സംസ്കൃതി [ Culture], സഭ്യത [ Civilication]

സാമൂഹിക മനുഷ്യന്റെ കർമ്മങ്ങളുടെ ബ ഹിർസ്ഫുരണമാണ് കൾച്ചർ അഥവ സംസ്കൃതി.ഈ ബഹിർസ്ഫുരണങ്ങളുടെ തേച്ച് മിനുക്കിയ അനുകരണീ പ്രയോഗമാണ് സിവിലൈസേഷൻ അഥവ സഭ്യത.

ഉദാഹരണമായി ഭക്ഷണം കഴിക്കുകയെന്നത് culture [സംസ്കൃതി ] ഉം ഭക്ഷണത്തിനു മുമ്പും പിൻപും കൈ കഴുകുകയെന്നത് civili Sation [ സഭ്യത] നും ആകുന്നു.അതു പോലെ യുദ്ധം ചെയ്യുന്നത് [പോരാട്ടം] സംസ്കൃതിയും എന്നാൽ ന്യായത്തിനു വേണ്ടിയുള്ള പോരാട്ടം സഭ്യതയും ആണ്.

ഭക്ഷണം കഴിക്കുന്നത് culture ആണെങ്കിലും സസ്യാഹാരം കഴിക്കുകയെന്നത് സഭ്യതയുടെ പരിധിയിലും വരുന്നു. ഈശ്വരപൂജ [മത വാദം ] ഒരു സംസ്കൃതി ആണ്.ഈശ്വരനെ അന്വേഷിച്ച് മനസിന് അകത്തേക്കുള്ള പ്രയാണമാണ് ധർമ്മം. മത വാദം culture ആണെങ്കിൽ ധർമ്മം civil isation ആണ്. ഓരോ ഭാഷയും ഓരോ സംസ്കൃതിയുടെ വ്യത്യസ്ത രൂപങ്ങളാണ്. അതു കൊണ്ട് എല്ലാ ജീവജാലങ്ങളേയും രക്ഷിക്കുന്നതും ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതും നവ്യ മാനവികത എന്ന സഭ്യത [ Civilisation] ആണ്.

മനുഷ്യന്റെ സംസ്കൃതി [culture] ഒന്നു തന്നെയാണെങ്കിലും പ്രയോഗത്തിൽ വ്യത്യസ്ത രീതികളുണ്ട്. ഉദാഹരണമായി ഇന്ത്യയിൽ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നു. വെള്ളക്കാർ ഫോർക്ക്, നൈഫ് എന്നിവ ഉപയോഗിക്കുന്നു.ചൈനക്കാർ ചോപ്പ്സ്റ്റിക്ക് ഉപയോഗിക്കുന്നു.അതു പോലെ മലയാളികൾ ഇഡ്ഡലി, ദോശ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നു. പഞ്ചാബികൾ റൊട്ടി, ദാൽ മുതലായവ കഴിക്കുന്നു.ബംഗാളികൾ അവല്, തൈര് പഞ്ചസാര മുതലായവയാണ് കഴിക്കുന്നത്. എന്നാൽ ഭക്ഷണ പദാർത്ഥങ്ങളിലുള്ള ഈ വ്യത്യസ്ഥതCultural variations ആകുന്നു. അതു കൊണ്ട് എന്റെ സംസ്കൃതി [culture] മറ്റുള്ളവരിൽ നിന്നും ഉത്തമമാണെന്നുള്ള ചിന്ത ഒഴിവാക്കേണ്ടതാണ്.

എല്ലാ രീതികളും ഒരുപോലെ നല്ലതാണ്. ഒന്നും താഴ്ന്നതല്ല.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം