ഹിന്ദു

ലോകത്തിലെ 122 രാജ്യങ്ങളിൽ ദേശിയ മതം
"ക്രിസ്തു മതം ആണ്' , 69 രാജ്യങ്ങളിലെ ദേശിയ
മതം ' മുസ്ലിം മതമാണ് . 9 രാജ്യങ്ങളിൽ "ബുദ്ദ
മതവും' ഒരു രാജ്യത്തിൽ " ജൈന മതവും ' ഒരിടത്ത്
"ജൂത മതവും ആണ് : "ഒരു രാജ്യത്തു പോലും ദേശിയ
മതമായി " ഹിന്ദു" മതം ഇല്ല! "എന്നാൽ UNO -UNESCO
വേൾഡ് "വേൾഡ് "heritage ആയി "പ്രഖ്യാപിച്ചിട
്ടുളളത് "വേദങ്ങളെ ആണ്!!! 790 കോടി ഉള്ള ലോക ജന
സംഖ്യയിൽ ' കേവലം 100 കോടി മാത്രമുള്ള '
"ഹിന്ദുക്കളുടെ വേദങ്ങൾക്കാണ് ഈ "പദവി "
ലഭിച്ചിട്ടുള്ളത് !!. ഇതിനൊക്കെ പുറമേ
"ഋഗ്വേദത്തിലെ അവസാന ശ്ലോകമായ "ഐക മത്യ
"മന്ത്രം " "സന്ഘച്ചത്വം സംവധത്വം" എന്ന്
തുടങ്ങുന്ന ' "മന്ത്രം" 239 രാജ്യങ്ങളുടെ "ഐക മത്യ "
"മന്ത്രമായ് " ഉനെസ്കൊ " ഉനോ" പ്രക്യപിച്ചിട്ട
ുണ്ട് !!. ഇവയിൽ "ക്രിസ്ത്യൻ മുസ്ലിം " രാജ്യങ്ങളും
പെടും!. "നാസയിലെ "ശാസ്ത്രഞ്ജർ " വേദ
മന്ത്രങ്ങൾ " കേട്ടുകൊണ്ടാണ് ' പരീക്ഷണങ്ങൾ "
നടത്തുന്നത്! 36000 ത്തിൽ പരം ശാസ്ത്രഞ്ജരിൽ
അമേരിക്കൻ scientist " കൾ ആണ് ' ഇത്തരത്തിൽ
ഉള്ളത്!; "അമേരിക്കൻ പാർളിമെന്റ്റ് സമ്മേളനവും'
14 സ്റ്റേറ്റ് അസ്സംബ്ലികളും ' വേദ മന്ത്രത്തിൽ '
തുടങ്ങുന്നു! " ലോകത്തിലെ ഏറ്റവും വലിയ "ഭരണ
സിരാകേന്ദ്രവും ' ഏറ്റവും വലിയ "ശാസ്ത്രകേന്ദ്ര
വുമായ "നാസ " യും ' ലോകത്തിലെ ഏറ്റവും വലിയ
"neuro -ഹാർട്ട് ഹോസ്പിറ്റലുകളിലും " 24 മണിക്കൂർ
"മുഴങ്ങുന്നതും" "വേദ മന്ത്രങ്ങൾ " ആണ്!
ഇതിനൊക്കെ പുറമേ "നാസ" "സൂര്യന്റെ ശബ്ദം "
decode ചെയ്തതിൽ നിന്നും അവർ കണ്ടുപിടിച്ചിട്
ടുളളത് അത് "ഓം" കാരം ആണെന്നതാണ് !

ഹിന്ദു സംസ്കാരത്തിനു മുപ്പത്തി മുക്കോടി ദേവന്മാർ ഉണ്ടെന്ന് പറയുന്നു. 
_പക്ഷേ എന്താണ് ഈ മുപ്പത്തി മുക്കോടി..???
         _______________________________________

പലരും കരുതുന്നത് മുപ്പത്തി മൂന്ന് കോടി എന്നാണ്. അത് ശരിയാണ് എന്നാൽ 'കോടി' മലയാള അർത്ഥമല്ല ഉള്ളത്. സംസ്കൃതത്തിൽ എണ്ണം എന്ന അർത്ഥമാണ് അതിനു..
അതായത് മുപ്പത്തി മുക്കോടി ദേവന്മാർ എന്നാൽ മുപ്പത്തി മൂന്ന് ദേവന്മാർ എന്നാണ്. മുപ്പത്തി മൂന്ന് കർമ്മങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്‌*

എട്ടു വസുക്കളും പതിനൊന്ന് രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും അടങ്ങുന്നതാണ് ഈ മുപ്പത്തി മൂന്ന്.*

എട്ടു വസുക്കൾ- അഗ്നി, വായു, പൃഥ്വി, അന്തരീക്ഷം, ആദിത്യൻ, ദ്യോവ്, ചന്ദ്രൻ, നക്ഷത്രങ്ങൾ.
ഇവരാൽ ജഗത് വത്കരിക്കപ്പെട്
ടിരിക്കുന്നു.

പതിനൊന്ന് രുദ്രന്മാർ എന്നാൽ പത്തു പ്രാണനും മനസ്സും അടങ്ങിയതാണ്.

പത്ത് പ്രാണനുകൾ- പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ, നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ.

പന്ത്രണ്ട് ആദിത്യന്മാർ എന്നു പറയുന്നത് ഒരു കൊല്ലവർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയാണ്.
ജീവികളിലെ കർമ ഫലങ്ങളേയും ആയുസ്സിനേയും കൊണ്ടു പോകുന്നു ആദിത്യന്മാർ.

 എല്ലാ ജീവനേയും ആദാനം ചെയ്യുന്നതിനാലാണ് ആദിത്യൻ  എന്ന നാമം.

പിന്നെ ഇന്ദ്രനും പ്രജാപതിയും.

 ഇന്ദ്രൻ എന്നത് സാങ്കൽപ്പികമായി നമ്മുടെ മനസ്സാണ്.

യജ്ഞവും യാഗവുമാണ് പ്രജാപതി.

മൂന്നു ലോകങ്ങളെയാണ് മൂന്നു ദേവൻമാരായി പ്രതിപാദിച്ചിരിക്കുന്നത്. പൃഥ്വിയും അഗ്നിയുമാണ് ഒന്നാം ലോകം.

അന്തരീക്ഷവും വായുവും രണ്ടാം ലോകം.

ദ്യോവും ആദിത്യനും മൂന്നാം ലോകം.

അന്നത്തിലും പ്രാണനിലുമായി എല്ലാ ദേവന്മാരും അന്തർഭവിച്ചിരിക്കുന്നു.


.



💐💐💐💐💐💐💐💐💐💐💐💐💐💐💐


*ലോകാവസാനത്തിന്‍റെ സൂചനകള്‍ ഹൈന്ദവ വിശ്വാസത്തിലൂടെ...*

ചതുര്‍യുഗങ്ങളില്‍ നാലാമത്തേതും അവസാനത്തേതുമാണ് ഇപ്പോഴുള്ള കലിയുഗം. കലിയുഗാവസാനം ഭൂമി മുഴുവന്‍ അധര്‍മ്മം കൊണ്ട് നിറയുകയും വിരാട് പുരുഷന്‍ മഹാവിഷ്ണുവിന്‍റെ പത്താമത്തെ അവതാരം കല്ക്കി അവതരിക്കുകയും ദുഷ്ടജന നിഗ്രഹം നടത്തി ഭൂമിയില്‍ ധര്‍മ്മം തിരികെ കൊണ്ടുവരികയും ശേഷം കല്ക്കിയുടെ സ്വര്‍ഗ്ഗാരോഹണവും പിന്നീട് കലിയുഗാന്ത്യത്തില്‍ മഹാപ്രളയവും സംഭവിക്കുന്നു..
മഹാപ്രളയം ആഗതമായി എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ പ്രത്യക്ഷത്തില്‍ ചില സൂചനകള്‍ ആ സമയത്ത് ഭൂമിയില്‍ ദര്‍ശ്യമാകും എന്ന് ഋഷിവര്യനായ വീരബ്രഹ്മന്‍ രചിച്ച ‘’കാലജ്ഞാന’’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ലോകവസാനത്തെ പറ്റി അവയില്‍ ചില സൂചനകള്‍ ഇവയൊക്കെയാണ്..
1. അമാവാസി ദിനത്തിലും പ്രത്യക്ഷപെടുന്ന പൂര്‍ണ്ണചന്ദ്രന്‍
2. സൂര്യന്‍റെ പ്രകാശം ഗണ്യമായി കുറഞ്ഞു ഒരു ചാര-തളികപാത്രം എന്ന പോലെ കാണപെടും
3. പശുക്കളെ പോലെ ആണ്‍-ആടുകള്‍ കാളകള്‍ ( Male Goats & Bulls) എന്നിയ്ക്കും സ്തനങ്ങള്‍ രൂപം കൊള്ളുകയും പാല്‍ ചുരത്തുകയും ചെയ്യും
4. ദക്ഷിണദിക്കില്‍ നിന്നും വരുന്ന ഒരു വലിയ ധൂമകേതു പതനത്താല്‍ ഒരു ഭൂമിയിലെ ഭൂപ്രദേശം തന്നെ ഇല്ലാതാവും
5. ആകാശത്ത് നിന്നും മഴ എന്ന പോലെ ശിലകള്‍ വര്‍ഷിക്കുകയും അവയില്‍ നിന്നും രക്തവും ചലവും വമിക്കുകയും ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധപൂരിതമാവുകയും ചെയ്യും
6. ഒരു ഭൂപ്രദേശത്ത് മാത്രം (ഭാരതം എന്നാണ് എഴുതിയിരിക്കുന്നത്) സമ്പത്ത് കുമിഞ്ഞു കൂടുകയും മനുഷ്യവാസം അവിടെ മാത്രം കേന്ദ്രീകരിക്കുകയും ചെയ്യും
7. ഒരു കൂട്ടം പക്ഷി-മൃഗാദികളില്‍ ഒന്ന് പോലും അവശേഷിക്കാതെ നാമാവശേഷമാവുകയും, കാക്കകള്‍ മനുഷ്യമാംസത്തില്‍ നേരിട്ട് ചെന്നിരിക്കാതെ തന്‍റെ ചുണ്ടുകളാല്‍ നേരിട്ട് മാംസം മുഴുവനായും കൊത്തിത്തിന്നുനത് കാണേണ്ടി വരും
8. സസ്യങ്ങളില്‍ പനകള്‍ ജന്തുക്കളെ പോലെ പെരുമാറുകയും ദാഹജലം ജന്തുക്കളെ പോലെ കുടിക്കുന്നതും കാണേണ്ടിവരും
‘കാലജ്ഞാന’’ എന്ന ഗ്രന്ഥത്തില്‍ ലോകാവസാനത്തെ പറ്റി കുറെ അധികം സൂചനകള്‍ വിവരിച്ചിട്ടുണ്ടെങ്കിലും പ്രാധാന്യം ഉള്ളത് ഇവയൊക്കെയാണ്. ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തികൊണ്ടിരിക്കുന്ന പല കാര്യങ്ങളും ലക്ഷകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന നമ്മുടെ പൗരാണിക ഋഷിവര്യന്മാര്‍ മുനിമാര്‍ മുന്നേ ഇവിടെ എഴുതി വെച്ചിരിക്കുന്നു എന്നുള്ളത് തെളിയിക്കപെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ശാസ്ത്രം നല്‍കുന്ന, ശാസ്ത്രത്തിന്‍റെ ആ തെളിവുകള്‍ക്കായി തത്കാലം നമുക്ക് കാത്തിരിക്കാം..
ഇപ്പോഴുള്ള ചില കണ്ടെത്തലുകള്‍..വസ്തുതകള്‍..
ഈ അടുത്ത കുറെ നാളുകളായ് സോഷ്യല്‍ മീഡിയയില്‍ എല്ലാം ഷെയര്‍ ചെയ്തു കാണപെടുന്ന ഒരു വിഷയം. September 28 നു ഉണ്ടാകുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണവും അത് നല്കുന്ന ലോകാവസാന സൂചനകളും. ഗ്രഹണം ഭാഗികമോ പൂര്‍ണ്ണമോ ആണെങ്കില്‍ കൂടെയും ഗ്രഹണസമയം മുഴുവനും ഭൂമിയില്‍ ഒരു നെഗറ്റീവ് എനെര്‍ജി വ്യാപിചിരിക്കുന്നതായി ശാസ്ത്രം വരെ സമ്മതിച്ചു കഴിഞിരിക്കുന്നു. (UV-Rays, Gamma rays.etc) ഭാരതത്തിലെ ക്ഷേത്രങ്ങള്‍ എല്ലാം ആ സമയത്ത് അടച്ചിടുകയോ നിത്യേനയുള്ള പൂജാദികര്‍മ്മങ്ങള്‍ എല്ലാം തന്നെ മാറ്റിവെക്കുകയും ഗ്രഹണം കഴിഞ്ഞു ക്ഷേത്രപരിസരവും ബിംബവും ശുദ്ധി വരുത്തിയതിനു ശേഷമാണ് അവ വീണ്ടും പുനരാരംഭിക്കുകയും ചെയ്യുന്നത്. ഗ്രഹണസമയത്ത് അത്രയ്ക്ക് വിഷലിപ്തമാണ് അന്തരീക്ഷവും പ്രകൃതിയും എന്നു സാരം..
ഒരേ ശ്രേണിയില്‍ തുടങ്ങി നാലാമത് അവസാനിക്കുന്ന 4 പൂര്‍ണ്ണ-ചന്ദ്രഗ്രഹണങ്ങള്‍ ( Blood Moon tetrad) ലോകത്തിന്‍റെ അന്ത്യം കുറിക്കുന്നത്തിന്‍റെ സൂചനയായി അന്യമതസ്ഥര്‍ക്കിടയില്‍ കാണുന്നു. പ്രത്യേകിച്ചും ഒരു കൂട്ടം’’ ക്രൈസ്തവ പുരോഹിതന്മാര്‍ക്കിടയില്‍. അതില്‍ ഒന്നാമത്തെ പൂര്‍ണ്ണ ചന്ദ്രഗ്രഹണം 2014 ഏപ്രില്‍ 15 നും രണ്ടാമത്തേത് ഒക്ടോബര്‍ 8-നും.. മൂന്നാമത്തേത് 2015 ഏപ്രില്‍ 4 നും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു ഇനി വരുവാനുള്ളത് 2015 സെപ്ടംബര്‍ 28-ന് ആണ്. സമ്പൂര്‍ണ്ണഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവപ്പണിയുന്നത്‌ ദുരന്ത സൂചനയാണെന്ന്‌ ക്രൈസ്‌തവ മത വിശ്വാസികള്‍ പറയുന്നു. ഇനി രക്തചന്ദ്രന്‍ പ്രതിഭാസം എന്താണ് എന്ന് നോക്കാം - ചന്ദ്രഗ്രഹണം എന്നാല്‍ ജ്യോതിശാസ്‌ത്ര പ്രതിഭാസമാണെന്നും സൂര്യനും ചന്ദ്രനുമിടയ്‌ക്ക്‌ ഭൂമി എത്തുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ്‌ ചന്ദ്രഗ്രഹണമെന്നു പറയപ്പെടുന്നതെന്നും ഈ സമയത്ത്‌ സൂര്യ രശ്‌മികള്‍ മാര്‍ഗ്ഗഭ്രംശം സംഭവിച്ച്‌ ചന്ദ്രനില്‍ പതിക്കുന്നതിനാലാണ്‌ ചുവന്ന ചന്ദ്രനായി കാണുന്നതെന്നും ശാസത്രലോകം നിര്‍വചനം തരുന്നു.. ബൈബിളിലെ വചനങ്ങളില്‍ ഇതിന്‍റെ സൂചനയുണ്ടെന്ന്‌ പുരോഹിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രകൃതി ദുരന്തങ്ങളുടെ മുന്നോടിയാണിതെന്ന്‌ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച്‌ ഇവര്‍ സമര്ത്ഥിക്കുന്നു. ചര്‍ച്ച് ഓഫ്‌ ഇംഗ്ലണ്ട്‌ പ്രസിദ്ധീകരിച്ച ദി ഹോളി ബൈബിള്‍ - കിംഗ്‌ ജെയിംസിന്‍റെ വ്യാഖാനം -എന്ന ഗ്രന്ഥത്തിലെ പ്രവചനം ഇങ്ങിനെ
ദൈവത്തിന്റെ മഹത്തായതും ഭീതിതവുമായ ദിനം സമാഗതമാകും മുമ്പ്‌, സൂര്യന്‍ ഇരുണ്ടു തുടങ്ങും, ചന്ദ്രന്‍ രക്ത വര്‍ണ്ണമണിയും..'' ഒന്നുകില്‍ ഒരു മൂന്നാം ലോകമഹായുദ്ധം വഴിയോ അല്ലെങ്കില്‍ പ്രകൃതിദുരന്തങ്ങള്‍ വഴിയോ ലോകാവസാനം സംഭവിക്കും എന്നും അവര്‍ വിശ്വസിക്കുന്നു.. ഇതിനോട് ചേര്‍ത്ത് വച്ച് മറ്റൊരു സംഭവും പരക്കെ കേള്‍ക്കുന്നുണ്ട്. 2015 സെപ്ടംബറില്‍ തന്നെ ഉണ്ടായേക്കാവുന്ന വലിയ ഒരു ഉള്‍ക്കാപതനം..!! എന്നാല്‍ നാസയോ മറ്റ് സംഘടനകളോ ഇത് സ്ഥിരികരിച്ചിട്ടില്ല.. ഇതിനു മുമ്പും ലോകാവസാനവുമായി ബന്ധപെടുത്തി പല വാര്‍ത്തകളും നമ്മള്‍ കണ്ടു.. 2000-ത്തിലെയും 2012ലെയും ലോകാവസാനവാര്‍ത്തകള്‍, പക്ഷെ അതെല്ലാം തന്നെ പിന്നീടു അപ്രസക്തമാകുന്നതാണ് നമ്മള്‍ കണ്ടത്.. ഹൈന്ദവ വിശ്വാസപ്രകാരം മഹാപ്രളയത്തിലേക്ക് ലോകാവസാനത്തിലേക്ക് ലക്ഷകണക്കിന് വര്‍ഷങ്ങള്‍ ഇനിയും സംഭവിക്കാനിരിക്കുന്നു. കൃത്യമായിപ്പറയുകയാണെങ്കില്‍ കലിയുഗം തുടങ്ങിയ BC -3102 മുതല്‍ കണക്കു കൂടുകയാണെങ്കില്‍ ഇനിയുമുണ്ട് കലിയുഗാന്ത്യത്തിലേക്ക് 426853 കലണ്ടര്‍ വര്‍ഷങ്ങള്‍..!!
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ.. യുഗേ..
ഓം നമ:ശിവായ..


#ഭാരതീയചിന്തകൾ




ഒരു വേറിട്ട ചിന്ത

💚ഇത് വായിക്കാതേ പോകരുത്💚

ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് ഉപാധ്യായയുടെ 'കല്‍ക്കി അവതാരം' എന്ന പുസ്തകം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. കലിയുഗത്തില്‍ സംഭവിക്കുമെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി തന്നെയാണെന്നും ഒരു അവതാരത്തിനായി ഹൈന്ദവ വിശ്വാസികള്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയത്.





കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠന ഗവേഷണങ്ങള്‍ക്കൊടുവിലാണ് സംസ്‌കൃത പണ്ഡിതനായ അലഹബാദ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ വേദപ്രകാശ് ഉപാധ്യായ ഈ നിരീക്ഷണത്തിലെത്തിയത്. പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. കല്‍ക്കിപുരാണം, വിഷ്ണുപുരാണം, ഭാഗവതപുരാണം, ബ്രഹ്മാണ്ഡ പുരാണം തുടങ്ങിയ ഹൈന്ദവപുരാണങ്ങളാണ് ദൈവത്തിന്റെ അന്തിമ അവതാരമായ കല്‍ക്കിയെക്കുറിച്ച് പ്രവചിക്കുന്നത്.





കല്‍ക്കി എന്ന വാക്കിന് അര്‍ഥം അന്ധകാരത്തെ അകറ്റുന്നവന്‍ എന്നാണ്. കലിയുഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ജനങ്ങളില്‍ നിന്ന് ധര്‍മബോധം അപ്രത്യക്ഷമാവുകയും അവര്‍ ഈശ്വരനെ പൂര്‍ണമായി മറക്കുകയും ചെയ്യും. അപ്പോള്‍ ലോകത്തുനിന്ന് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും ഈശ്വരന്‍ കല്‍ക്കി അവതാരം കൈക്കൊള്ളുമെന്ന് പുരാണങ്ങള്‍ പറയുന്നു. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായാണ് കല്‍ക്കിയെ ഹിന്ദുക്കള്‍ കരുതുന്നത്. കല്‍ക്കി ഇതേവരെ ജന്മമെടുത്തിട്ടില്ല എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.





നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും വേദപ്രകാശ് നിരൂപിക്കുന്നു. കല്‍ക്കിയുടെ ജന്മദേശമായ സംബാല്‍ ദ്വീപ് മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട അറേബ്യ തന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായാണ് പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്.





കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്ത്, മാതാവ് സുമാനി. വിഷ്ണുഭഗത്ത് എന്നാല്‍ സംസ്‌കൃതത്തില്‍ ദൈവത്തിന്റെ അടിമ എന്നാണ് അര്‍ഥം. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല. അബ്ദുല്ല എന്നാല്‍ അറബിയില്‍ ദൈവത്തിന്റെ അടിമ. കല്‍ക്കിയുടെ മാതാവിന്റെ നാമം സമാധാനം എന്നര്‍ഥം വരുന്ന സുമാനി. മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന. അറബിയില്‍ ആമിന എന്ന പദവും സമാധാനത്തെ സൂചിപ്പിക്കുന്നു. കല്‍ക്കി അവതാരം ജന്മമെടുക്കുന്നത് മുഴുവന്‍ ലോകത്തിനു വേണ്ടിയുള്ള അവസാന അവതാരമായിട്ടായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ദൈവത്തിന്റെ 24 പ്രധാന അവതാരങ്ങളില്‍ ഒടുവിലത്തേത് കല്‍ക്കി അവതാരമായിരിക്കുമെന്ന് ഭാഗവതപുരാണം പ്രവചിക്കുന്നു (ഭാഗവതപുരാണം പ്രഥമ ഖണ്ഡം 3:25). മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണെന്നും ഇനി ഒരു പ്രവാചകന്‍ ഉണ്ടാവില്ലെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.





കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നല്ലോ. നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു. 





കല്‍ക്കിയുടെ ജനനം ആ മാസത്തിലെ 12-ാം തീയതിയായിരിക്കുമെന്ന് കല്‍ക്കി പുരാണം പറയുന്നു (കല്‍ക്കിപുരാണം 2:15). ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12-ാം തീയതിയായിരുന്നല്ലോ മുഹമ്മദ് നബിയുടെ ജനനം. ഈത്തപ്പഴവും ഒലീവുമായിരിക്കും കല്‍ക്കിയുടെ പ്രധാന ഭക്ഷണമെന്ന് പുരാണങ്ങള്‍ പറയുന്നു.





കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ച് ദൈവികസന്ദേശം നല്‍കപ്പെടുമെന്ന് പുരാണങ്ങള്‍ പറയുന്നു. ഹിറാ എന്ന പര്‍വത ഗുഹയില്‍ വെച്ച് ജിബ്‌രീല്‍ നബിക്ക് ദിവ്യബോധനം നല്‍കിയത് പ്രസിദ്ധമാണല്ലോ. സ്വന്തം നഗരമായ സംബാലില്‍ ധര്‍മപ്രചാരണം ആരംഭിക്കുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പിനെയും പീഡനങ്ങളെയും തുടര്‍ന്ന് വടക്കു ഭാഗത്തുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. നിശ്ചിത കാലത്തിനു ശേഷം യുദ്ധസജ്ജനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജന്മനഗരം കീഴടക്കും. അതിനു ശേഷം രാജ്യം മുഴുവന്‍ കല്‍ക്കിയുടെ അധീനതയിലാകുമെന്നും പുരാണങ്ങള്‍ പറയുന്നു. പ്രവാചകത്വം പ്രാപ്തമായ ശേഷം ജന്മനഗരമായ മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മുഹമ്മദ് നബി ശത്രുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മദീനയിലേക്ക് പോയതും പിന്നീട് അനുയായികളോടൊപ്പം ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന് വിധേയമായതും തെളിവാര്‍ന്ന ചിത്രം.





'കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ആദ്യകാല ഖലീഫമാര്‍ നബിയുടെ ഉറ്റ അനുചരന്മാരായിരുന്നല്ലോ. ദുഷ്ടശക്തികളുമായുള്ള യുദ്ധത്തില്‍ കല്‍ക്കിക്ക് ദൈവികസഹായം ലഭ്യമാകും (കല്‍ക്കി പുരാണം 2:7). ബദ്ര്‍, ഉഹുദു യുദ്ധങ്ങളില്‍ മുഹമ്മദ് നബിയെ അല്ലാഹുവിന്റെ മലക്കുകള്‍ സഹായിച്ചിരുന്ന കാര്യം വേദപ്രകാശ് ചൂണ്ടിക്കാണിക്കുന്നു.





ദൈവത്തില്‍നിന്ന് അതിവേഗതയുള്ള കുതിരയെ അദ്ദേഹത്തിന് ലഭിക്കും. ആ കുതിരപ്പുറത്ത് മിന്നല്‍വേഗതയില്‍ വാളുമായി സഞ്ചരിച്ച് അദ്ദേഹം ലോകം കീഴടക്കും. ആ കുതിരപ്പുറത്ത് അദ്ദേഹം ഏഴ് ആകാശങ്ങള്‍ താണ്ടും (ഭാഗവതപുരാണം ഖണ്ഡം 12, 2:19,20). ബുറാഖ് എന്ന അതിവേഗതയുള്ള കുതിരപ്പുറത്ത് ഏഴ് ആകാശങ്ങളിലൂടെ നബി സഞ്ചരിച്ചതായി മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. സൗന്ദര്യത്തിലും ആകാരഭംഗിയിലും കല്‍ക്കിയെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഭാഗവതപുരാണം പറയുന്നു (ഖണ്ഡം 12, 2:20). ആകര്‍ഷകമായ വ്യക്തിത്വവും ആകാരസൗഷ്ഠവവും മുഹമ്മദ് നബിയുടെ പ്രത്യേകതയായി അദ്ദേഹത്തിന്റെ സഹചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കല്‍ക്കിയുടെ ശരീരത്തില്‍ നിന്ന് സദാ സുഗന്ധം പ്രസരിക്കുന്നുണ്ടാവും. ചുറ്റുപാടും ആ പരിമളത്തില്‍ ആനന്ദം കൊള്ളുന്നതാണ് (ഭാഗവതപുരാണം ഖണ്ഡം 12, 2:21). മുഹമ്മദ് നബി നടക്കുമ്പോള്‍ ചുറ്റുപാടും സുഗന്ധപൂരിതമാകുമായിരുന്നുവെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നു.





ഭാഗവതപുരാണം കല്‍ക്കിയെ 'ജഗത്പതി' (ലോകനേതാവ്) എന്നാണ് വിശേഷിപ്പിക്കുന്നത് (ഭാഗവതപുരാണം ഖണ്ഡം 12, 12:19). പ്രവാചകപുംഗവരില്‍ ഈ വിശേഷണം മുഹമ്മദ് നബിക്ക് മറ്റാരേക്കാളും യോജിക്കുന്നു.






കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവയാണ് ഈ എട്ട് ഗുണങ്ങള്‍. ഈ എട്ട് ഗുണങ്ങളും മുഹമ്മദ് നബിയില്‍ സമഞ്ജസമായി സമ്മേളിക്കുന്നുവെന്നത് ആ മഹത് ചരിത്രം വായിക്കുന്ന ആര്‍ക്കും ബോധ്യമാവും. കല്‍ക്കിയെക്കുറിച്ചുള്ള ഹൈന്ദവപുരാണങ്ങളിലെ പ്രവചനങ്ങള്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് മാത്രമാണ് അനുയോജ്യമാകുന്നതെന്ന് വേദപ്രകാശ് യുക്തിഭദ്.



1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ (VIBGYOR) അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.

 2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെ?

3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ അത് വിശ്വാസം, ഇന്നും ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം......??????

4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......


ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല ഏതാണ്ട് 50000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്. പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ് നമ്മുടെ ഭാരതീയ സംസ്കൃതിയുടെ മഹത്വം മനസ്സിലാവുന്നത്................

Comments

  1. നന്നായിരിക്കുന്നു. ഭാവുകങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം