ഭക്ഷണം

ഓരോ ജീവികളും അവയുടെ ഭക്ഷണം സ്വയം തിരഞ്ഞെടുക്കുന്നു.. പശുവിനു പുല്ലും ആടിന് ഇലയും പൂച്ചയ്ക്ക് എലിയും സിംഹത്തിനു മാനും പാമ്പിന് തവളയും  ഇഷ്ടഭക്ഷണമാണ്  ഇവയെ സ്വബോധത്താൽ മണത്തറിഞ്ഞ് ഇരയുടെ അടുത്തെത്തുന്നു. ചിന്തിക്കാൻ കഴിവുള്ള മനുഷ്യനു മാത്രം അവന്റെ ഭക്ഷണം മറ്റുള്ളവർ പറഞ്ഞു കൊടുക്കേണ്ടിയും എടുത്തു കൊടുക്കേണ്ടിയും വരുന്നു.' മൃഗങ്ങളെ പോലെ തന്നെ ഭക്ഷണം ഏതെന്നു തിരിച്ചറിയുവാൻ അവ പാകം ചെയ്യാതെ മണത്തു നോക്കിയാൽ സഹജ ബോധത്താൽ മനസ്സിലാക്കുവാൻ കഴിയുന്നു. ഏതു പഴവും കണ്ണുകെട്ടി മണപ്പിച്ചാലും പ്രത്യേകം നമുക്ക് തിരിച്ചറിയാം. ഏതു രോഗങ്ങൾ വരുമ്പോഴും അവന്റെ ഭക്ഷണമായ പഴങ്ങൾ മാത്രം കഴിച്ചാൽ സുഖം പ്രാപിക്കുന്നു.' എന്നാൽ ഇന്നു കലോറിയുടെ പേരു പറഞ്ഞു എല്ലാ ജീവികളും കഴിക്കുന്ന ഭക്ഷണങ്ങൾ മറ്റുള്ളവരുടെ നിർദ്ദേശ പ്രകാരം കഴിയ്ക്കുന്നു അതിന്റെ ഫലമായി   ഉണ്ടാവുന്ന രോഗങ്ങളാണ് ഇന്ന് പലരും അനുഭവിക്കുന്നത്. മനുഷ്യൻ   ഫ്രൂട്ടേറിയനാണെന്നുള്ള സത്യം   രോഗാവസ്ഥയിലെങ്കിലും ' തിരച്ചറിഞ്ഞിരുന്നെങ്കിൽ  ആയുസ്സും ആരോഗ്യവും നിലനിർത്താൻ കഴിയും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം