ഗുരു നാഥൻ


*വഴി കാട്ടിയായ ഗുരുനാഥൻ*
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
*വെള്ളം* നാം കുടിക്കുന്നു, അത് കൊണ്ടു *കുളിക്കുന്നു*, ശരീരവും മറ്റു വസ്തുക്കളും *ശുദ്ധിയാക്കുന്നു*. ചെടികൾ *നനക്കുന്നു*...

ഇങ്ങനെ *വെള്ളത്തിന്റെ* ഗുണങ്ങൾ ഒരു പാടു നിരത്താൻ കഴിയും.

എന്നാൽ *വെളളം* നമ്മെ വല്ലതും പഠിപ്പിക്കുന്നുണ്ടോ ? നമുക്കു നോക്കാം.

എപ്പോഴും താഴോട്ട് മാത്രമെ *ഒഴുകുകയുള്ളൂ.* തന്നെക്കാൾ താഴെ നിൽക്കുന്നവരിലാണ് വാസ്തവത്തിൽ നമ്മുടെ സഹായം എത്തേണ്ടത് എന്ന ഒരു പാഠം അതിൽ ഇല്ലേ ?

*വെളളം* എപ്പോഴും ഒരേ വിതാനം നിലനിർത്തുന്നു. ഉയരുമ്പോഴും താഴുമ്പോഴും കൂടെയുള്ളവരെ ഒപ്പം കൂട്ടുന്നു. സമത്വത്തിന്റെ ഏറ്റവും വലിയ പാഠമല്ലേ അതു നമ്മെ പഠിപ്പിക്കുന്നത് ?

*വെള്ളത്തിന്* ദ്രവകാവസ്ഥ വിട്ടു ചിലപ്പോള് ഖരാവസ്ഥയിലും വാതകാവസ്ഥയിലും ജീവിക്കേണ്ടി വരുന്നു .. പ്രതികൂല കാലാവസ്ഥയിൽ അല്പം മാറി ചിന്തിക്കണം എന്ന പാഠം അതു തരുന്നതാണ് എന്നു  തോന്നുന്നില്ലേ ?

ഒഴുകിക്കൊണ്ടിരിക്കുന്ന *വെള്ളത്തിനു* മുൻപിൽ വല്ല പാറയോ അല്ലെങ്കിൽ മറ്റു വല്ല തടസ്സമോ വന്നാൽ ഉടനെ *വെളളം* വഴി മാറി പലവഴികളിൽ കൂടി സഞ്ചരിക്കുന്നത് കാണാം. *ഒരു പ്രതിസന്ധി ഉണ്ടായാൽ സ്വന്തം കർമം ഉപേക്ഷിക്കുകയല്ല വേണ്ടത്, മറിച്ചു മറ്റു പോംവഴികൾ ഉടൻ പരതു  കയാണ് വേണ്ടത് എന്ന വലിയ പാഠം മനുഷ്യരെ പഠിപ്പിക്കുകയാണ് വെളളം.*

*ഇങ്ങനെ നോക്കിയാൽ  വെളളം നമ്മുടെ ഗുരുനാഥൻ ആണ്.*
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം