പ്രമേഹം

മരുന്നു കഴിച്ചതുകൊണ്ടു മാത്രം പ്രമേഹം മാറില്ല.
-----------------------
ആയുര്‍വേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലുമൊക്കെ പ്രമേഹത്തെ ചെറുക്കാന്‍ ചികിത്സകളുണ്ടെങ്കിലും ഭാവിയിലും നിയന്ത്രിച്ചു നിര്‍ത്തുക പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനു സഹായകമായ ഭക്ഷണക്രമവും ആരോഗ്യശീലങ്ങളും പ്രമേഹബാധിതര്‍ പാലിക്കണം. മരുന്നു കഴിച്ചതു കൊണ്ട് മാത്രം പ്രമേഹം ഭേദമാകില്ല. പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുകയല്ല, ചിട്ടയായ ആരോഗ്യശീലങ്ങളിലൂടെ നിയന്ത്രിച്ചു നിര്‍ത്തുകയാണ് ചെയ്യാന്‍ കഴിയുന്നത്. ഇത് സ്വയം ചെയ്യേണ്ടതാണ്.
ഒരു വ്യക്തിയുടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ക്കു പ്രമേഹമുണ്ടെന്നു ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ പ്രമേഹ ബാധിതരുടെ എണ്ണം അഞ്ചു കോടി വരും. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ ജീവിതാവസാനം വരെ തുടരുന്ന പ്രമേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അന്ധത, കിഡ്‌നി തകരാര്‍, ഹൃദയരോഗങ്ങള്‍, നാഡി തകരാറുകള്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. പ്രമേഹം നിയന്ത്രിക്കുന്നതിന് പ്രകൃതിയുടെ സംഭാവനയായ ചില ഭക്ഷ്യവസ്തുക്കളെക്കുറിച്ചാവട്ടെ ഈ ആഴ്ച.

ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകലകളില്‍ എത്തിക്കുന്നതിന് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും.

×××××××××××××××××××××××××××××
👍👍👍👍👍👍👍👍👍👍👍👍👍

പ്രമേഹത്തെ പ്രതിരോധിക്കാന്‍ പിസ്ത സഹായിക്കും.
--------------------------------------------
പശ്ചിമേഷ്യയില്‍ നിന്നെത്തുന്ന പിസ്തയ്ക്ക് പോഷക ഗുണങ്ങളേറെയാണ്. യഥാര്‍ത്ഥത്തില്‍ പിസ്ത ഒരു പഴമാണ്. പുറംന്തോട് മാറ്റിയ ശേഷം അകത്തുള്ള മഞ്ഞ പരിപ്പാണ് സാധാരണ കഴിക്കുക. അണ്ടിപരിപ്പുകളുടെ എല്ലാ ഗുണങ്ങളും പിസ്തയ്ക്കുണ്ട്.

ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കുറയ്ക്കാന്‍ പിസ്ത സഹായിക്കും. അതേസമയം നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്ലിന്റെ തോത് ഉയര്‍ത്തുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗസാധ്യത കുറയും, നാഡികള്‍ക്ക് ബലം നല്‍കി ഹൃദയത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യും.

പിസ്തയില്‍ വിറ്റാമിന്‍ എ,വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന കോശജ്വലനം കുറയ്ക്കാനുള്ള പ്രതിജ്വലന ഗുണവും പിസ്തയ്ക്കുണ്ട്. ഒരു ദിവസം ശരീരത്തിനാവശ്യമായ ഫോസ്ഫറസിന്റെ 60 ശതമാനം ഒരു കപ്പ് പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.ദിവസവും പിസ്ത കഴിക്കുന്നത് രക്തത്തില്‍ ഒക്‌സിജന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.

പ്രായം കൂടുന്നതിനനുസരിച്ച് കണ്ണിന്റെ കാഴ്ച കുറയുന്ന നിരവധി അസുഖങ്ങള്‍ ഉണ്ട്. ലുട്ടീന്‍,സിയാക സാന്തിന്‍ എന്നിങ്ങനെ പിസ്തയില്‍ കാണപ്പെടുന്ന രണ്ട് ആന്റി ഓക്‌സിഡന്റുകള്‍ അന്ധതവരുന്നത് തടയും. പ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി6 അത്യാവശ്യമാണ്. രക്തം ഉണ്ടാകുന്നതിനും ശരീരം മുഴുവന്‍ ശരിയായ രീതിയില്‍ രക്തയോട്ടം ഉണ്ടാകുന്നതിനും പിസ്ത സഹായിക്കും.


❄❄❄❄❄❄❄❄❄❄❄❄
                🌿പ്രമേഹം🌿
❄❄❄❄❄❄❄❄❄❄❄❄

പാൻക്രിയാസിലുൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിൻെറ അഭാവം മൂലം രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് കൂടുന്നതാണ് പ്രമേഹം എന്നു പറയുന്നത്.

കണ്ണ്, വൃക്കകൾ, ഹൃദയം എന്നീ പ്രധാന അവയവങ്ങളേയും നാഡീഞരമ്പുകളുടെ പ്രവർത്തനങ്ങളെയും തകരാറിലാക്കാൻ,ഗുരുതരാവസ്ഥയിലെത്തിയ പ്രമേഹരോഗത്തിനു കഴിയും.കഠിനങ്ങളായ വാതരോഗങ്ങൾക്കും പ്രമേഹം കാരണമാകാം.ശരീരത്തിലെ രക്തപ്രവാഹത്തെയും നാഡികളുടെ സാധാരണ പ്രവർത്തനത്തെയും പ്രമേഹം ദോഷകരമായി ബാധിക്കുന്നു.


അന്നജവും പഞ്ചസാരയും ശരീരത്തില്‍ ദഹിച്ച് ആഗിരണം ചെയ്യാന്‍ കഴിയാതാക്കുന്ന ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനവൈകല്യമാണ് പ്രമേഹം.പാരമ്പര്യം ഒരു പ്രധാന ഘടകമാണ്.മാതാപിതാക്കളിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെങ്കില്‍ കുട്ടികളിൽ 30%വരെ പ്രമേഹരോഗിയാകാം.രണ്ട് പേർക്കുമുണ്ടെങ്കിൽ ഇതു 60% ആയി ഉയരും.കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന ടൈപ്പ്1 പ്രമേഹം ഉണ്ടാകുന്നത്, ഇൻസുലിലൻ ഉൽപ്പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനനാശം കാരണമാണ്.ഇവരിൽ ഇൻസുലിന്റെ അഭാവം പൂർണമാണ്.ടൈപ്പ്2 പ്രമേഹത്തിന്,ഇൻസുലിൻ ഉൽപ്പാദനം കുറഞ്ഞിരിക്കുകയോ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ കാര്യക്ഷമമായി ശരീരത്തില്‍ ഉപയോഗിക്കപ്പെടാത്തതോ ആണ് കാരണം.ഇടയ്ക്കിടെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് പരിശോധിച്ച് ക്രമപ്രകാരമാണെന്ന് ഉറപ്പു വരുത്തണം.


1)വാഴപ്പിണ്ടിനീരിൽ മഞ്ഞൾപ്പൊടി കലക്കി കഴിക്കുക.
2)ഞാവൽക്കുരു ഉണക്കിപൊടിച്ച് കഴിക്കുക.
3)കുമ്പളങ്ങാനീരിൽ കൂവളത്തില അരച്ചു കഴിക്കുക.
4)കൂവളത്തിലനീര് രാവിലെ വെറുംവയറിൽ കഴിക്കുക.
5)അമൃതിൻനീര് നിത്യവും കഴിക്കുക.
6)വേപ്പില ആവീരപ്പൂവ് ചേര്‍ത്ത് കഴിക്കുക.
7)തേറ്റാമ്പരൽവിത്ത് തേൻ ചേര്‍ത്ത് കഴിക്കുക.
M Nair
വൈദ്യവിചിന്തനം
❄❄❄❄❄❄❄❄❄❄❄❄



❄❄❄❄❄❄❄❄❄❄❄❄
               ☀പ്രമേഹം☀
❄❄❄❄❄❄❄❄❄❄❄❄

മൂത്രത്തിൽ അധികദിവസം തുടർച്ചയായി 1020 ഡിഗ്രിയിലധികം സാന്ദ്രത ഉണ്ടായിരിക്കുകയും രാപ്പകൽ കൂടി ആറുപ്രാവശ്യത്തിലധികം അല്ലെങ്കില്‍ 48 ഒൗൺസിലധികം മൂത്രം ഒഴിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ കരുതിക്കോളൂ പ്രമേഹം ആരംഭിച്ചിരിക്കുന്നുന്ന്.

ദേഹബലമുണ്ടെങ്കിൽ ആദ്യം ധാന്വന്തരഘൃതം മുതലായവകൊണ്ട് സ്നേഹിപ്പിച്ചിട്ടു ശക്തി പോലെ വാമനവും വിരേചനവും ചെയ്യിക്കണം. വിരേചനം പിന്നെയും ഇടയ്ക്കിടെ വേണ്ടതാണ്.

അയസ്കൃതി, ലോധ്രാസവം, കതകഖിരാദി, ആരഗ്വധാദി, നിശാദി, മേഹാരി ഇൗ കഷായങ്ങൾ; മേഹസംഹാരി, ബൃഹന്മേഹാന്തകം, നീരൂര്യാദി, ശ്വേതഗുഞ്ജാദി ഇൗ ഗുളികകൾ; അഭ്രഭസ്മം(101), വംഗഭസ്മം ഇവ യുക്തം പോലെ ശീലിക്കേണ്ടതാണ്. നിശോശീരാദി, ഏലാദി ഇൗ തൈലങ്ങളും പഥ്യങ്ങളാണ്.

ദേഹം ക്ഷീണിച്ചവർക്ക് യുക്തം പോലെ പിഴിച്ചിൽ കഴിക്കാവുന്നതാണ്. തക്രധാരയും ആവാം. മധുരസാധനങ്ങളും, പുളി, ഉപ്പ് ഇവയും കഴിയുന്നിടത്തോളം കുറയ്ക്കുക.മിക്ക സംഗതികളിലും എരിവ് അപഥ്യമായിട്ടാണ് കാണുന്നത്. നെല്ലരി, പുതിയതു പ്രത്യേകിച്ചും തീരെ വർജ്ജിക്കണം. ആഹാരം എന്തായാലും പതിവിലും മുക്കാലംശമാക്കി കുറയ്ക്കണം. ഇതിന്നു ഗോതമ്പം, യവം, പഴകിയചാമ, കോറ ഇവയാണ് നല്ലത്.

ദാഹത്തിന് പൊങ്കുരണ്ടിവേർ ഇട്ടു തിളപ്പിച്ച വെള്ളമോ ഷഡംഗപാനീയമോ കൊള്ളാം. മൂത്രത്തേയോ അതിൽ മധുരാംശത്തേയോ വർദ്ധിപ്പിക്കുന്നതായ എല്ലാ വസ്തുക്കളേയും വർജ്ജിക്കേണ്ടതാണ്. ശക്തിക്കടുത്ത വ്യായാമം ചെയ്യണം. സ്ത്രീസംഗം, പകലുറക്കം, ഭക്ഷണശേഷം വിശ്രമിക്കാതിരിക്കുക, അത്യദ്ധാനം ഇവ പാടില്ല.
M Nair
വൈദ്യവിചിന്തനം
❄❄❄❄❄❄❄❄❄❄❄❄



മധുരം കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾക്കു കഴിക്കാവുന്നതാണ്.  പാൻക്രിയാസിന്റെ പ്രവർത്തനശേഷി തീരെ കുറഞ്ഞവർക്കും കഴിക്കാൻ പറ്റുന്നതാണു് പേരക്കയും മൂസമ്പിയും നെല്ലിക്കയും നാരങ്ങയും മറ്റും. എന്നാൽ കാര്യമായ പ്രമേഹമില്ലാത്തവർക്കു വാഴപ്പഴങ്ങളും  തണ്ണിമത്തനും പൈനാപ്പിളും മാതളവും കഴിയ്ക്കാം. ഇവ കഴിയ്ക്കുന്നതോടൊപ്പം മറ്റുള്ള ഭക്ഷണങ്ങൾ കഴിയ്ക്കരുത്. രണ്ടു വ്യത്യസ്ത ദഹനമുള്ളവ ഒന്നിച്ചു കഴിച്ചാൽ ദഹിയ്ക്കാതെ   ഷുഗർ കൂടുവാനും അസിഡിറ്റി ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്. പ്രമേഹം കൂടി വൃക്കരോഗങ്ങൾ വന്നവർ Fruits കുറച്ചു നാൾ മാറ്റി നിർത്തുന്നതാണു നല്ലത്.





............
ആഴ്ചയിൽ 2 ദിവസം ചിറ്റാമൃത്, അല്ലെങ്കിൽ വേപ്പില തിളപ്പിച്ച വെള്ളം അര ഗ്ലാസ് കുടിക്കുക. ഇത് ശരീരത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കും.

കറുത്ത മുന്തിരി കുരുവോടെ കഴിക്കുക, കൂടാതെ അപ്രിക്കോട് ഇന്റെ ഉള്ളിലെ വിത്ത് കഴിക്കുക, ഇത് വളരെ നല്ലതാണു.
.........




Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം