*പൊതുവായ ആരോഗ്യ നിയമങ്ങൾ*

1.
ശരീരം എല്ലായ്പ്പോഴും വൃത്തിയായിരിക്കേണ്ടതാണ്.കൂടാതെ ധരിക്കുന്ന വസ്ത്രങ്ങളും അഴുക്കുപുരളാതെ വൃത്തിയും വെടിപ്പുമുള്ളതുമായിരിക്കണം.
2.
മൂത്രമൊഴിച്ചു കഴിഞ്ഞാൽ ജലം ഉപയോഗിച്ച് ജനനേന്ദ്രിയങ്ങൾ കഴുകി വൃത്തിയാക്കണം.  
3.
നിത്യവും മലാശയ ശുദ്ധി വരുത്തേണ്ടതാണ്.മലബന്ധം ഒഴിവാക്കുക.
4.
വളരെ മൃദുലമായ കിടക്കയിൽ കിടന്ന് ഉറങ്ങരുത്.
5.
കുളിക്കുമ്പോൾ ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രത്യേകിച്ച് കക്ഷവും, ഇടുപ്പും സോപ്പു ഉപയോഗിച്ച് വൃത്തിയാക്കണം. തലയിൽ എണ്ണ പുരട്ടി ചീകി വെയ്ക്കുകയും വേണം. കൂടാതെ ശരീരത്തിലെ രോമങ്ങൾ പ്രത്യേകിച്ച് കക്ഷത്തിലും, ജനനേന്ദ്രിയത്തിലുമുള്ളത് നീക്കം ചെയ്യരുത്.
6.
രാവിലേയും, വൈകീട്ടും സാധന ചെയ്യുന്നതിനു മുൻപ് വ്യാപക സ്നാന മോ പൂർണ്ണ സ്നാന മോചെയ്തിരിക്കണം.
7.
ആഹാരത്തിനും, ഉറങ്ങുന്നതിനും മുൻപ് തണുത്ത ജലം കൊണ്ട് വ്യാപക ശൗചം ചെയ്യുക. തണുപ്പുള്ള കാലാവസ്ഥയിൽ ചൂടുവെള്ളം ഉപയോഗിക്കാം.
8.
വെള്ളം ദിവസേന ധാരാളം കുടിക്കുന്ന ശീലം ഉണ്ടായിരിക്കണം. എന്നാൽ ഒരേ സമയം അമിതമായി ജലം കുടിക്കരുത്.
9.
പകൽ ഉറങ്ങുന്നതും രാത്രിയിൽ ഉണർന്നിരിക്കുന്നതും നന്നല്ല.
10.
ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും താമസിക ഭക്ഷണവും വിഷം പോലെ വർജിക്കുക .

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം