കാൻസർ...



ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

ലോകത്തെ ഏറ്റവും ഭീകരമായ അസുഖങ്ങളിലൊന്നായാണ് ക്യാൻസറിനെ കാണുന്നത്. നിരവധി ആളുകളാണ് ഇതുമൂലം വർഷംപ്രതി മരിക്കുന്നത്. എന്നാ, ക്യാൻസർ ഒരു രോഗംഅല്ല എന്നു പറഞ്ഞാൽ വിശ്വസിക്കുമോ ? സത്യം അതാണ്. ക്യാൻസർ ഒരു യേശുകമല്ല. അത് ശരീരത്തിന്റെ ഒരു അവസ്ഥയാണ്. വൈറ്റമിൻ ബി 17 ന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു ശാരീരിക അവസ്ഥ!
പണ്ട് സ്കർവി എന്നു പറയുന്ന അസുഖം വന്നാൽ മരിക്കുമായിരുന്നു. അനേകർ അതിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ മുടക്കി. മരുന്നു കമ്പനികൾ തടിച്ചു കൊഴുത്തു. അവസാനം മനസ്സിലായി, സ്കർവി വൈറ്റമിൻ സിയുടെ അഭാവം കൊണ്ട് ഉണ്ടാകുന്നതാണെന്ന്. അതോടെ ആ അസുഖം നിയന്ത്രണ വിധേയമാകുകയും ചെയ്തു. ഇന്നാരും സ്കർവി മൂലം മരിക്കുന്നില്ല, ക്യാൻസറും അങ്ങിനെ തന്നെയാണ്.
ക്യാൻസറിനെ നിയന്ത്രിക്കാൻ, അല്ലെങ്കിൽ വരാതെനോക്കാൻ തികച്ചും എളുപ്പമാണ്. ചോളം നല്ലൊരു ആന്റി ക്യാൻസർ ഫുഡ് ആണ്. ഏറ്റവും ശക്തിയേറിയ ആന്റി ക്യാൻസർ കോംപോണേന്റ് ആയ ലാറ്റെറൈൽ ഏറ്റവും അടങ്ങിയിരിക്കുന്നത് ചോളത്തിലാണ്. ഡോ. ഹാരോൾഡ്‌ മാനർ അദ്ദേഹത്തിന്റെ പഠനങ്ങളിൽ പറഞ്ഞിരിക്കുന്നത് ക്യാന്സറിനെതിരെ 90 ശതമാനം കൃത്യതയോടെ പ്രവർത്തിക്കാൻ ലാറ്റെറൈലിനു കഴിയുമെന്നാണ്.
അതുപോലെ ഇനിയുമുണ്ട് നിരവധി ഭക്ഷണങ്ങൾ. അമിഗ്ദാലിൻ (Source of vitamin B17) ലഭിക്കുന്ന ഭക്ഷണങ്ങളുടടെ ലിസ്റ്റ് ഇതാ:
പഴങ്ങളുടെ കുരു. പ്രത്യേകിച്ച് ആപ്പിൾ, പ്ലം, പീച്ച്, ആപ്രിക്കോട്ട് തുടങ്ങിയവ
ഇന്ത്യൻ ബദാം.
മുൾബെറി പഴങ്ങൾ. ബ്ലാക്ക് ബെറി, സ്ട്രൗബെറി തുടങ്ങിയവ
എള്ള്. ഏറ്റവും കൂടുതൽ വൈറ്റമിൻ B17 ഉള്ളത് ഇതിലാണ്.
സാധാരണ പയർവർഗ്ഗങ്ങൾ.
കൈകളും പാത്രങ്ങളും കഴുകാൻ ദയവായി കൃത്രിമ സോപ്പുകൾ ഉപയോഗിക്കാതിരിക്കുക. ഇത് ക്യാൻസർ ഉണ്ടാകാൻ ഒരു പ്രധാന കാരണമാണ്.

കടപ്പാട്: v4vartha.com
http://malayalam.v4vartha.com/featured/cancer-is-not-a-disease/

ഷെയര്‍ ചെയ്യുക എല്ലാവര്‍ക്കും  ഇത്  ഒരുഉപകാരം ആകട്ടെ.




കുറച്ച് അധികമാളുകൾ മെസ്സേജയച്ച് ചോദിച്ചതുകൊണ്ട് എഴുതുന്നതാണ്.കിട്ടിയ സോഴ്സിനെ കുറച്ചുദൂരം പിന്തുടർന്നു. നുണ ലോകത്തെ ഏഴു തവണ വലം വച്ചതുകൊണ്ട് സത്യത്തെ യാത്ര തുടങ്ങാൻ ഒന്ന് സഹായിച്ചേക്കാമെന്ന് കരുതി.കാൻസർ എന്താണ്? കാച്ചിലാണോ അതോ ചേനയാണോ ചേമ്പാണോ എന്ന് അറിയാൻ വയ്യാത്ത ഏതോ ഒരാൾ കയ്യിൽ കിട്ടിയ ഒരു ഇംഗ്ലീഷ് ഹോക്സ് അതേപടി മലയാളീകരിച്ച് കൂടുതുറന്ന് വിട്ടതാണിത്. കൂടെ മരുന്ന് കമ്പനിയെന്ന് ചേർത്താൽ ഏത് മലയാളിയും തൊണ്ട തൊടാതെ വിഴുങ്ങിക്കോളുമല്ലോ.
തുടക്കമിട്ട സെബിയുടെയും വഴിതെറ്റിക്കപ്പെട്ട ജിഷ്ണുവിന്റെയും അടക്കം ഒരുപാടുപേരുടെ ജീവനെടുത്ത ലക്ഷ്മി തരുവിന്റെയും മുള്ളാത്തയുടെയും ശേഷം ഇതാ അവൻ വരുന്നു. വൈറ്റമിൻ ബി 17.മുള്ളാത്തയുടെ പ്രശ്നം കാൻസറിനെ തടയില്ലയെന്നതും ആളുകൾ യഥാർഥ ചികിൽസയിൽ നിന്ന് അകലുന്നതുമൂലം കാൻസർ കീഴ്പ്പെടുത്തുന്നുവെന്നതും മാത്രമായിരുന്നു. പക്ഷേ ഇവൻ അതുക്കും മേലെ.
സ്കർവിയെക്കുറിച്ച് പറഞ്ഞ് തുടങ്ങാം ആദ്യം. പോസ്റ്റുമുതലാളി പറഞ്ഞത് പോലെ മരുന്നുകമ്പനികൾ വന്ന ശേഷം കണ്ടെത്തിയ ഒരു രോഗമല്ല സ്കർവി. 13ആം നൂറ്റാണ്ടിൽ തൊട്ട് സ്കർവിയെക്കുറിച്ച് നമുക്കറിയാമായിരുന്നു. സമുദ്രത്തിൽ ദൂരയാത്ര നടത്തിയ നാവികരിലായിരുന്നു കൂടുതൽ കണ്ടിരുന്നത്. 1497ൽ വാസ്കോ ഡ ഗാമയുടെ നാവികർക്ക് സിട്രസ് ഫ്രൂട്ട്സ് (നാരങ്ങ പോലത്തെ) ഈ അസുഖം സുഖപ്പെടുത്തുമെന്ന് അറിവുള്ളതുമായിരുന്നു.സ്കർവിയുമായി ബന്ധപ്പെട്ട ആദ്യ ക്ലിനിക്കൽ ട്രയൽ നടന്നത് 1700കളിലാണ്. (ജയിംസ് ലിൻഡിന്റെ വക). മരുന്ന് കമ്പനിക്ക് മുന്നേ സ്കർവിയെക്കുറിച്ച് അറിയാമായിരുന്നെന്ന് വ്യക്തമായ സ്ഥിതിക്ക് അടുത്ത സ്റ്റെപ്പിലേക്ക്..
കാൻസറിനു കാരണങ്ങൾ എന്തൊക്കെയാണെന്ന് ശാസ്ത്രം വളരെ വ്യക്തമായി കണ്ടെത്തിയതാണ്. പൊതുവെയുള്ള തെറ്റിദ്ധാരണ പോലെ " കീടനാശിനി പ്രയോഗിച്ച പച്ചക്കറി " മാത്രമല്ല കാൻസർ ഉണ്ടാക്കുന്നത്.ജനിതകപരമായ കാരണങ്ങൾ മുതൽ റേഡിയേഷൻ, പുകയിലയും പുകയിലയുല്പന്നങ്ങളും,ചില വൈറസുകൾ എന്നിങ്ങനെ ഒരുപിടി കാരണങ്ങളുണ്ട്. അല്ലാതെ വൈറ്റമിൻ ബി 17 ന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന ഒരു " ഡെഫിഷ്യൻസി ഡിസീസ് " അല്ല കാൻസർ.
വൈറ്റമിൻ ബി 17നെക്കുറിച്ച് അല്പം. അമിഗ്ഡാലിൻ അല്ലെങ്കിൽ laetrile എന്ന വിഷവസ്തുവിന്റെ കള്ളപ്പേരാണ് (മിസ്നോമർ) വൈറ്റമിൻ ബി 17. ഇതിന് ബി കോമ്പ്ലക്സ് വൈറ്റമിനുകളുമായി ബന്ധമൊന്നുമില്ല. നാച്ചുറൽ റെമഡിക്കാർ സാധാരണ പറയാറുള്ള ചില വാദങ്ങളാണ് കീമോ തെറാപ്പിയുടെ സൈഡ് എഫക്റ്റുകൾ ഇല്ലാത്തത് എന്നും അമേരിക്കയിൽ ഉപയോഗിക്കുന്നു എന്നും എഫക്റ്റ് തെളിയിച്ചതാണെന്നും മറ്റും. എന്നാൽ
1) അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അമിഗ്ഡാലിനെ ബാൻ ചെയ്തിട്ടുണ്ട്. calling it a "highly toxic product that has not shown any effect on treating cancer." 2004ൽ ഇതിനെ അമേരിക്കയിൽ പ്രൊമോട്ട് ചെയ്ത Jason Vale എന്ന റസ്ലിങ്ങ് ചാമ്പ്യൻ ബി 17 എന്ന "വ്യാജമരുന്ന്" വിൽപ്പനയിൽ 5 ലക്ഷത്തോളം യു.എസ് ഡോളർ ലാഭം നേടിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
(http://www.fda.gov/NewsEvents/Newsroom/PressAnnouncements/2004/ucm108314.htm)
2) സൈഡ് എഫക്റ്റിന്റെ ഘോഷയാത്ര ആണെങ്കിലും ഏറ്റവും മികച്ച ഒന്നുരണ്ടെണ്ണം അവതരിപ്പിക്കട്ടെ. വായിലൂടെ കഴിക്കുന്ന അമിഗ്ഡാലിനെ വയറ്റിലെ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി " സയനൈഡ് " ആക്കി മാറ്റൂന്നതിനാൽ സയനൈഡ് വിഷബാധ രോഗിക്കുണ്ടാകാം (http://aop.sagepub.com/content/39/9/1566.short).നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളിൽ അമിഗ്ഡാലിൻ കൊണ്ട് മൃഗങ്ങളിൽ ചെറീയ ഫലങ്ങളുണ്ടാകുമെന്നും മനുഷ്യരിൽ കാര്യമായ ഗുണമൊന്നുമുണ്ടാകില്ല എന്നും മാത്രമല്ല കരളിനു തകരാർ തൊട്ട് മരണം വരെ സംഭവിക്കാമെന്നും തെളിഞ്ഞതാണ് (https://www.cancer.gov/about-cancer/treatment/cam/hp/laetrile-pdq)
3) ഇതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല (സ്റ്റാറ്റസ്റ്റിക്കലി സിഗ്നിഫിക്കന്റ്) എന്ന് വ്യക്തമാക്കുന്ന മറ്റു പഠനങ്ങൾ ഉണ്ടായിട്ടുണ്ട്.(http://www.nejm.org/doi/pdf/10.1056/NEJM198201283060403)അവയിൽ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കപ്പെട്ട രോഗികളിൽ സയനൈഡിന്റെ അളവ് രക്തത്തിൽ ക്രമാതീതമായി (മരണകാരകമാകാവുന്ന അളവോളം) ഉയർന്നതായും പഠനങ്ങളുണ്ട്. ഇത് ഉള്ള പഴങ്ങൾ (ആപ്പിൾ തൊട്ട് ആപ്രിക്കോട്ട് വരെ ഉള്ളവയുടെ കുരു) കഴിക്കുമ്പോൾ നമുക്ക് പ്രശ്നങ്ങളുണ്ടാകാത്തത് അവയിലെ അളവ് വളരെ ചുരുങ്ങിയതായതുകൊണ്ടാണ്
ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ടത്തരം മാത്രമല്ല ഒരു പൊട്ടൻഷ്യൽ പോയിസൺ കൂടിയായ ഇതിനെ പ്രൊമോട്ട് ചെയ്തത് കണ്ടവരുടെ എണ്ണം 3 ലക്ഷത്തിനു മേൽ വരുമെന്ന് (900 ഷെയറുണ്ടായിരുന്ന പോസ്റ്റിന്റെ റീച്ച് 1.6 ലക്ഷമായിരുന്നു) മനസിലാക്കുമ്പൊ അപകടത്തിന്റെ ആഴം വെളിവാകുന്നു...
പ്രകൃതിവിരുദ്ധർ....സാമൂഹ്യവിപത്തുകൾ...



ക്യാന്‍സറിനെ  പ്രതിരോധിക്കാൻ  ചേമ്പ്
<><><><><><><><><><><><><><><><><><>

ശാരീരികോര്‍ജ്ജവും മാനസികോര്‍ജ്ജവും നല്‍കുന്നതില്‍ ചേമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറി ഉള്ളൂ. ഇത് തളര്‍ച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു.പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണ് ചേമ്പ്. നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹ സാധ്യത കുറയുന്നു.ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ചേമ്പ് കഴിച്ചാല്‍ മതി. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന സ്റ്റാര്‍ച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്. ആരോഗ്യമുള്ള മുടിയ്ക്ക് ചേമ്പ് കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ചേമ്പ് ഒരല്‍പം മുന്‍പിലാണ്. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന വിറ്റാമിന്‍ സിയും എയും മറ്റു ധാതുക്കളും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതു കൊണ്ടു തന്നെ ഇത്തരത്തില്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള ചുമതല കൂടി ചേമ്പിനുള്ളതാണ്. ഇത് ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവ ഇതിനുള്ള പരിഹാരമിയ ചേമ്പില്‍ ഉള്ളതാണ്

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം