*അവയവ ഘടികാരം*

ശരീരത്തിലെ ആന്തരിക അവയങ്ങള്‍ സദാസമയവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും ജീവ ശക്തി ഇൗ അവയവങ്ങളില്‍ സംഭവക്കുന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനും ശുദ്ധീകരണത്തിനുമായി സമയബന്ധിതമായി ഒാരോന്നിലും പ്രവര്‍ത്തിചെയ്യുന്നു.ആരോഗ്യകരമായ ജീവിതത്തിനും സ്വാസ്ഥ്യത്തിനും ഇൗ സമയ ചക്രവും അതില്‍ വരുന്ന അവയവങ്ങളും അറിഞിരിക്കേണ്ടതാണ്.ആന്തരികാവയങ്ങളിലുണ്ടാകുന്ന  വേദനകള്‍ രോഗാവസ്ഥയാണോ ഏതെങ്കിലും അവയവത്തിലെ  ശുദ്ധീകരണ കേടുപാട് തീര്‍ക്കല്‍ പ്രക്രിയയാണോ എന്നറിയാന്‍ കൂടി ഇത് സഹായിക്കും.
സമയ ക്രമം ഇങ്ങിനെയാണ്
പുലര്‍ച്ചേ മൂന്ന് മുതല്‍ അഞ്ച് വരെ ശ്വാസകോശം
ഇൗ സമയത്തായിരിക്കും ശ്വസന സംബന്ധമായ വൈശമ്യങ്ങള്‍ അധികരിച്ചു കാണുക.
ഏഴ് മുതല്‍ ഒമ്പത് വരെ ഉദരം.ദഹനസംബന്ധി യായ തകരാറുകളെ ഇൗ സമയങ്ങളില്‍ പരിഹരിക്കും ഇൗ സമയത്ത് ധാരാളം ജലം ശരീരത്തിനാവശ്യമാണ്. പഴങ്ങള്‍ പോലെ ലഘുവായ ഭക്ഷണങ്ങള്‍ കഴിച്ച് വേണം പ്രാതല്‍ തുടങ്ങാന്‍. ഒമ്പത് മുതല്‍ പതിനൊന്നു വരെ
പ്ളീഹയുടെ ക്രമീകരണത്തിനായി ജീവ ശക്തി പ്രത്യേക ഉൗന്നല്‍ കൊടുക്കുന്ന സമയം ആണ്. പ്ലീഹ ദുര്‍ബലമാണെങ്കില്‍ ഇൗ സമയം അലര്‍ജിയും വിട്ടുമാറാത്ത ചുമയും ജലദോഷവും  അധികരിച്ചു കാണാം.കരളുമായും പ്രതിരോധ സംവിധാനവുമായും ഇൗ സമയം പ്ളീഹ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ആരോഗ്യമുള്ള പ്ലീഹ പ്രതിരോധ ഘടകങ്ങളെ സംവിധാനിക്കുകയും രക്തത്തില്‍ ആവശ്യമായ ഘടകങ്ങളെ നിലനിര്‍ത്താനും അല്ലാത്തവയെ നിയന്ത്രിക്കാനും സഹായിക്കുന്നു...

ഒമ്പത് മണിമുതല്‍ പതിനൊന്ന് മണിവരെ പ്ളീഹയെ കേന്ദ്രീകരിച്ച് ജീവ ശക്തി പ്രവര്‍ത്തിക്കുന്നതായി നാം മനസ്സിലാക്കി 11മണിമുതല്‍ 1മണിവരെ ഹൃദയത്തെ ശുദ്ധീകരിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായാണ് ജീവ ശക്തി പ്രാമുഖ്യം നല്കുക.ഇൗ സമയത്തെ ഹൃദയമിടിപ്പിനെ മനസ്സിലാക്കുകയാണെങ്കില്‍ സ്വാഭാവിക താളത്തില്‍ നിന്നുമുള്ള വ്യതിയാനങ്ങളുള്ളതായി മനസ്സിലാക്കാനാകും.ഇൗ സമയം ഹൃദയാഘാതം സാധ്യതയും കൂടുതലായിക്കാണുന്നു.
ഒരുമണിമുതല്‍ മൂന്ന് മണിവരെ ചെറുകുടലിന്‍െറ സമയമാണ്.ദഹനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്ന സമയമാണിത്. ഇൗ സമയങ്ങളില്‍ നിങ്ങള്‍ കഴിച്ച ഭക്ഷണം ശരീരത്തിന് യോജിച്ചതല്ലെങ്കില്‍ വയറുവേദനക്കൊ.ലൂസ് മൊഷനോ സാധ്യതയുണ്ട്.പരിചിതവും വിരുദ്ധമല്ലാത്തതുമായ ഒരാഹാരം ശീലമാക്കുക എന്നതാണിതില്‍ നിന്നും മാറി നില്കാനുള്ള വഴി.3മണിമുതല്‍ ഏഴു മണി വരെ കിഡ്നിയുടേയും മൂത്ത സഞ്ചിയുടേയും ക്രമീകരണസമയമാണ്.ഇൗ സമയത്ത് നമ്മുടെ ഉന്മേഷം കുറയുന്നതായി കാണുകയാണെങ്കില്‍ കിഡ്നിയുടെ പ്രവര്‍ത്തനത്തില്‍ പാകപിഴവുള്ളതായി മനസ്സിലാക്കണം. സ്ഥിരോന്മേഷവാനാണെങ്കില്‍ കിഡ്നിയുടെ പ്രവര്‍ത്തനത്തില്‍ അപാകതയുളളതായി സംശയിക്കണം.7മണിമുതല്‍ 9മണിവരെ പാന്‍ക്രിയാസിന്‍െറ ക്രമീകരണം ശുദ്ധീകരണ സമയമാണ് ഇൗ സമയത്തെ ഭക്ഷണം പ്രമേഹരോികളും അല്ലാത്തവരും ഒഴിവാക്കുന്നത് നന്ന്. ഇൗ സമയങ്ങളില്‍ മധുരം കഴിക്കുകയാണെങ്കില്‍ പുറം വേദനക്ക് സാധ്യതയുണ്ട്.9മണിമുതല്‍ 11മണിവരെ രക്ത ധമനികളുടെ പ്രവര്‍ത്തന ഉൗഴമാണ് ഇൗ സമയങ്ങളില്‍ തലവേദന കോച്ചിപിടുത്തം ക്ഷീണം എന്നിവയനുഭവപ്പെടുന്നെങ്കില്‍ രക്തക്കുഴലുകളില്‍ കൃത്യമായ നവീകരണം നടക്കുന്നുവെന്ന് മനസ്സിലക്കാം.
11മണിമുതല്‍ 3മണി വരെ കരളിന്‍റേയും പിത്താശയത്തിന്‍റേയും ക്രമീകരണ നവീകരണ സമയമാണ്. രാത്രിയിൽ ഇൗ സമയം ഉറക്കമില്ലെങ്കില്‍ കരള്‍ വേണ്ടയളവില്‍ ശുദ്ധീകരിക്കപ്പെടുന്നില്ല എന്നതിന്‍െറ അറിയിപ്പായി കരുതണം.ശരീരത്തെക്കുറിച്ചും അതിന്‍െറ ഘടികാര സിസ്റ്റത്തെക്കുറിച്ചും അറിഞിരിക്കേണ്ടത് ആരോഗ്യപരമായ ജീവിതം നയിക്കാന്‍ ആവശ്യമാണ്.സമയാസമയങ്ങളില്‍ തന്നില്‍ തന്നെ നിരീക്ഷിച്ച് ചിട്ടകളെ ക്രമപ്പെടുത്തുന്നതിലൂടെ രോഗഭയമില്ലാതെ ജീവിക്കാനാകും.
🔅🔅🔅🔅🔅🔅🔅

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം