കുമ്മായം ചേർക്കണോ?
മണ്ണിന്റെ അമ്ലത (പുളി) കുറയ്ക്കാൻ കുമ്മായം ചേർക്കണം എന്ന് പറയാറുണ്ട്. കുമ്മായം കാത്സ്യം ആണ്. കക്ക എന്ന ജീവിയുടെ പുറന്തോട് നീറ്റി എടുക്കുന്നതാണ്. നീറ്റുക എന്ന കെമിക്കൽ പ്രോസസ് കഴിയുന്നതോടെ അതിന്റെ രാസഘടനയിൽ മാറ്റം വരുന്നു. (നീറ്റുമ്പോൾ കൈ തൊട്ടാൽ പൊള്ളുന്ന ചൂട് അനുഭവപ്പെടാറുണ്ടല്ലോ) ഇത് മണ്ണിലേക്ക് പ്രയോഗിച്ചാൽ മണ്ണിലെ ബാക്ടീരിയകൾക്ക് നാശം സംഭവിക്കും. (ഒരു ഗ്രാം മണ്ണിൽ പതിനായിരം ഇനം ബാക്ടീരിയകൾ ഉണ്ടാകും.മണ്ണിന്റെ പി.എച്ച് മാറിയാൽ ഈ ബാക്ടീരിയകൾക്കും മാറ്റം ഉണ്ടാകും.)
അപ്പോൾ കക്ക തന്നെ പൊടിച്ചു ചേർത്താലോ? ദീർഘകാലം നിന്ന് മണ്ണിലെ Ph നിയന്ത്രിക്കും. അമ്ലതയനുസരിച്ച് കക്കയെ ഉപയോഗിക്കുകയുള്ളു.
ഇനി കുമ്മായമാണു് പ്രയോഗിക്കുന്നതെങ്കിൽ കുമ്മായമുണ്ടാക്കി സൂക്ഷിച്ച് കുഴിയാന കൂട് വയ്ക്കുന്ന പരുവമായാൽ മാത്രം മണ്ണിലേക്ക് പ്രയോഗിക്കുക.
ജൈവകൃഷിയെന്നാൽ ജീവന്റെ കൃഷിയാണ്.
മണ്ണിനും ജീവനുണ്ടെന്ന തിരിച്ചറിവോടെയുള്ള കൃഷിയായിരിക്കണം ജൈവകൃഷി

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം