പാഷൻ ഫ്രൂട്ട്

പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍
പാഷന്‍ ഫ്രൂട്ട് ജ്യൂസ്

നമ്മുടെ നാട്ടില്‍ ധാരാളം കണ്ടുവരുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. വലിയ പരിചരണമൊന്നും കൂടാതെ നന്നായി വളരുന്ന പാഷന്‍ ഫ്രൂട്ട് പോഷക സമ്പുഷ്ടമാണ്. മറ്റു പഴങ്ങളെപ്പോലെ ജ്യൂസ് തയാറാക്കാനായി ബുദ്ധിമുട്ടേണ്ട കാര്യവുമില്ല. ഫാഷന്‍ ജ്യൂസിന്റെ ഗുണങ്ങള്‍ നോക്കാം.

1. പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ എന്നിവര്‍ക്ക് പരിഹാരമാണ് പാഷന്‍ ഫ്രൂട്ട്. ദിവസവും പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം സാധാരണ നിലയിലാകാന്‍ സഹായിക്കും.

2. ധാതുക്കള്‍, പോഷകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പാഷന്‍ ഫ്രൂട്ട്. ദഹനത്തിന് ഇത് ഏറെ സഹായിക്കും.

3. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഫ്‌ളൂ, പനി, ജലദോഷം എന്നിവയെ ചെറുക്കും.

4. വിറ്റാമിന്‍ എയുടെ സ്രോതസായ പാഷന്‍ ഫ്രൂട്ട് കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

5. പൊട്ടാസ്യം പാഷന്‍ ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഇതു സഹായിക്കുന്നു.
________________________

ഒരു ചമ്മന്തി കൊണ്ട് ഒരുപാട് പ്രൈവറ്റ് ആസ്പത്രികൾ പൂട്ടിക്കാം,ഒരുപാട് പേരെ കടക്കെണിയിൽ നിന്നും നിത്യദുരിതത്തിൽ നിന്നും കരകേറ്റാം!.
പ്രമേഹം, പ്രഷർ, ഹൃദ്രോഗം, പൊണ്ണത്തടി എല്ലാമാണല്ലോ ഇന്ന് ആസ്പത്രികളുടെ നിലനിൽപ്പിന്റെ ആണിക്കല്ലുകൾ. ഇതു നാലും കൈകാര്യം ചെയ്യാൻ ഒരു ചമ്മന്തിക്കു സാധിക്കും, മൂന്നുമാസം കൊണ്ട് പുർണ്ണ ആരോഗ്യം ഉറപ്പ് !!.
ഇതിലെ പ്രധാന ഘടകം പാഷൻ ഫ്രൂട്ട്( Passiflora edulis)ആണ്. നന്നായി പഴുത്ത് മഞ്ഞ നിറമായ പഴം തൊണ്ടോടെ നുറുക്കിയത് രണ്ട്, ഒരു പിടി നിറയെ കറിവേപ്പില, കാന്താരിമുളക് ഏഴ്-എട്ട്, പാകത്തിന് ഉപ്പ് . ഇവയെല്ലാം കൂടെ മിക്സിയുടെ ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുത്ത് അതിൽ ഒന്നോ രണ്ടോ ടേബ്ൾസ്പുൺ ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) കൂട്ടിയിളക്കി (ഗുണത്തേക്കാൾ രുചിക്ക് പ്രാധാന്യം കൊടുക്കുന്നവർ എണ്ണ ഒഴിക്കാതിരിക്കുക) നിത്യേന ഉപയോഗിക്കുക. പഞ്ചസാര (White sugar മാത്രം) മൈദ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കുക.
പാശ്ശൻഫ്രൂട്ട് വളരെ വേഗം പടർന്നു പന്തലിച്ച് ധാരാളമായി കായ്ക്കുന്ന ചെടിയാണ്. ഇതിന്റെ പഴത്തിലും തൊണ്ടിലും കുരുവിലുമെല്ലാം രോഗപ്രതിരോധവും നിത്യയവ്വനവും നൽകുന്ന അമൂല്യങ്ങളായ ഘടകങ്ങളാണ് ഒളിഞ്ഞു കിടക്കുന്നത്. യോഗഭാഗ്യമുള്ളവർ ഉപയോഗിച്ചു വിജയിക്കുക, അല്ലാത്തവർ അവരുടെ അസൗകര്യങ്ങളുടെ കാരണങ്ങളിൽ സമാധാനിച്ച് ഉള്ളതൊക്കെ ആസ്പത്രിക്കാർക്കു കൊടുത്ത് അവരുടെ അൽപ്പായുസ്സ് തള്ളി നീക്കട്ടെ.

Comments

  1. പാഷൻ ഫ്രൂട്ടിന്റെ രണ്ടു മൂന്നു ഇലകൾ നന്നായി തിളപ്പിച്ച വെള്ളം രണ്ടു ദിവസം ഇടയ്ക്കിടെ കുടിച്ചാൽ ഷുഗർ മാറിക്കിട്ടും. രണ്ടു ദിവസത്തിൽ കൂടുതൽ കുടിക്കരുത്.

    ReplyDelete
    Replies
    1. ഒരു കുറവുമില്ല.പോരാത്തതിന് വയറുവേദനയും.അവസാനം ഡോക്റ്ററെ കാണേണ്ടി വന്നു.ഒരു സംശയം ചോദിക്കട്ടെ.ആയുര്‍വേദ ത്തിലോ മറ്റോ ഇങ്ങിനെയൊരു മരുന്നുണ്ടോ?ആയുര്‍വേദ കോളേജിലെ പ്രൊഫസ്സര്‍ ഇങ്ങിനെയൊരു മരുന്നിനെ കുറിച്ച് കേട്ടിട്ടില്ല എന്നാണ് പറഞ്ഞത്.

      Delete
  2. പാഷൻ ഫ്രൂട്ടിന്റെ രണ്ടു മൂന്നു ഇലകൾ നന്നായി തിളപ്പിച്ച വെള്ളം രണ്ടു ദിവസം ഇടയ്ക്കിടെ കുടിച്ചാൽ ഷുഗർ മാറിക്കിട്ടും. രണ്ടു ദിവസത്തിൽ കൂടുതൽ കുടിക്കരുത്.

    ReplyDelete
    Replies
    1. 2ദിവസത്തിൽ അധികം ദിവസം കുടിച്ചാൽ എന്താ സംഭവിക്കുക

      Delete

Post a Comment

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം