അർശസ്

കേരളത്തിൽ ഏറ്റവും കൂടുതൽ ഒട്ടിക്കപ്പെടുന്ന പോസ്റ്റർ എന്തിന്റെയാണ്?

സിനിമ, രാഷ്ടീയം?

No! No! No!

നിങ്ങൾക്കു പറയാമോ?

ഞാൻ പറയാം.

അർശസ്, ഭഗന്ദരം, മൂലക്കുരു.

അതെ, കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും ചെന്നാലും മേൽപ്പറഞ്ഞ പോസ്റ്റർ കാണാം.
അന്യസംസ്ഥാനക്കാരായ ആരൊക്കെയോ കേരളത്തെ പങ്കുവച്ച് അർശസിനും, മൂലക്കുരുവിനും, ഭഗന്ദരത്തിനും 'ചികിത്സിക്കുന്നു.'

എന്തേ ഇങ്ങനെ സംഭവിക്കുവാൻ.
ബേക്കറികളുടെ പെരുക്കം.
ബേക്കറി വന്നതോടെ ആശുപത്രി എണ്ണം കൂടി. മെഡിക്കൽ സ്റ്റോർ എണ്ണം എണ്ണമില്ലാതെ വർദ്ധിച്ചു.
മൈദയാണ് എല്ലാ ബേക്കറി ഉൽപ്പന്നത്തിന്റെയും അടിസ്ഥാനം. മലയാളിയുടെ രോഗത്തിന്റെയും.
മൈദയുടെ കുഴപ്പം അറിഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ ബേക്കറിയിൽ കയറി കൃത്രിമ നിറം ചേർത്ത, മണം ചേർത്ത, രുചി ചേർത്ത, ആവശ്യത്തിലധികം വിഷം ചേർത്ത ബ്രഡും, ബിസ്ക്കറ്റും, അലുവയും, പഫ്സും, അയ്യപ്പവും, കുഴലപ്പവും, ഉണ്ണിയപ്പവും, പേരറിയാത്ത നൂറുകണക്കിനു വൃത്തികെട്ട വസ്തുക്കളും വാങ്ങിത്തിന്നുന്ന മലയാളിയെ എന്തുപേരു വിളിക്കണം.
എന്നിട്ടു പച്ചക്കറിയിൽ മുഴുവൻ വിഷമാണെന്നു പരാതി പറയുന്നു.
പച്ചക്കറിയിൽ നിരവധി ആന്റി ഓക്സിഡൻസും, വൈറ്റമിനുകളും, ധാതുക്കളും, ഹോർമോണുകളും ഉണ്ടെന്നിരിക്കെ അതിനെ എല്ലാം മറന്ന്, ഫോർമാലിനിൽ ജീവനോടെ പിടിച്ചിട്ട് ശരീരത്തിനുള്ളിൽ ഫോർമാലിൻ കയറി, ഫോർമാലിൻ കലർന്ന ഐസിട്ട മീനും, ഹോർമോൺ കൊടുത്ത് വീർപ്പിച്ച കോഴിയും, ചീഞ്ഞളിഞ്ഞ മറ്റു മൃഗമാംസങ്ങളും കഴിച്ച് കുടൽ ബ്ലോക്കായി അർശസിനു ചികിത്സിക്കാൻ - വെളിയിൽ പറയാൻ മടിയായതിനാൽ - വ്യാജന്മാരെ അന്വേഷിച്ചു നടക്കുന്ന വിഡ്ഢികളെ കെണിവച്ചുപിടിക്കാൻ അന്യസംസ്ഥാനക്കാർ വലവിരിച്ചിരിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ പോസ്റ്ററുകൾ.
എന്താണു പരിഹാരം

പച്ചക്കറികളും, പഴങ്ങളും, നെല്ലരിയും സ്വയം കൃഷി ചെയ്തുണ്ടാക്കുക.
പറ്റില്ലെങ്കിൽ സ്വയം ബോദ്ധ്യപ്പെടുന്ന കർഷകരെക്കണ്ട് കാലിൽ തൊട്ടു തൊഴുത് നല്ല ഭക്ഷണം ഉണ്ടാക്കിത്തരുവാൻ കേണപേക്ഷിക്കുക.
മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ കഞ്ഞിവെള്ളത്തിൽ കഴുകി, പുളിവെള്ളത്തിൽ ഇട്ടു വച്ചിരുന്ന് വൃത്തിയാക്കി ഉപയോഗിക്കുക.
മൈദയടങ്ങയതൊന്നും കഴിക്കില്ലെന്ന് ദൃഢവ്രതം എടുക്കുക.
ഗാന്ധിജി പ്രചരിപ്പിച്ച വെള്ളം കൊണ്ടുള്ള പ്രകൃതി എനിമ സ്വയം എടുക്കുവാൻ ശീലിക്കുക.
വായ ദിവസവും കഴുകും പോലെ കോളവും (column) കഴുകാം.
ചെറുപ്പക്കാരിൽ rectal cancer സർവ്വസാധാരണമായിരിക്കുന്നു.
ഇവയെല്ലാം ഒഴിവാക്കാൻ നല്ല ഭക്ഷണമല്ലാതെ മറ്റു മാർഗമില്ല.
.......

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം