7 മിനിറ്റ് ഓട്ടം മതി ജീവന്‍ രക്ഷിക്കാന്‍..!!
----------------------------
ആരോഗ്യത്തെപ്പറ്റിയുള്ള കരുതലും ആശങ്കയും ഉള്ളിടത്തോളം വിവിധ പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കും. പുതിയ പ‌ഠനം ഇതാണ്, ഹൃദയസംബന്ധമായ രോഗം കൊണ്ട് മരിക്കാതിരിക്കാന്‍ ദിവസവും 7 മിനിറ്റ് ഓട്ടം മതിയത്രെ. 18 നും 100നും ഇടയ്ക്ക് പ്രായമുള്ള 55,137 ആളുകള്‍‌ക്കിടയില്‍ നടത്തിയ സര്‍വേയ്ക്ക് ശേഷമാണ് ലോവ യൂണിവേഴ്സിറ്റി ഇത് പ്രസിദ്ധീകരിച്ചതത്രെ.അവര്‍ പഠനം നടത്തിയവരില്‍ 3000 ഓളം പേര്‍ 15വര്‍‌ഷത്തിനുശേഷം മരണപ്പെട്ടു. ഇതില്‍ 1217 പേരു ഹൃദ്രോഗം മൂലമാണ് മരിച്ചത്.പഠനം നടത്തിയവരില്‍ ആഴ്ചയില്‍ 51 മിനിറ്റെങ്കിലും ചെറിയ സ്പീഡിലെങ്കിലും ഓടുന്നവര്‍ ഹൃദ്രോഗമോ, സ്ട്രോക്കോ ഉണ്ടാകാനുള്ള സാധ്യത ഏതാണ്ട് പൂര്‍‌ണ്ണമായി ഒഴിവാക്കപ്പെട്ടിരുന്നു. അമേരിക്കല്‍ ജേണല്‍ ഓഫ് കാര്‍ഡിയോളജിയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം