ഗ്രീൻ ടീ

ഗ്രീന്‍ കുടിയ്‌ക്കേണ്ടത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല, എങ്ങനെയെന്ന് നോക്കാം.

പല പഠനങ്ങളും പറയുന്നത് ഭക്ഷണത്തിനു ശേഷം ചായ കുടിക്കുന്നത് ദഹനത്തിന് സഹായിക്കും, വയറിലെ ഗ്യാസ്, ഫാറ്റുലൻസ് എന്നിവ നീക്കും എന്നൊക്കെയാണ്. മറ്റു ചില പഠനങ്ങൾ പറയുന്നത് ചായയിലെ കഫീൻ പല വിറ്റാമിനും ആഗീരണം ചെയ്യും എന്നാണ്. ചായ പലവിധത്തിൽ കുടിക്കാം. അതിനു മുൻപ് ഇത് എത്രത്തോളം ആരോഗ്യത്തിന് ഗുണകരം എന്ന് നോക്കാം.

ചായയിലെ എല്ലാ ഫ്ലേവറുകൾക്കും ദഹനത്തെ സഹായിക്കാൻ പറ്റില്ല എന്ന് മനസിലാക്കുക. ഗ്രീൻ ടീ, ഹെർബൽ ടീകളായ ജിഞ്ചർ ടി എന്നിവ ദഹനത്തിന് നല്ലതാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റും, പോളിഫിനോളും അടങ്ങിയിരിക്കുന്നു.

ഗ്രീൻ ടീ തുപ്പൽ,ബൈൽ, ഗ്യാസ്ട്രിക് ജൂസ് എന്നിവ ഉണ്ടാകുന്നതിനെ പരിപോഷിപ്പിച്ചു ദഹനത്തെ സഹായിക്കുന്നു. ഇതിലെ ആന്റി ഓക്സിഡന്റ് ആന്റിഇൻഫ്ളമേറ്ററി ഏജന്റായി പ്രവർത്തിച്ചു ദഹന പ്രശ്നങ്ങളെ കുറയ്ക്കുന്നു.

ഗ്രീൻ ടീ, ഹെർബൽ ടീകളിൽ പോളിഫിനോളിക് ഘടകങ്ങളായ കാച്ചിൻസ് അടങ്ങിയിരിക്കുന്നു. ഇത് ദഹന രസങ്ങളെ പരിപോഷിപ്പിച്ചു ദഹനത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണു.

പലവിധത്തിൽ ഗ്രീൻ ടീ കുടിക്കാം. അങ്ങനെ അതിന്റെ ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടുത്താതെ ശരീരത്തിന് ലഭിക്കും. അതിൽ ആദ്യത്തേത് ഗ്രീൻ ടീ അതേരീതിയിൽ പച്ചയായി ഉപയോഗിക്കുക എന്നതാണ്. ഫ്‌ളേവറുള്ള ഗ്രീൻ ടീ ഉപേക്ഷിക്കുക. ഇതിലെ പഞ്ചസാരയും കൃത്രിമ മധുരവും ശരീരത്തിന് ദോഷം ചെയ്യും.

ഗ്രീൻ ടീ വാങ്ങുന്നെങ്കിൽ പ്രകൃത്യാലുള്ള അതെ രീതിയിൽ വാങ്ങാൻ ശ്രെദ്ധിക്കുക. ഇതിൽ പ്രിസർവേറ്റിവ് ഉണ്ടായിരിക്കരുത്. പ്രിസർവേറ്റീവുകൾ ഗ്രീൻ ടീ യുടെ ഗുണം കുറയ്ക്കും. ശരീരത്തിന് ഹാനികരവുമാണ്. എടുത്തു ആറു മാസത്തിനുള്ളിൽ ഗ്രീൻ ടീ ഉപയോഗിക്കണം. അല്ലെങ്കിൽ ഗുണം നഷ്ടപ്പെടും. കൂടാതെ ചൂടായി ഗ്രീൻ ടീ ഉപയോഗിക്കുക തണുത്ത ഐസ് ഗ്രീൻ ടീയെക്കാൾ ചൂടുള്ളത് നിങ്ങൾക്ക് ഗുണം നൽകും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം