്‍ കപ്പയില്‍ നിന്ന് ഉണ്ടാക്കിയ ചൌവ്വരി, ഗ്ലൂക്കോസ്, മദ്യം എല്ലാം ഉള്‍പ്പെടും.

മര്യാദാമസൃണമായി ജീവിക്കുക, കഴിക്കാന്‍ പാടില്ലാത്തവ കഴിക്കാതിരിക്കുക, കഴിക്കേണ്ടതു പോലെ കഴിക്കുക – അതാണ്‌ രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ കൂടുതല്‍ നന്ന്.

************************💐

Comments

  1. കപ്പയുടെ കട്ട്‌ പോവാൻ എന്ത് ചെയ്യണം...

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം