*ആയുര്‍ വേദ ത്തിന്‍റെ ഉദ്ഭവം --ചരക സംഹിതയില്‍ പറയുന്നത്*
🎀🎀🎀🎀🎀🎀🎀🎀🎀
പണ്ട് കൃത യുഗാവസാ നത്തില്‍ ധര്‍മ്മത്തിന് നാശം സംഭവിക്കുകയും ദുരാഗ്രഹി കള്‍ ആയ മനുഷ്യര്‍ മറ്റുള്ളവരെ ചൂഷണം ചെയ്തു അധികം സമ്പാദിച്ചു കൂട്ടുകയും ചെയ്തു അങ്ങിനെ കാമ ക്രോധാദി മനോദോഷങ്ങള്‍ക്ക് വിധേയരായി അധഃപതിച്ചു മാത്രമല്ല ശാരീരികമായി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുകയും ചെയ്തു ഇപ്രകാരം വിഷമിക്കുന്ന മനുഷ്യരോട് ദയ തോന്നിയ മഹര്‍ഷി ഗണങ്ങള്‍ ഇതിനു ഒരു പരിഹാരം കാണുവാനായി ഹിമവല്‍ പാര്‍ശ്വത്തില്‍ സമ്മേളിച്ചു -രോഗ ശമനത്തിന് ഉള്ള പരിഹാരം ആയി ഇന്ദ്രന്റെ അടുത്ത് പോയി ഒരാള്‍ ആയുര്‍വേദം പഠിക്കട്ടെ എന്ന് തീരുമാനം ആയി  ഭരദ്വാജ മഹര്‍ഷി സ്വയം മുന്നോട്ടു വന്നു ആ ദൌത്യം ഏറ്റെടുത്തു ഇന്ദ്രന്‍ മഹര്‍ഷി യില്‍ സന്തുഷ്ടനായി ആയുര്‍വേദം പഠിപ്പിച്ചു ഭരദ്വാജന്‍ പിന്നീടു *ആത്രേയ മഹാര്ഷിക്കും* അദ്ദേഹം തന്‍റെ ശിഷ്യ  ഗണങ്ങള്‍ക്കും ഉപദേശിച്ചു

*ആയുഷഃപാലനം വേദം*
*വേദം വര്‍ദ്ധനമായുഷഃ*

ആയുസ്സിനെ രക്ഷിക്കുന്ന ശാസ്ത്രം എന്നോ ആയുസ്സ് വര്‍ദ്ധി പ്പിക്കുന്ന ശാസ്ത്രം എന്നോ ആയുര്‍വേ ദത്തെ വിളിക്കാം. എന്ന് ചരക സംഹിതയില്‍ പറയുന്നു. കായ ചികിത്സക്കായി ഇന്ന് ലഭിച്ചുവരുന്ന അടിസ്ഥാന ഗ്രന്ഥം ചരകം ആണ്. വാതം പിത്തം കഫം ഇവ ശരീരത്തിനു ഉപയോഗം ഉള്ളവയാണെന്ന് ചരകന്‍ പറയുന്നു ഇവ കൊപിക്കുമ്പോള്‍ ആണ് ദോഷം ഉണ്ടാകുന്നത്. മനുഷ്യ ശരീരത്തിലെ ഉല്‍പ്പാദന പരമായ ഭാവങ്ങളെ കഫവും പരിണാമ ഭാവങ്ങളെ പിത്തവും വ്യാപാരപരമായ ഭാവങ്ങളെ വാതവും പ്രതി നിധാനം ചെയ്യുന്നു. 

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚U͚͚͚͚͚

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം