ചീര

ചീര: ഭക്ഷണത്തിനും ആരോഗ്യത്തിനും <3
*****************************************

സ്പിനാച്ച്(spinach) എന്ന് ഇംഗ്ലീഷിലും പാലകഃ എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന ചീര ഒലര്‍സിയേ സസ്യകുടുംബത്തില്‍ പെട്ടതാണ്. ഇലക്കറികളില്‍ മുഖ്യനായ ചീരയില്‍ പ്രോട്ടീനും വിറ്റാമിന്‍ എയും ഇരുമ്പ്, ഫോളിക് ആസിഡ് എന്ന രക്തോല്‍പാദകഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

മാംസം, മുട്ട എന്നിവ കഴിച്ചാല്‍ കിട്ടുന്ന പ്രോട്ടീന്‍ ചീരയില്‍ നിന്നും കിട്ടും.

മനുഷ്യ ശരീരത്തില്‍ രക്തം കൂടുതലായുണ്ടാവാനും ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കും.

ശരിയായ ശോധന ലഭിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു ഇലക്കറിയാണ് ചീര. ദിവസവും ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തിയാല്‍ സോറിയാസിസിന് നല്ല ഫലം ലഭിക്കും.

ചീരയില പിഴിഞ്ഞെടുത്ത രസം 3 ഔണ്‍സ് ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.

ചീരയില മുതിരകൂട്ടി കഷായം വെച്ചതില്‍ നിന്നും 3 ഔണ്‍സ് വീതമെടുത്ത് 2 ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം 2 നേരം ഒരു മാസത്തോളം കഴിച്ചാല്‍ മൂത്രക്കല്ല് മാറുന്നതാണ്. ഇത് പിത്താശയകല്ലിനും അഗ്ന്യാശയകല്ലിലും ഫലം ചെയ്യും.

ചീരയില ഇടിച്ചുപിഴിഞ്ഞ നീരും ഇളനീര്‍ വെള്ളവും സമം ചേര്‍ത്ത് 6 ഔണ്‍സ് ദിവസം രണ്ടുനേരം കഴിച്ചാല്‍ മൂത്രനാളി വീക്കം മാറുന്നതാണ്.

ചുകന്ന ചീരയുടെ വേര് കഷായം വെച്ച് കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനും ഹൈപ്പറ്റാറ്റിസ് ബി യ്ക്കും നല്ല ഫലം കിട്ടും.

ചീരച്ചെടി സമൂലമെടുത്ത് ബ്രഹ്മിയും മുത്തിളും ചേര്‍ത്ത് കഷായം വെച്ച് കഴിച്ചുകൊണ്ടിരുന്നാല്‍ ഓര്‍മ്മക്കുറവ് മാറുന്നതാണ്. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും കുറവുണ്ടാകും.
____________________________________

ചോരയുണ്ടാവാന്‍ ചീര എന്നാണ് ചീരയുടെ ആരോഗ്യവശത്തെക്കുറിച്ച് പറയുന്നത് തന്നെ. എല്ലുകളുടേയും പല്ലുകളുടേയും കരുത്ത് വര്‍ദ്ധിപ്പിക്കുന്നു മാത്രമല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു ഇതൊക്കെ ചീരയുടെ ആരോഗ്യഗുണങ്ങള്‍ തന്നെ. എന്നാല്‍ ചീര കഴിയ്ക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ചില ദോഷവശങ്ങള്‍ കൂടിയുണ്ട്.

എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് തന്നെ ചീര ആരോഗ്യം നല്‍കുമെന്ന ധാരണയില്‍ ദിവസവും കഴിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ചീര കഴിയ്ക്കുന്നതിലൂടെ നമുക്കുണ്ടാവുന്നത് എന്ന് നോക്കാം.

ശരീരത്തിന്റെ ആഗിരണം കുറയ്ക്കുന്നു
പല വസ്തുക്കളേയും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ചീരയുടെ അമിത ഉപയോഗം ഇല്ലാതാക്കുന്നു. മാത്രമല്ല തലവേദനയുണ്ടെങ്കില്‍ ചീര കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇത് തലവേദന വര്‍ദ്ധിപ്പിക്കും.

വയറിന്റെ അസ്വസ്ഥത
വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ ചീരയ്ക്ക് കഴിയുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് വയറിന് ദഹനസംബന്ധമായ പ്രശ്‌നങ്ങലും മറ്റു പ്രശ്‌നങ്ങലും ഉണ്ടാക്കുന്നത്.

ഡയറിയ
ചീര മൂലം ഉണ്ടാകുന്ന വയറിന്റെ അസ്വസ്ഥതകള്‍ ഡയറിയയ്ക്ക് വഴിവെയ്ക്കുന്നു. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

അനീമിയ
പലപ്പോഴും ശരീരത്തിന് ഭക്ഷണത്തില്‍ നിന്നും ഇരുമ്പിന്റെ അംശം ആിരണം ചെയ്യാനുള്ള കഴിവുണ്ടാവില്ല. മാത്രമല്ല ഇലക്കറികള്‍ ശരീരത്തിന്റെ ഈ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും.

കിഡ്‌നി സ്റ്റോണ്‍
കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നതില്‍ മുന്‍പനാണ് ചീര. ചീരയില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദഹനരസങ്ങളുമായി ചേര്‍ന്ന് യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് കിഡ്‌നിയ്ക്കും ആരോഗ്യത്തിനും ദോഷമാണ്. ഇത് പിന്നീട് കിഡ്‌നി സ്റ്റോണ്‍ ആയി രൂപാന്തരപ്പെടുന്നു.

സന്ധിവാതം
ഇവിടേയും വില്ലന്‍ പ്യൂരിന്‍ തന്നെയാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം പ്രശ്‌നത്തിലാക്കുന്നു. ഇത് പിന്നീട് ആര്‍ത്രൈറ്റിസിനും സന്ധിവാതത്തിനും കാരണമാകുന്നു.

പല്ലുകള്‍ക്ക് ചവര്‍പ്പു രസം
അമിതമായി ചീര ഉപയോഗിക്കുന്നത് പല്ലുകളില്‍ ചവര്‍പ്പു രസത്തിന് കാരണമാകുന്നു. ഇതിലെ ഓക്‌സാലിക് ആസിഡ് ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

അലര്‍ജിയുണ്ടാക്കുന്നു
അലര്‍ജിയുണ്ടാക്കുന്നതില്‍ മുന്‍പിലാണ് ചീര. ശരീരത്തിനകത്തും പുറത്തും ഇത്തരത്തിലുള്ള അലര്‍ജിയുണ്ടാകാം.


______________________


ചീര കൃഷി തികച്ചും ജൈവ രീതിയില്‍ എങ്ങിനെ എളുപ്പത്തില്‍ കൃഷി ചെയ്യാം

ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്ശിപക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. മണ്ണിലും, സ്ഥല പരിമിതി ഉള്ളവര്ക്ക്ര ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം.  ഗ്രോ ബാഗ്‌, പ്ലാസ്റ്റിക്‌ കവറുകള്‍, ചെടിച്ചട്ടി തുടങ്ങിയവയും ചീര കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്താം.

ചീര കൃഷിയുടെ പ്രധാന മേന്മകള്‍

എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കടുത്ത മഴ സമയം ഒഴികെ എല്ലാ സമയത്തും ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്ക്കാ ലത്ത് ഇട വിട്ടു നനയ്ക്കണം.
കീട ബാധ കുറവ് – കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര. ഇലപ്പുള്ളി രോഗം, ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍. കൃത്യമായ പരിചരണം പുഴുക്കളെ കണ്ടു പിടിച്ചു നശിപ്പിക്കാന്‍ സഹായിക്കും. ഇലപ്പുള്ളി രോഗം തടയാന്‍ പച്ച/ചുവപ്പ് ചീരകള്‍ ഇടകലര്ത്തി  നട്ടാല്‍ മതി. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രയോഗിക്കാന്‍ ജൈവ കീടനാശിനി ഒരെണ്ണം ഉണ്ട്, ഇവിടെ നിന്നും അത് വായിക്കാം.
മുറിച്ചെടുക്കുക – ചീര മുറിച്ചെടുത്താല്‍ വീണ്ടും വിളവെടുക്കാം. വേരോടെ പിഴുതു എടുക്കാതെ തണ്ട് മുറിച്ചാല്‍ ചീര വീണ്ടും വളരും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും. തണ്ട് മുറിക്കുമ്പോള്‍ 2-3 ഇലകള്‍ എങ്കിലും നിര്ത്ത ണം, ഇല്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകി പോകും. 10 ചീര ഇതേ പോലെ നിര്ത്തി യാല്‍ നമുക്ക് കൂടുതല്‍ വിളവു എടുക്കാം, വേനല്ക്കാ ലത്ത് നട്ട ചീരകള്‍ ഇതേ പോലെ മുറിച്ചു നിര്ത്തി യാല്‍ മഴക്കാലം നമുക്ക് വിളവെടുക്കാം.
ചീര കൊണ്ട് കറികള്‍ – ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്‌. അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്, ചക്കക്കുരു , പയര്‍ ഇവയും ചേര്ത്ത്് തോരന്‍ ഉണ്ടാക്കാം.

ചീര കൃഷി രീതിയും പരിപാലനവും

കൃഷി രീതി – അഞ്ചു ഗ്രാം വിത്ത് കൊണ്ട് നമുക്ക് ഒരു സെന്റ് സ്ഥലത്ത് ചീര നടാവുന്നതാണ്. ചെടി ചട്ടിയിലോ അല്ലെങ്ങില്‍ ചെറിയ പ്ലാസ്റ്റിക്‌ കവറിലോ ചീര തൈകള്‍ ഉണ്ടാക്കാവുന്നതാണ്. പിന്നീട് ഇത് കൃഷി സ്ഥലത്തേക് പറിച്ചു നടുകയാണ്‌ ഉത്തമം . ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ചീര വിത്തും റവയും കൂടികലര്ത്തി  വേണം നടാന്‍ . മൂന്നാഴ്ച കഴിയുമ്പോള്‍ ചീരെ തൈകള്‍ പറിച്ചു നടാവുന്നതാണ് . നടാനുള്ള സ്ഥലം കളകള്‍ മാറ്റി രണ്ടോ മൂന്നോ വട്ടം കിളച്ചു നിരപ്പാക്കണം. ഈ സമയത്ത് അടിവളം നല്കോണം. ഒരു സെന്റിനു 200 കിലോഗ്രാം ചാണകമോ മണ്ണിര കമ്പോസ്റോ അടിവളമായി ഉപയോഗിക്കാം .
നടാന്‍ ഉദ്ധേശിക്കുന്ന സ്ഥലത്ത് ഒന്നരയടി അകലത്തിലായി ഒരടി വീതിയും അര അടി താഴ്ചയും ഉള്ള ചാലുകള്‍ തയ്യാറാക്കണം. ഈ ചാലുകളിലാണ്‌ ചീര തൈ പറിച്ചു നടേണ്ടത്. രണ്ടു ചീര തൈകള്‍ തമ്മില്‍ അര അടിയെങ്കിലും അകലമുണ്ടയിരിക്കണം. പറിച്ചു നട്ടു 25 ദിവസത്തിന് ശേഷം ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്.ഓരോ വട്ടവും ചീര മുറിച്ച ശേഷം അല്പം ചാണകം ചേര്ത്ത്  മണ്ണ് കൂട്ടി കൊടുക്കണം.
ചീരയരി പാകുമ്പോള്‍ അവ ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യതയുണ്ട്, അവ ഒഴിവാക്കാന്‍ ചീര അരികള്ക്കൊറപ്പം അരിയും ചേര്ത്ത്ള പാകുക, ഉറുമ്പ് അരി കൊണ്ട് പോകും. മഞ്ഞള്‍ പൊടി വിതറുന്നത് നല്ലതാണ്, അത് ഉറുംബിനെ അകറ്റി നിര്ത്തും . അതെ പോലെ തടത്തിന്റെ ഒന്ന്-രണ്ടു അടി ചുറ്റളവില്‍ മണ്ണെണ്ണ/ഡീസല്‍ തളിക്കുന്നതും ഉറുംബിനെ അകറ്റി നിര്ത്തും . പാകിയ ശേഷം രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനി തളിക്കുന്നത് നല്ലതാണ്.

ചീരയിലെ ഇലപ്പുള്ളി രോഗം, എങ്ങിനെ തടയാം

ചീര നടുന്ന രീതിയും, അതിന്റെ പരിപാലനവും ഇവിടെ മുന്പു പ്രതിപാദിച്ചു കഴിഞ്ഞല്ലോ. അധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇലപ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. മാരകമായ കീടനാശിനി ഒന്നും ഇല്ലാതെ തന്നെ ഇലപ്പുള്ളി രോഗത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ചുവപ്പ് ചീരയില്‍ ആണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. പച്ച ചീരയ്ക്ക് ഇലപ്പുള്ളി രോഗം പ്രതിരോധിക്കാന്‍ ഉള്ള കഴിവുണ്ട്. ചീര നടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പച്ച ചീര നട്ടാല്‍ ഇലപ്പുള്ളി രോഗം വരാതെ നോക്കാം.
ഇലപ്പുള്ളി രോഗം – റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടര്ന്ന്  പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകും. രോഗം കാണുന്ന ചെടികള്‍ / ഇലകള്‍ പറിച്ചു നശിപ്പിക്കുക/തീയിടുക.
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാല്ക്കായം മഞ്ഞള്പ്പൊ ടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇലപ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാദനങ്ങള്‍ 1, പാല്ക്കാ യം (അങ്ങാടി കടയില്‍ / പച്ചമരുന്നു കടയില്‍ ലഭിക്കും, അഞ്ചു രൂപയ്ക്ക് വല്ലതും വാങ്ങിയാല്‍ മതി). 2, മഞ്ഞള്‍ പൊടി , 3, സോഡാപ്പൊടി (അപ്പക്കാരം) ഇവയാണ്.
പത്ത് ഗ്രാം പാല്ക്കാ യം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക (ചെറുതായി പൊടിച്ചു അലിയിക്കാം). ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്പ്പൊ ടിയും ചേര്ന്നാ മിശ്രിതം കലര്ത്ത ണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക....
*****************


******************



ചീര ദഹനത്തിന് നല്ലതാണ്
ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. ചെഞ്ചീര, പച്ചച്ചീര, വേലിച്ചീര അഥവാ മധുരച്ചീര എന്നു തുടങ്ങി പലവർണത്തിലും പല വിധത്തിലും ചീരകൾ നമ്മുടെ വീട്ടുവളപ്പിലും കടകളിലും ലഭ്യമാണ്. ധാരാളം ആന്റിഓക്സിഡന്റ് , വിറ്റമിനുകൾ, ധാതുക്കൾ‍, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമാണ്.
ഊർജം കുറഞ്ഞ് നാരുകൾ ധാരാളമുള്ള ചീരകൾ ദഹനത്തിന് നല്ലതാണ്. വിറ്റമിനുകളായ എ, സി, കെ, ഫോളിക് ആസിഡ് എന്നിവ ചീരകളിൽ നല്ലതോതിലുണ്ട്. ചീരകളുടെ വ്യത്യാസം അനുസരിച്ച് ഇവയുടെ അളവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു.
ആന്റിഓക്സിഡന്റ് ധാരാളമുള്ള ചീര കാൻസർ പ്രതിരോധശേഷിയുള്ളവയായി തെളിയിച്ചിട്ടുണ്ട്. ആന്റിഓക്സിഡന്റിനൊപ്പം വിറ്റമിൻ എയുടെ കൂടെ സ്വാധീനം കാഴ്ച ശക്തിക്ക് പ്രത്യേകിച്ച് പ്രായമായവരിലെ കാഴ്ച ശക്തിക്ക് ഉത്തമമാണ്. മിക്ക ചീരകളിലും നിട്രാറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കുന്നു.
ചീരകളിൽ പ്രത്യേകിച്ച് പച്ചചീരയിലും മധുരച്ചീരയിലും കാൽസ്യം, വിറ്റമിൻ കെ ഇവ നല്ലതോതിൽ ഉണ്ട്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ ഉപകരിക്കുന്നവയാണ്. മധുരച്ചീര ചില പ്രദേശങ്ങളിൽ മുലപ്പാൽ കൂട്ടാനായി ഉപയോഗിച്ചുവരുന്നു. രോഗപ്രതിരോധശക്തി കൂട്ടാൻ ചീരകൾക്ക് കഴിയും എന്നും പഠനങ്ങളിൽ പറയുന്നു.
ഒട്ടുമിക്ക വിറ്റമിനുകളും നാരുകളും ഉള്ള ചീരകൾ ഗർഭിണികൾക്കും പ്രമേഹരോഗികൾക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വേവിച്ച ചീര വീണ്ടും ചൂടാക്കുന്നത് അതിലെ നൈട്രേറ്റ് നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ ചീര വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാൻ പാടുള്ളതല്ല. പ്രത്യേകിച്ച് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ പ്രായമായവർ എന്നിവർ.
ഗുണങ്ങളോടൊപ്പം ദോഷങ്ങളുമുണ്ട് ചീരകൾക്ക്. ചീരകളിൽ Purene, Calcium, Oxalate ഇവ അടങ്ങിയിരിക്കുന്നു. അതിനാൽ കിഡ്നി സ്റ്റോൺ ഉള്ളവർ മിതമായ അളവിൽ മാത്രം ഇവ ഉപയോഗിക്കുക. വിറ്റമിൻ കെ ധാരാളമുള്ള ചീരകൾ ബ്ലഡ് തിന്നിങ് മെഡിസിനുകൾ എടുക്കുന്നവരും നിയന്ത്രണ വിധേയമാക്കേണ്ടതാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്കും ചീര അത്ര നല്ലതല്ല. മധുരച്ചീര സ്ഥിരമായി അമിതമായി കഴിക്കുന്നത് ഉറക്കതടസം, ശ്വാസം മുട്ടൽ, ബ്രോങ്കിയോലിറ്റിസ് ഇവയ്ക്ക് കാരണമാകുന്നുവെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ചീരകളിൽ കീടനാശിനകളുടെ അംശം കാണാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഇവ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.



*************

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം