വണ്ണം കുറയ്ക്കാന്‍ റാസ്‌ബെറി
---------------------
ഇന്ത്യയില്‍ സാധാരണമായി ലഭിയ്ക്കുന്ന ഒന്നല്ലെങ്കിലും റാസാബറി. എന്നാല്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാലും തീരില്ല.

തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇതില്‍ അടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈമാണ് ഇതിന് സഹായിക്കുന്നത്. ഈ എന്‍സൈം തന്നെയാണ് ഈ ഫലത്തിന് സ്വാഭാവികമായ ഒരു പ്രത്യേകതരം മണം നല്‍കുന്നതും.കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമായ കോശങ്ങളെ വേര്‍പെടുത്തുന്നു. ഇതാണ് തടി കുറയാന്‍ സഹായകമാകുന്നത്.

റാസ്‌ബെറിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ പതുക്കെയാക്കും. ഇതുകൊണ്ടു തന്നെ വേഗത്തില്‍ വിശപ്പു തോന്നുകയുമില്ല. ഇതില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. റാസ്‌ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുന്നതും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള വഴി തന്നെയാണ്.

ഹൃദയാഘാത സാധ്യത കുറയ്ക്കുക എന്ന ഫലം കൂടി റാസ്‌ബെറി നല്‍കുന്നുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ ഒരു ഫലവര്‍ഗമാണ് ഇത്. ഇതിലെ കെറ്റോണ്‍ അഡിനോപെക്ടിന്‍ ഉല്‍പാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഇത് നിയന്ത്രിക്കും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം