ചേമ്പ്

ക്യാന്‍സറിനെ  പ്രതിരോധിക്കാൻ  ചേമ്പ്
<><><><><><><><><><><><><><><><><><>

ശാരീരികോര്‍ജ്ജവും മാനസികോര്‍ജ്ജവും നല്‍കുന്നതില്‍ ചേമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറി ഉള്ളൂ. ഇത് തളര്‍ച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു.പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണ് ചേമ്പ്. നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹ സാധ്യത കുറയുന്നു.ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ചേമ്പ് കഴിച്ചാല്‍ മതി. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന സ്റ്റാര്‍ച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്. ആരോഗ്യമുള്ള മുടിയ്ക്ക് ചേമ്പ് കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ചേമ്പ് ഒരല്‍പം മുന്‍പിലാണ്. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന വിറ്റാമിന്‍ സിയും എയും മറ്റു ധാതുക്കളും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതു കൊണ്ടു തന്നെ ഇത്തരത്തില്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള ചുമതല കൂടി ചേമ്പിനുള്ളതാണ്. ഇത് ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവ ഇതിനുള്ള പരിഹാരമിയ ചേമ്പില്‍ ഉള്ളതാണ്

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം