ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് (LPG) സിലിണ്ടർ പാചകത്തിന് ഇന്ന് നമുക്ക് ഒഴിച്ചു കൂടാൻ പറ്റാത്തതായിമാറിയിരിക്കുന്നു. റീഫില്ലിങ്ങിനു ശേഷം വീണ്ടും വീണ്ടും നമ്മൾ അതേ സിലിണ്ടർ ഉപയോഗിക്കുന്നു.
ഉപയോഗിപ്പിക്കുന്നു.

എന്നാൽ റീഫില്ലിങ്ങിനു ശേഷം ലോറിയിൽ വരുന്ന സിലിണ്ടറിന്റെ എക്സ്പയറി ഡെയ്റ്റ്-വാലിഡിറ്റിയെപ്പറ്റി ആരും ശ്രദ്ധിക്കാറേയില്ല.
എക്സ്പയറി ഡെയ്റ്റ്-വാലിഡിറ്റി കഴിഞ്ഞ സിലിണ്ടറിന്റെ ഉപയോഗം അപകടം ക്ഷണിച്ചു വരുത്തുന്നു.
ഭൂരിഭാഗം ആളുകൾക്കും Expiry ഡേറ്റ് ചെക്ക് ചെയ്യാനറിയാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്
സിലിണ്ടറിന്റെ മുകളിലെ റിംഗ് ഹാൻഡിലിനെ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന മെറ്റൽ സ്ട്രിപിന്റെ ഉൾഭാഗത്താണ് ഓരോ സിലിണ്ടറിന്റേയും എക്സ്പയറി ഡെയ്റ്റ്-വാലിഡിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്,
അതെങ്ങനെ പരിശോധിക്കുന്നതെന്ന് നോക്കാം.
സ്ട്രിപ്പിന്റെ ഉൾഭാഗത്ത് A മുതൽ D വരെയുള്ള ഏതെങ്കിലും ഒരു ആൽഫബറ്റിനോടൊപ്പം രണ്ടക്ക സംഖ്യ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ നമ്പറാണ് സിലിണ്ടറിന്റെ Expiry year.
12 മാസത്തെ 4 ക്വാട്ടറുകളായി തിരിച്ചിരിക്കുന്നു അതാണ് നമ്പറിന്റെ കൂടെയുള്ള ആൽഫബറ്റ് പ്രദിനിധാനം ചെയ്യുന്നത്. അതായത്
A – January to March
B – April to June
C – July to September
D – October to December
ഉദാഹരണത്തിന് നിങ്ങളുടെ സിലിണ്ടറിൽ രേഖപ്പെടുത്തിയത് B16 എന്നാണെങ്കിൽ സിലിണ്ടറിന്റെ വാലിഡിറ്റി ജൂൺ 2016 വരെയാണ്.

ഇനി മുതൽ ഗ്യാസ് സിലിണ്ടർ കൈപ്പറ്റുമ്പോൾ ഡെയ്റ്റ് കഴിഞ്ഞ സിലിണ്ടറാണ് തരുന്നതെങ്കിൽ വേണ്ട എന്ന് പറയുക.
ഇന്ന് മുതൽ പുതിയ സിലിണ്ടറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുന്നതോടൊപ്പം ഈ അറിവ് അറിയാത്തവർക്ക് പകർന്ന് നൽകുമെന്ന് കരുതുന്നു.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം