*സസ്യാഹരിയാകാം, രോഗങ്ങളെ അകറ്റാം*

ഊർജ്ജം ലഭ്യമാക്കുക എന്നതാണല്ലോ ഭക്ഷണം കഴിക്കുന്നതിന്റെ പ്രധാന ഉദ്ദേശം. *ഊര്‍ജ്ജത്തിന്റെ ഏറ്റവും വലിയ ഉറവിടം ഏതാണ്* എന്ന ചോദ്യത്തിന് *സൂര്യന്‍* എന്നതാണ് സുവ്യക്തമായ ഉത്തരമെന്ന് അറിയാത്തവരുണ്ടാവില്ല. സൂര്യനില്‍നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്ന സസ്യങ്ങളെ ഭക്ഷിക്കുക എന്നതിനേക്കാൾ ഊര്‍ജ്ജദായകമായ മറ്റൊന്ന് മനുഷ്യനെ സംബന്ധിച്ചടത്തോളം മറ്റൊന്നുണ്ടോ എന്നത് സംശയമാണ്. മനുഷ്യന്‍ സസ്യഭുക്കോ മാംസഭുക്കോ ആവട്ടെ, സസ്യാഹാരം ശീലമാക്കുക എന്നതുതന്നെയാണ് ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം. 

ഹൃദ്രോഗസാധ്യതകള്‍ കുറക്കുന്നു, പലതരം അര്‍ബുദങ്ങൾക്കുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നു, അമിതമായ ശരീരഭാരത്തിന് ഇടനല്‍കുന്നില്ല, ആയുർദൈർഘ്യം കൂട്ടുന്നു, ആഗോളതാപനത്തെ തടയുന്നു, സ്വഭാവം ഉദാരമാകുന്നു, ലൈംഗിക ജീവിതം ഉൽക്കർഷപൂർണ്ണമാക്കുന്നു എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ സസ്യാഹാരം ശീലമാക്കുന്നതുകൊണ്ടുണ്ടാവുന്നു. പഠനങ്ങള്‍ അതാണ് സാക്ഷ്യപ്പെടുത്തുന്നത്. ആയുര്‍വ്വേദവും നമ്മോട് പറയുന്നത് സസ്യാഹാരിയാവുക എന്നതാണ്.

ഇത്രയും രോഗങ്ങളകറ്റുവാനുള്ള പൊതു അഭിപ്രായമാണെങ്കിൽ വൃക്കകൾ, പിത്തഗ്രന്ഥി, ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയ ശരീരത്തിലെ ജീവൽപ്രധാന അവയവങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമായിട്ടില്ലാത്തവിധം മാത്രം രോഗങ്ങൾ അലട്ടുന്നവർക്ക് അവലംബിക്കാവുന്ന മാർഗ്ഗമാവട്ടെ, ഇനി.

*മനുഷ്യൻ ഫലഭോജിയാണ്* *_(Man is frutarian)_* എന്ന ആശയവും വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും നിശ്ചയദാർഢ്യത്തോടെ കഴിച്ചാൽ ഹൃദ്രോഗങ്ങളും അർബുദവും വരെ ശമിക്കുന്നു എന്ന പ്രസിദ്ധരായ പ്രകൃതിചികിത്സകരുടെ കണ്ടെത്തലുകളും കൂട്ടിയോജിപ്പിച്ച് Calicut University-യുടെ മനഃശാസ്ത്രവിഭാഗം തലവനായിരുന്ന ഡോ. ജോൺ ബേബി 30-35 വർഷം മുമ്പ് കോഴിക്കോട് ജില്ലയിൽ തുടങ്ങി രാജ്യമാസകലം, വിശിഷ്യാ കേരളത്തിൽ, വിവിധ ഭാഗങ്ങളിലായി നടത്തി വരുന്ന പഞ്ചപോഷണ രോഗമുക്തി ക്യാമ്പുകൾ അത്തരം നിരവധി രോഗികളെ ആരോഗ്യത്തിലേക്ക് നയിച്ച കഥകൾ പറയുന്നു.

അദ്ദേഹത്തിന്റേയും സനൂപ് നരേന്ദ്രൻ (കണ്ണൂർ), സജീവ് (നന്തിക്കര), ശാന്തിഗ്രാം (തിരുവനന്തപുരം), Medical Mission Sisters (ആയുഷ്യ, ചങ്ങനാശ്ശേരി) എന്നിവരുടേയും നേതൃത്വത്തിലിന്നും അത്തരം ക്യാമ്പുകൾ നിർബാധം നടന്നുവരുന്നു. 

ആയുഷ്യ അവരുടെ ഏറെ സൗകര്യപ്രദമായ കേന്ദ്രത്തിൽ, ഒക്ടോബറും ഡിസംബറുമൊഴികെ എല്ലാ മാസവും, ഒന്നാം തിയ്യതി മുതൽ ഏഴാം തിയ്യതി വരെ) നടത്തുന്നുണ്ട്.

*40 മുതൽ 90 ദിവസം വരെ മാത്രം (ചില അസുഖങ്ങൾക്ക് അൽപ്പം കൂടി വേണ്ടിവന്നേക്കാം) മൂന്ന് നേരവും വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും കഴിച്ച് ജീവിക്കാനാവുകയേ വേണ്ടൂ, ഹൃദ്രോഗങ്ങളിൽനിന്നും വൃക്കരോഗങ്ങളിൽനിന്നും അർബുദത്തിൽനിന്നും വരെ പൂർണ്ണമുക്തി നേടാൻ!*

രോഗങ്ങളിൽനിന്നും ത്വരിതമുക്തി ലക്ഷ്യമാക്കി ലക്ഷങ്ങൾ ആശുപത്രിക്കച്ചവടക്കാർക്കെറിഞ്ഞുകൊടുക്കുന്നതിനുമുമ്പ് രോഗികളെന്ന് തിരിച്ചറിഞ്ഞവർ *തികച്ചും അപകടരഹിതവും രുചികരവുമായ ഈ വിധി* (അൽപ്പദിവസങ്ങൾ മാത്രം ശരീരത്തിന് വേണ്ടത് കൊടുക്കൽ) അവലംബിച്ചുനോക്കുക.


Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം