പായസം

ഒരു പ്രകൃതി പായസം തരാം. 
അടുപ്പിൽ വയ്ക്കാതെ തയ്യാറാക്കുന്ന പായസം.
അഞ്ച് പേർക്ക്

വേണ്ട സാധനങ്ങൾ
റോബസ്റ്റപഴം അല്ലെങ്കിൽ ചുവന്ന പഴം 1 Kg
ഓമയ്ക്ക/കപ്ലങ്ങ- ഒരു കഷണം (നാലിലൊന്ന്)
ആപ്പിൾ - ചെറുത് - 1
ഈന്തപ്പഴം - 15 എണ്ണം
തേങ്ങ - 1
കപ്പലണ്ടി - ഒരു പിടി
എള്ള് -1 നുള്ള്
ശർക്കര - 100 gm ( മധുരം വേണ്ടതനുസരിച്ച്)
തേൻ - 1 സ്പൂൺ
ഏലയ്ക്കപ്പൊടി - 1 നുള്ള്

കപ്പലണ്ടിയും എള്ളും ചീനച്ചട്ടിയിൽ എണ്ണയോ നെയ്യോ കൂടാതെ വറുക്കുക.
ഓമയ്ക്ക, ആപ്പിൾ, ഈന്തപ്പഴം എന്നിവ ചെറുതായി അരിഞ്ഞുവയ്ക്കാം. തേങ്ങ പാൽ തയ്യാറാക്കുക. ഒന്നാം പാലും രണ്ടാം പാലും എടുത്തു വയ്ക്കാം. ശർക്കര വെള്ളത്തിൽ കലക്കി അരിച്ചു വയ്ക്കുക. (ചൂടാക്കരുത്)
പഴം തൊലി കളഞ്ഞ് നന്നായി ഉടയ് ക്കുക.(കൈ കൊണ്ടോ, മത്തു കൊണ്ടോ, മിക്സിയിൽ അടിക്കരുത് - പഴം നന്നായി പഴുത്തതായിരിക്കണം)
ഉടച്ച പഴപ്പാത്രത്തിലേക്ക് മറ്റു പഴങ്ങൾ ചേർക്കുക. ശർക്കര വെള്ളം ചേർത്ത് തേങ്ങാപ്പാലും മറ്റു ചേരുവകളും ചേർക്കുക. അരമണിക്കൂറിനുള്ളിൽ
പായസം റെഡി.
ഈ പായസം ദിവസവും ഒരു നേരത്തെ ഭക്ഷണമാക്കിയാൽ രോഗങ്ങളില്ലാതെ ദീർഘായുസ് ഉറപ്പാണ്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം