'കാന്തം' ഉപയോഗിച്ച് രക്തം ശുദ്ധീകരിക്കാം.
---------------
കാന്തം ഉപയോഗിച്ച് രക്തം ശുദ്ധീകരിക്കുന്ന ഉപകരണത്തിന് ശാസ്ത്രജ്ഞര്‍ രൂപം നല്‍കി. ഈ ഉപകരണമുപയോഗിച്ച് അശുദ്ധരക്തത്തില്‍ നിന്ന് ബാക്ടിരിയകള്‍, ഫംഗസുകള്‍, വിഷാംശങ്ങള്‍ തുടങ്ങിയവ വലിച്ചെടുത്ത് രക്തം ശുദ്ധീകരിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എബോളയുള്‍പ്പെടെയുള്ള രോഗാണുക്കളെ രക്തത്തില്‍ നിന്ന് നീക്കം ചെയ്യാവുന്ന ഈ ഉപകരണം മൃഗങ്ങളില്‍ പരീക്ഷിച്ചെങ്കിലും മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. മാഗ്നറ്റിക് നാനോ ബീഡ്സ് ജനിതക മാറ്റം വരുത്തിയ എംബിഎല്‍ രക്ത പ്രോട്ടീനില്‍ പൊതിഞ്ഞ് നിര്‍മ്മിച്ച പുതിയ ഉപകരണം പ്ലീഹ പോലെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ രോഗാണുക്കളുമായും വിഷാംശങ്ങളുമായും പ്രവര്‍ത്തിക്കുന്ന എംബിഎല്‍ രോഗാണുക്കളെ വലിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിക്കുമെന്ന് നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ലോകത്ത് പ്രതിവര്‍ഷം 18 മില്ല്യണ്‍ ആളുകള്‍ക്കാണ് രക്തത്തിന് അണുബാധയേല്‍ക്കുന്നത്. ഇത്തരം കേസുകളിലെ മരണനിരക്ക് 30-50 ശതമാനം ആണ്. മനുഷ്യരില്‍ ഈ പുതിയ വിദ്യയുടെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ചികിത്സാ രംഗത്ത് വന്‍ കുതിപ്പിന് ഇടയാക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. രക്തത്തില്‍ അണുബാധയുണ്ടായാല്‍ അസുഖം എന്താണെന്ന് ഉറപ്പിക്കുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും മുമ്പ് തന്നെ രക്തത്തില്‍ നിന്ന് 'ബയോ സ്‍പ്ലീന്‍' ഉപയോഗിച്ച് രോഗാണുക്കളെയും വിഷാംശങ്ങളെയും വലിച്ചെടുക്കാനാവുമെന്ന് പഠനം നടത്തിയ ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡൊണാള്‍ഡ് ഇന്‍ഗ്ബെര്‍ പറയുന്നു.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം