വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ആധുനിക ലോകത്തെ ആരോഗ്യവഴികളിലൊന്നാണ് ഗ്രീന്‍ ടീ കുടിയ്ക്കുകയെന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ തന്നെയാണ് മികച്ച ഗുണം നല്‍കുന്നത്.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും തടി കുറയാനുമെല്ലാം ഗ്രീന്‍ ടീ ഏറെ മികച്ചതാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഇത് മികച്ചതാണ്.

എന്നു കരുതി വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഗ്രീന്‍ ടീയ്ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നു പറഞ്ഞു കൂടാ.

ഗ്രീന്‍ ടീ പല സമയത്തും കുടിയ്ക്കുന്നവരുണ്ട്. ഏതു സമയമാണ് ഗ്രീന്‍ ടീ കുടിയ്ക്കാന്‍ ഉത്തമമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. മാത്രമല്ല, വെറുംവയറ്റില്‍, അതായത് രാവിലെ തന്നെ ഇതു കുടിയ്ക്കാമോയെന്നതും.

ഗ്രീന്‍ ടീ വെറുവയറ്റില്‍ രാവിലെ തന്നെ കുടിയ്ക്കരുതെന്നാണ് പറയുക. ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ വരുത്തും. വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കും. ഇത് വയറിനു പ്രശ്‌നങ്ങളുണ്ടാക്കും. അള്‍സര്‍ വരെ വരുത്തിയേക്കും. വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നതു വയറിനേയും ലംഗ്‌സിനേയും വല്ലാതെ തണുപ്പുള്ളതാക്കുമെന്നും ചൈനീസ് ചികിത്സാശാസ്ത്രം പറയുന്നു.

ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതല്ല. ഇത് വൈറ്റമിന്‍ ബി1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. ഇത് ബെറിബെറി എന്ന അവസ്ഥയുണ്ടാക്കും.

ഗ്രീന്‍ ടീയില്‍ കാപ്പിയിലുള്ളതു പോലെ കഫീന്‍ അടങ്ങിയിട്ടുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ഗ്രീന്‍ ടീയിലും കഫീനുണ്ട്. എന്നാല്‍ ഇത് കുടിയ്ക്കുന്ന അളവും എത്ര കൂടുതല്‍ നേരം ഗ്രീന്‍ ടീ വെള്ളത്തിലിടുന്നുവെന്നതിനേയും ആശ്രയിച്ചിരിയ്ക്കും. കൂടുതല്‍ കുടിയ്ക്കുമ്പോഴും കൂടുതല്‍ നേരം ഇതു വെള്ളത്തിലിടുമ്പോഴും കഫീന്‍ അളവ് കൂടും.

പാകത്തിന് അളവില്‍ അധികനേരം ഗ്രീന്‍ടീ ബാഗ് വെള്ളത്തിലിട്ടു വയ്ക്കാതെ ഉപയോഗിയ്ക്കുകയാണ് നല്ലത്.

ഇതുപോലെ ഭക്ഷണശേഷം അല്‍പം കഴിഞ്ഞ് ഇത് കുടിയ്ക്കുന്നതാണ് നല്ലത്. ഇത് രാവിലെയോ വൈകീട്ടോ ഇടനേരത്തോ ആകാം.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം