മനുഷ്യൻ

മനുഷ്യന്റെ നിലനിൽപിന് ഒരു ശക്തമായ അടിത്തറ ആവശ്യമാണ്

അരിസ്റ്റോട്ടിൽ പറഞ്ഞിരിക്കുന്ന മനുഷ്യൻ യുക്തിയുക്തമായി ചിന്തിക്കുന്ന ഒരു മൃഗമാണ് [Manisarational a nimal.]

മനുഷ്യ ജീവിതം യുക്തിയുക്തമായ ഒരു മൃഗീയ ജീവിതമല്ല.

ഗുരുദേവൻപറയുന്നത് 'മനുഷ്യന്റെ ജീവിതം ഒരു ആദർശത്തിന്റെ പ്രവാഹമാണ് ' എന്നാണ്

മനുഷ്യന്റെ അസ്ഥിത്വം [നിലനിൽപ് ] ആദർശത്തിന്റെ ഒരു പ്രവാഹമാണ്. മനുഷ്യസമൂഹം ചിന്തയുടെ പ്രവാഹമാണ്.ഒരു പട്ടിയെ അടിച്ചതിനു ശേഷം റൊട്ടി കൊടുത്താൽ പട്ടി അതു കഴിക്കും. ഒരു പിച്ചക്കാരനെ ചീത്ത പറഞ്ഞതിനു ശേഷം റൊട്ടി കൊടുത്താൽ അവൻ അതു കഴിക്കില്ല. ഇതാണ് വ്യത്യാസം.മനുഷ്യൻ സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. മനുഷ്യൻ മൃഗ മല്ല. സ്നേഹ ഭാവം ആഗ്രഹിക്കുന്ന വ്യക്തിത്വമുള്ളവനാണ്.

പാപത്തിന്റെ മൂന്നു കാരണങ്ങൾ

1.
ഭൗതികസമ്പത്തിന്റെ അഭാവം.
2.
ഭൗതികസമ്പത്തിന്റെ ആധിക്യം.
3.
മനസ്സിൽ സത് ചിന്തയുടെ പ്രവാഹമില്ലായ്മ.

ഒരു മനുഷ്യന്റെ ചിന്താമണ്ഡലം ഒരു കുളം പോലെയാണ്.ഈ കുളങ്ങൾ [ ഓരോ മനുഷ്യന്റെയും ചിന്താ മണ്ഡലങ്ങൾ ] പ്രജ്ഞാ സമുദ്രത്തിൽ സാധനയിൽ കൂടെ ബന്ധിപ്പിച്ചില്ലെങ്കിൽ ആ മനുഷ്യന്റെ ജീവിതം കുളത്തിലെ വെള്ളം പോലെ ചീഞ്ഞളിഞ്ഞ് അജ്ഞതയിലേക്കും അന്ധവിശ്വാസത്തിലേക്കും തത്ജന്യ മായ അധോഗതിയിലേക്കും പോകും. പാപത്തിന്റെ പ്രധാന കാരണം ഈ Dog ma [ഭാവ ജഡത] ആകുന്നു.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം