ചെറി

നന്നായി ഉറങ്ങാന്‍ ചെറി ഉത്തമം
----
നന്നായി ഉറങ്ങണം എന്നാഗ്രഹിക്കാത്തവര്‍ ആരുംതന്നെയില്ല. ഉറങ്ങാന്‍ പുതുയ ഒരു വഴികണ്ടു പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരുക്കൂട്ടം ശാസ്ത്രജ്ഞര്‍. ചെറിപ്പഴമാണ് ഈ കഥയിലെ നായകന്‍. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റിനിന്‍ എന്ന ഹോര്‍മോണ്‍ ചെറിപഴങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഉണക്കിയ ചെറി പഴങ്ങളില്‍ മെലാറ്റിനിന്റെ അളവ് സാധാരണയിലും കുടുതലാണത്രെ. ചെറിപഴം ഉറക്കമില്ലായ്മക്ക് പരിഹാരമാകുമെന്നതിനാല്‍ ഇതില്‍ നിന്നും ക്യാപ്‌സൂളുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഉറക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ പൊണ്ണത്തടിക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം