സർപ്പപ്പോള

*നാട്ടിന്‍ പുറത്തുണ്ട് മരണവുമായി ഈ ചെടി*

ചെടികള്‍ നമ്മുടെയെല്ലാം വീട്ടിലുണ്ട്. ഗുണം നോക്കിയല്ല നമ്മളാരും ചെടി വളര്‍ത്തുന്നത് ഭംഗി തന്നെയാണ് ചെടിയിലേക്കും പൂവിലേക്കും നമ്മളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അതുകൊണ്ട് തന്നെ മനോഹരമായ പൂന്തോട്ടത്തിന് പലപ്പോഴും ആകര്‍ഷകത്വം കൂടുതലായിരിക്കും.എന്നാല്‍ ഇത് അപകടത്തിലേക്ക് വഴിവെയ്ക്കുന്നത് എപ്പോഴാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും നമ്മുടെ ചുറ്റും നില്‍ക്കുന്ന പല ചെടികള്‍ക്കും നമ്മളെ മിനിട്ടുകള്‍ക്കുള്ളില്‍ കൊല്ലാനുള്ള കഴിവുണ്ട്. കുട്ടികളാണെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമാകും. സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ വരുന്ന ചെടിയാണ് ഇത്തരത്തില്‍ അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നത്.

 
മിനിട്ടുകള്‍ക്കുള്ളില്‍ മരണം
മിനിട്ടുകള്‍ക്കുള്ളില്‍ ഒരാളെ കൊല്ലാന്‍ തക്ക വിഷമാണ് സര്‍പ്പപ്പോളയുടെ വര്‍ഗ്ഗത്തില്‍ കാണപ്പെടുന്ന ഈ ചെടിയില്‍ ഉള്ളത്. വീടിനുള്ളില്‍ വളര്‍ത്താന്‍ ഏറ്റവും പറ്റിയ ഒന്നാണ് എന്നത് തന്നെയാണ് ഇതിനെ നമ്മുടെയെല്ലാം പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.
 
വിഷത്തിന്റെ കാര്യത്തില്‍ മുന്‍പില്‍
വിഷത്തിന്റെ കാര്യത്തില്‍ മുന്‍പിലാണ് ഇതെന്നത് മറ്റൊരു കാര്യം. ഒരു കുഞ്ഞിനെ വെറും 60 സെക്കന്റുകള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ഈ ചെടിയ്ക്ക് കഴിയും. പ്രായപൂര്‍ത്തിയായി ഒരാളെ 15 മിനിട്ട് കൊണ്ട് ഇല്ലാതാക്കാനും മുന്നില്‍ തന്നെയാണ്.

 
ശ്വാസതടസ്സം
ശ്വാസതടസ്സമായിരിക്കും ആദ്യത്തെ ലക്ഷണം. ഈ ചെടിയുടെ ഏതെങ്കിലും ഒരു അംശം അറിയാതെ ശരീരത്തിനകത്ത് പോയാല്‍ ആദ്യത്തെ പ്രകടമായ ലക്ഷണം എന്ന് പറയുന്നത് ശ്വാസതടസ്സമായിരിക്കും.
 
സംസാര ശേഷി നഷ്ടപ്പെടുന്നു
ഡംമ്പ് കെയിന്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ഏതെങ്കിലും ഒരു അംശം ശരീരത്തിനകത്ത് എത്തിയാല്‍ സംസാരശേഷി നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 
അന്ധതയ്ക്ക് കാരണം
അഥവാ ഇതിന്റെ ഇല സ്പര്‍ശിക്കാനിട വന്നാല്‍ ഒരിക്കലും ആ കൈ കൊണ്ട് പിന്നീട് കണ്ണില്‍ തൊടരുത്. ഇത് കാഴ്ച ഇല്ലാതാവാന്‍ കാരണമാകും.
 
ഇലയാണ് താരം
ഈ ചെടിയില്‍ ചേമ്പില പോലെ കാണപ്പെടുന്ന ഇല തന്നെയാണ് വില്ലനായി പ്രവര്‍ത്തിക്കുന്നത്. നീണ്ട ചെടിയോടൊപ്പം വെളുത്ത കുത്തുകളോട് കൂടിയ പരന്ന ഇലയാണ് ഇതിന്റെ പ്രത്യേകത. ഭക്ഷണത്തിനും മുന്‍പും ശേഷവും വെള്ളം അപകടമാണ്
 
വിഷത്തിന് കാരണം
കാല്‍സ്യം ഓക്‌സലേറ്റ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രധാനമായും വിഷത്തിന്റെ കാരണം. ചെടിയുടെ തണ്ടിനേക്കാള്‍ വിഷം ഇലയിലാണ് അടങ്ങിയിരിയ്ക്കുന്നത്. image courtesy
 
കാണാന്‍ നല്ലത്
ഈ ചെടിയെ കാണാന്‍ നല്ല ഭംഗിയാണെന്ന കാരണത്താല്‍ വീട്ടിനുള്ളിലും വീട്ട് പരിസരങ്ങളിലും വളര്‍ത്തുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. 

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം