കഞ്ഞി വെള്ളം

ഇത് വായിച്ചതിനു ശേഷം നിങ്ങൾ  വീട്ടിലെ കഞ്ഞിവെള്ളം കളയില്ല  .....തീർച്ച

അല്പം കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു കുടിക്കുന്നതിലൂടെ എത്ര വലിയ ക്ഷീണവും പമ്പ കടക്കും എന്നതാണ് സത്യം.അരി വെന്തു കിട്ടുന്ന വെള്ളം. പൊതുവെ വെള്ള നിറത്തിലാണ് കഞ്ഞി വെള്ളം ഉണ്ടാകുക. ഊറിക്കൂടിയാൽ അതിൽ പാട കാണാറുണ്ട്. ക്ഷീണം മാറാൻ ചൂടുള്ള കഞ്ഞി വെള്ളം ധാരാളം കുടിക്കുന്ന ശീലം മലയാളിക്ക് ഒരു കാലത്ത് ഉണ്ടായിരുന്നു. പഞ്ഞ മാസങ്ങളീൽ കഞ്ഞി വെള്ളം മാത്രമായിരുന്നു പല ആളുകളുടെയും ഭക്ഷണം. കഞ്ഞി വെള്ളം പഴകിയാൽ കാടി എന്നു പറയും. കഞ്ഞി വെള്ളത്തിൽ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടാനും കുറയ്ക്കാനും കഞ്ഞിവെള്ളത്തിന് കഴിയുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധി കൂടിയാണ് റൈസ് സൂപ്പ് എന്ന് പേരില്‍ അറിയപ്പെടുന്ന നക്ഷത്ര ഹോട്ടലുകളിൽ ലഭിക്കുന്ന  കഞ്ഞിവെള്ളം, വ്യതാസം ഒന്ന് മാത്രം അതിൽ കുറച്ചു വെണ്ണയും, ഫ്‌ളേവരും , വിളമ്പി  തരുന്ന പാത്രം വിലമതിച്ചതുമാകും  . എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

* വയറിളക്കം ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്ന വേളയില്‍ നമ്മുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ സാധിക്കുന്നു.
* മുടി കൊഴിച്ചില്‍, താരന്‍ എന്നിങ്ങനെയുള്ള ശല്യങ്ങള്‍ ഇല്ലാതാക്കുന്നതിനും നല്ലവണ്ണം പുളിച്ച കഞ്ഞിവെള്ളം തലയിൽ തേച്ചു പിടിപ്പിച്ചു 15 മിനിട്ടു കഴിഞ്ഞു കളയുന്നതിലൂടെ  സാധിക്കും.
* കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുവാൻ കഞ്ഞിവെള്ളം തേച്ചു പിടിപ്പിച്ചു 15  മിനിറ്റിനു ശേഷം കഴുകുക. കുറെ നാൾ തുടർച്ചയായി ചെയ്യുക. ഇതിനോടൊപ്പം ഉലുവ കുതിർത്തു പേസ്റ്റ് ആക്കി തേക്കുന്നത്
ഷാംപൂവിന്റെ ഗുണം ചെയ്യും.
 * വൈറല്‍ ഇന്‍ഫക്ഷന്‍ തടയുന്നതിനുള്ള ഒരു ഉത്തമ പ്രതിവിധികൂടിയാണ് കഞ്ഞിവെള്ളം
 * വളരെ നല്ലൊരു കണ്ടീഷണര്‍ കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സാധിക്കും.
* ക്യാന്‍സറിനെ തടയുന്നതില്‍ കഞ്ഞിവെള്ളത്തിന് വളരെ വലിയ സ്ഥാനമാണുള്ളത്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീനാണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായകമാകുന്നത്.
 * ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിലും കഞ്ഞിവെള്ളത്തിന് വളരെ നല്ല പങ്കാണ് ഉള്ളത്. കഞ്ഞിവെള്ളം കുടിയ്ക്കുന്നതിലൂടെ വയറില്‍ ബാക്ടീരിയകള്‍ വളരുകയും ആ ബാക്റ്റീരിയകള്‍ ദഹനപ്രശ്‌നങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
* കഞ്ഞിവെള്ളത്തിലുള്ള ഫെറൂലിക് ആസിഡ് ഏറ്റവും വലിയ ആന്റി ഓക്സിഡന്റ് ആണ് .ഇതിലെ അല്ലാന്റോയിൻ എന്ന വസ്തു സൂര്യാഘാതത്തെ തടുക്കും. തൊലികൾക്കു  മാർദ്ദവവും തിളക്കവും നൽകും, ദിവസേന കുളിക്കുന്നതിനു മുൻപ്‌ കുറച്ചു നേരം കഞ്ഞിവെള്ളം മേൽ പുരട്ടിയതിനു ശേഷം കഴുകി കളഞ്ഞാൽ .കഞ്ഞിവെള്ളത്തില്‍ മുക്കിയ പഞ്ഞി കൊണ്ട് അല്‍പനേരം ടാനായ ഭാഗത്തു മസാജ് ചെയ്താല്‍ മതിയാകും.മുഖത്തെ വടുക്കളും പാടുകളും കളയുന്നതിന് കഞ്ഞിവെള്ളം നല്ലതാണ്.മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം.
*കീടനാശിനിയുടെ അളവ് മാരകമായ രീതിയിലടങ്ങിയിരിക്കുന്ന കറിവേപ്പിലയാണ് ഇന്ന് പച്ചക്കറി വിപണിയിലെ താരം. കീടമാണെന്ന് തിരിച്ചറിയാനിടയില്ലാത്ത രീതിയില്‍ ഇലയിലെ പുഴുക്കളെ നശിപ്പിക്കാൻ ഇരട്ടി വെള്ളം കൂട്ടി സ്പ്രൈ ചെയ്താൽ മതി .ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പയറില്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്. പയറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന പേനിനെ പിടിക്കാന്‍ ഏറ്റവും നല്ലത് കഞ്ഞിവെള്ളമാണ്.
*നിങ്ങളുടെ വീട്ടിൽ ബയോ ഗ്യാസ് പ്ലാന്റ് ഉണ്ടെങ്കിൽ പുളിച്ച കഞ്ഞിവെള്ളം തന്നെയാണ് ബയോഗ്യാസ് പ്‌ളാന്റിന് പ്രിയം. പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അടുക്കളമാലിന്യങ്ങളും ഇരട്ടി വെള്ളവും ചേര്‍ത്ത് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്‌ളാന്റിന്റെ ഇന്‍ലെറ്റിലേക്ക് ഒഴിച്ചുകൊടുക്കാം. പുളിച്ച കഞ്ഞിവെള്ളത്തിന്റെ അളവനുസരിച്ച് ഗ്യാസിന്റെ അളവും കൂടും.

കഞ്ഞിവെള്ളം മുൻപൊക്കെ വസ്ത്രങ്ങൾ അലക്കിയതിനു ശേഷം പശിമക്കു  മുക്കിയിരുന്നു , ഇന്നതിന്റെ സ്ഥാനം സ്റ്റിഫ് ആൻഡ് ഷൈൻ പോലുള്ള രാസപദാർഥങ്ങൾ കലർന്ന  ദ്രാവകങ്ങൾ കയ്യടക്കി . കഞ്ഞി വെള്ളം കളയാതെ ഇനിയും തിരിച്ചുവരാം നമുക്കു ആ പഴയകാലത്തേക്ക് മലയാളികൾ രണ്ടു നേരമെങ്കിലും ചോറു കഴിക്കുന്നത് വരെ .

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം