ശരീരം ഒരു പൂർണ്ണ സ്വയംഭരണ സ്ഥാപനം .അതിൽ തോന്ന്യാസങ്ങൾ നടപ്പാക്കരുത് ,പണി കിട്ടും ..
അച്ഛനമ്മമാരില്‍ നിന്നും ലഭിക്കുന്ന ഒരേയൊരു കോശത്തില്‍  നിന്നും ആണ്  100-120ലേറെ ട്രില്യന്‍ കോശങ്ങളായി മനുഷ്യശരീരം വികാസം പ്രാപിക്കുന്നത്   . . . അനേകം ജനറ്റിക് കോഡുകള്‍ ശരീരത്തില്‍ ഉണ്ട്
.ഓരോ അവസരത്തിലും അതില്‍ നിന്നും വേണ്ടകാര്യം ഉപയോഗിച്ചു രക്ഷാ മാര്‍ഗ്ഗം കണ്ടെത്താനും ശരീരത്തിനു സാധിക്കും .  കോശങ്ങള്‍ ഓരോ നിമിഷവും പ്രവര്‍ത്തിക്കുന്നുണ്ട് .ഉപാപചയ പ്രവര്‍ത്തനങ്ങള്‍
നടക്കുമ്പോള്‍ ഉണ്ടാകുന്ന രാസമാലിന്യങ്ങള്‍      അഥവാ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന  വസ്തുക്കള്‍ രക്തത്തില്‍ എത്തിയാല്‍ അവയെ സ്വാഭാവിക വിസര്‍ജ്ജനാവയവങ്ങളില്‍
കൂടി പുറംതള്ളണം .  ഇവയെ ശരീരം പുറന്തള്ളാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.ഒപ്പം ആയുസ്സ് കഴിഞ്ഞവയും മററു സാഹചര്യങ്ങളില്‍ മരണപ്പെടുന്നവയും ആയ  മൃതകോശങ്ങളും പുറന്തള്ളപ്പെടണം . ഇത് ശരിക്ക്
നടക്കുകയും കോശങ്ങളുടെ ശാക്തീകരണത്തിനു ആവശ്യമായ പോഷക മൂലകങ്ങള്‍ വേണ്ട അളവില്‍ ലഭ്യമാവുകയും ചെയ്‌താല്‍ ,ഒപ്പം ശരിയായ  പരിസ്ഥിതി   .അതായത് ശുദ്ധവായു ,ശുദ്ധ ജലം ,വിഷമില്ലാത്ത
ആഹാരം തുടങ്ങിയവ ലഭ്യമാവുകയും മതിയായ ഉറക്കവും വിശ്രമവും  കൂടി ഉണ്ടായാല്‍,രോഗാണുക്കള്‍ പെരുകാന്‍ അവശ്യമായ മീഡിയം (പാതോജനിക്ക് കണ്ടിഷന്‍സ്) ശരീരത്തില്‍ തീരേ കുറയും ..      ,   
 
. ഇതിനു ശ്രമവും വിശ്രമവും  ആവശ്യമാണ് ..ശ്രമം എന്നാല്‍ ശരീരചലനങ്ങള്‍,,വ്യായാമങ്ങള്‍ ..വിശ്രമം എന്നാല്‍    വയറിനു അഥവാ digestive സിസ്ടതിനു നല്‍കേണ്ട  വിശ്രമവും ഉറക്കവും ആണ് പ്രധാനം . 
  .  ഏററവും കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായ പ്രവര്‍ത്തനം ആഹാരം ദഹിപ്പിക്കല്‍ ആണ് . വിശക്കുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാവു .   .    .മതിയായ ഇന്‍റര്‍വെല്ലുകള്‍ ഭക്ഷണങ്ങള്‍ക്ക് ഇടയില്‍
അവശ്യമാണ്.ഒരു പ്രാവശ്യം കഴിച്ചത് ഏകദേശം ദഹിച്ച ശേഷം അടുത്തത് കഴിച്ചാല്‍ ഏററവും നല്ലത്.   വയറില്‍ ആഹാരം    ഉണ്ടായിരിക്കുമ്പോള്‍ ‍, അത് ദഹിപ്പിച്ച ശേഷം     മാത്രമേ കാര്യമായ
അററകുററപ്പണികള്‍ ,മാലിന്യ നിര്‍മ്മാര്‍ജ്ജനം  തുടങ്ങിയ മററു പ്രവര്‍ത്തികളിലെയ്ക്ക്  ശരീരം   തിരിയൂ. അതിനാലാണ് പ്രകൃതിജീവനക്കാര്‍ ഉപവാസം തുടങ്ങിയവ അനുഷ്ഠിക്കുകയും ,ആഹാരകാര്യങ്ങളില്‍
വളരെ ശ്രദ്ധ കാണിക്കുകയും ചെയ്യുന്നത് ..ദഹനത്തിനായി കുടുതല്‍ ഊര്‍ജ്ജം ചെലവിടേണ്ടി വരാത്തപ്പോള്‍ ,മുഴുവന്‍ ശ്രദ്ധയും രോഗാവസ്ഥ ഉള്ള സ്ഥലത്തെയ്ക്ക് കൊടുത്ത് വേഗത്തില്‍ അററകുററപ്പണികള്‍  നടത്താന്‍
ശരീരത്തിനു  സാധിക്കുന്നു.    തുടര്‍ച്ചയായി ഭക്ഷണം കഴിച്ചു കൊണ്ടേ ഇരുന്നാല്‍  ദഹനം ശരിയായി നടക്കുകയും ഇല്ല .
ശരീരത്തിന്റെ  ഈ സ്വയം നവീകരണപ്രവര്‍ത്തനത്തിന് തടസം വരുന്നത് പല കാരണങ്ങള്‍ കൊണ്ടാണ് രാസമാലിന്യങ്ങള്‍ അമിതമായി അടങ്ങിയ ആഹാരം ,രാസവസ്തുക്കള്‍ തന്നെയായ മരുന്നുകള്‍ ,മലിനമായ ജലം ,അശുദ്ധമായ വായു,ഇ-മാലിന്യങ്ങള്‍  എന്നിവയൊക്കെ കാരണമാകുന്നുണ്ട് ,ഒപ്പം  മണ്ണുമായി തീരേ ബന്ധപെടാത്തതും വെയില്‍ കൊള്ളാത്തതും, തീരേ നടക്കുകയോ വ്യായാമം ചെയ്യുകയോ  ചെയ്യാതെ ,ഫാസ്റ്റ്
ഫുഡുകള്‍ വിശക്കാതപ്പോഴും കഴിച്ചുകൊണ്ടും  ഉറക്കമിളച്ചും ഒക്കെയുള്ള ഇന്നത്തെ ജീവിതരീതി കൊണ്ടും ഒക്കെ പലപ്പോഴും കോശങ്ങളുടെ സ്വാഭാവികമായ നവീകരണ ശുദ്ധീകരണ   പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരുന്നു .  .മദ്യപാനം തുടങ്ങിയ ദുശ്ശീങ്ങളും ഇതിനു ആക്കം വര്‍ധിപ്പിക്കും .
മനുഷ്യന്‍റെ മാത്രമല്ല എല്ലാ ജീവശരീരങ്ങളിലും ,ജീവകോശങ്ങളുടെ  എത്രയോ ഇരട്ടി സുക്ഷ്മ ജീവികളും സ്വാഭാവിക സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് ദ്രോഹം ഒന്നും ചെയ്യാതെ ജീവിക്കുന്നുണ്ട് .ഇവയില്‍ കുറേഎണ്ണം
നമുക്ക് ദഹന പ്രക്രിയയില്‍ ഒക്കെ സഹായികളായി ,ഉപകാരികള്‍ ആയി വര്‍ത്തിക്കുമ്പോള്‍ ,മററുള്ളവ അങ്ങനെ അവിടെ ജീവിച്ചുപോകുന്നു. പുറത്തുനിന്നും സദാസമയവും ഉള്ളിലേക്ക് ഇവ കടക്കുന്നുമുണ്ട് .ഇങ്ങനെ കടക്കുന്നവയില്‍ അപകടകാരികള്‍ ആയവ ഉണ്ടെങ്കില്‍ ,സ്വാഭാവികമായും ഉടന്‍ പ്രതിരോധ വ്യവസ്ഥ ഉണരുകയും രക്തകോശങ്ങളില്‍ വച്ചു തന്നെ അവയെ നശിപ്പിച്ചു പുറന്തള്ളുകയും ചെയ്യും . ഇതാണ്
ജീവശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രവര്‍ത്തനം..  എന്നാല്‍ ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുംവിധം ജീവിക്കുന്നവരില്‍, കോശങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് പാതോജനിക് ആയ ഒരവസ്ഥ ഉണ്ടാകും .അവിടെ എത്തപ്പെടുന്ന  അപകടകാരികള്‍ ആയ സൂക്ഷ്മജീവികള്‍  പെററുപെരുകി  രോഗാവസ്ഥകള്‍ ഉണ്ടാക്കും .അതിനും മുകളില്‍ പറഞ്ഞ ഉപവാസവും വിശ്രമവും ആണ് പ്രതിവിധി .. 

കൂടാതെ ,    കോശങ്ങള്‍ക്ക് സാധാരണ നിലയില്‍ ശുദ്ധീകരിക്കാന്‍ സാധിക്കുന്നതിലും എത്രയോ ഇരട്ടി അനാവശ്യ അപകടവസ്തുക്കള്‍ എത്തുമ്പോള്‍,കോശങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനം മൂലം അവയെ പുറംതള്ളാന്‍ സാധിക്കില്ല .അപ്പോള്‍  ശരീരം അസ്വാഭാവികമായി സ്വീകരിക്കുന്ന രക്ഷാമാര്‍ഗ്ഗങ്ങള്‍ ആണ് രോഗങ്ങള്‍.   .ജലദോഷം,പനി ചുമ ,ചര്‍ദ്ദി,വയറിളക്കം  , തലവേദന ,വയറുവേദന തുടങ്ങിയവ ഇങ്ങനെ വരുന്നവ ആണ് .  .ഇത്തരം രോഗാവസ്ഥകള്‍ ഉണ്ടാകുമ്പോള്‍  , നാച്ചുറല്‍ ഹൈജീനില്‍ വിശ്വസിക്കുന്നവര്‍ ഉപവാസം എടുത്തും ,വേവിക്കാത്ത ആഹാരം ,പഴജ്യുസുകള്‍ തുടങ്ങിയവ മാത്രം കഴിച്ചും ശരീരത്തിനു  പൂര്ണ്ണവിശ്രമം നല്‍കിയും അല്‍പ്പം ഇളവെയില്‍ കൊണ്ടും  ഒക്കെയാണ്, കോശങ്ങളെ അവയുടെ സ്വാഭാവിക  പ്രവര്‍ത്തനങ്ങളിലേയ്ക്ക് അഥവാ ശരീരത്തെ രോഗമുക്തിയിലേയ്ക്ക്  കൊണ്ടുവരുന്നത് ..   ഇത്തരം രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുമ്പോള്‍ ,   സുദ്ധീകരണപ്രവര്‍ത്തനം നിലക്കുകയും മരണമോ കാന്‍സര്‍,ഹൃദ്രോഗം ,തുടങ്ങിയ ക്രോണിക് രോഗങ്ങളായി മാറുകയോ ചെയ്യും . ആഹാരം മാത്രമേ ശരീരം സ്വീകരിക്കൂ
.ബാക്കിയെല്ലാം അന്യവസ്തുക്കള്‍ എന്ന നിലയില്‍ പുറന്തള്ളുകയോ അതിനു പരമാവധി ശ്രമിക്കുകയോ ചെയ്യും .. അതിനായി ശരീരത്തിനു  ഊര്‍ജ്ജം അമിതവ്യയം ചെയ്യേണ്ടി  വരുന്നു ..മാത്രമല്ല പുരന്തള്ളാ ൻ  പററാത്ത അവസ്ഥ ഉണ്ടായാല്‍ അതും രോഗങ്ങള്‍ക്ക് കാരണം ആകും .
   രാസവസ്തുക്കള്‍, മരുന്നുകള്‍ എന്ന പേരിലായാലും  ഉള്ളില്‍ കടത്തപ്പെടുമ്പോള്‍ , ഒരു അന്യവസ്തു എത്തി  അപകടാവസ്ഥ സംജാതമായി എന്നാണ് ശരീരം കരുതുക .ഉടന്‍ മററു പ്രവര്‍ത്തങ്ങള്‍  ഒക്കെ
നിര്‍ത്തിവച്ചു ,ആ അന്യവസ്തുവിനെ പുറന്തള്ളാന്‍ ശ്രമങ്ങള്‍ നടത്തും .രോഗലക്ഷണങ്ങള്‍ മാത്രം  ഇതോടുകൂടി ഇല്ലാതാകും.രോഗാവസ്ഥ  നിലനില്‍ക്കും . ഇങ്ങനെ    മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ ബ്ലോക്ക്
ചെയ്യുപ്പെടുമ്പോള്‍ .അവ കുടുതല്‍ ഗുരുതരമായ അവസ്ഥകളിലെയ്ക്ക് ശരീരത്തെ എത്തിക്കും . മരുന്ന് കഴിക്കുന്നവര്‍ക്ക് സംഭവിക്കുന്ന പനിമരണങ്ങളില്‍ ഇതാണ് കാരണം .   ലക്ഷണങ്ങളില്‍ക്കൂടിയാണ് നമ്മള്‍ രോഗം
ഉണ്ട് എന്ന് പൊതുവേ പറയുക . കോശങ്ങളില്‍  താപനില കൂട്ടിയിട്ട്,മാലിന്യങ്ങള്‍ കത്തിച്ചു കളയുന്ന പ്രതിരോധ സംവിധാനം ആണ് പനി.പാരസററമോള്‍  എന്ന രാസ വസ്തു പനിയുള്ള ഒരാളുടെ ഉള്ളില്‍
എത്തപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം .തലച്ചോറിലെ ജിവന്‍ രക്ഷാ കേന്ദ്രത്തില്‍ നിന്നും അപകടാവസ്ഥ തരണം ചെയ്യാനായി കോശങ്ങളോടു
താപം കൂട്ടി   മാലിന്യങ്ങള്‍ കത്തിച്ചു കളഞ്ഞു ശരീരത്തെ രക്ഷിക്കുക എന്ന നിര്‍ദ്ദേശം കിട്ടിയിട്ട് ആ പ്രവര്‍ത്തി തുടങ്ങിയപ്പോള്‍ ,പെട്ടെന്ന്‍ അപകടകാരിയായ ഒരു രാസ വസ്തു ഉള്ളിലെത്തുന്നു.ഉടന്‍ തന്നെ ശരീരം 
ആ വസ്തുവിനെ പുറന്തള്ളലിനു പ്രഥമ പരിഗണന നല്‍കുന്നു .താപം കൂട്ടുന്ന പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നു .അപ്പോള്‍ പനി മാറുന്നു.പക്ഷെ ശരീരത്തിന്റെ അടിയന്തിരാവസ്ഥ മാറുന്നില്ല .അത് മൂര്‍ച്ചിച്ചു മരണം
വരെ സംഭവിച്ചേക്കാം .. ..

,ജീവിതശൈലികള്‍ തന്നെയാണ് എപ്പോഴും രോഗങ്ങള്‍ക്ക്  അടിസ്ഥാന കാരണം .. നാച്വറല്‍ ഹൈജീന്‍ അനുഷ്ടിക്കുന്ന ശരീരത്തില്‍, മാലിന്യനിക്ഷേപം പുറന്തള്ളാന്‍ വേണ്ടി ജീവിത ശൈലിരോഗങ്ങളോ,
മാലിന്യം കെട്ടിക്കിടന്നു പതോജനിക്ക് ആയി മാറിയ ശരീരത്തില്‍മാത്രം   രോഗാണുക്കള്‍ പെരുകി ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളോ ഉണ്ടാകില്ല . എന്നാല്‍  ഇന്നത്തെ കാലഘട്ടത്തില്‍ അങ്ങനെ പൂര്‍ണ്ണമായും
ഹൈജീന്‍ എത്ര ശ്രദ്ധിച്ചാലും കിട്ടില്ല . അത്രയും സെലക്ടീവ് ആയി പൂര്ണ്ണ ഓര്‍ഗാനിക് ആയ ജീവിതശൈലി ഉണ്ടായാലും , ഭക്ഷണവും ശുദ്ധ ജലവും കുടിച്ചാല്‍ പോലും ,അന്തരിക്ഷ മലിനീകരണവും
ഇ-മാലിന്യങ്ങളില്‍ നിന്നും ഇലക്‌ട്രോണിക്ക് , ഉപകരണങ്ങള്‍ അതുപോലെയുള്ള വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നും ഹൈജീന്‍ തകര്‍ക്കുന്ന ഘടകങ്ങള്‍ മനുഷ്യരില്‍ എത്തും . അപ്പോള്‍ സ്വാഭാവികമായും ചോദ്യം
വരും ..പിന്നെ എന്താണ് പ്രതിവിധി എന്ന് .. ,പരിസ്ഥിതി നന്നാക്കുക ,   പ്രകൃതിജീവനം തുടരുക  എന്നിവ മാത്രമാണ്     പരിഹാരം .അതുവഴി മാത്രമേ മാലിന്യങ്ങള്‍ പുറന്തള്ളി രോഗങ്ങളെ ഇല്ലാതാക്കാന്‍ സാധി
ക്കൂ .ഇതാണ് നേര്‍വഴി. പരിസ്ഥിതി നശിപ്പിച്ചുകൊണ്ട് ആര്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ ആവില്ല .അതിനാല്‍ പരിസ്ഥിതി സംരക്ഷണവും ആരോഗ്യപ്രവര്‍ത്തനത്തില്‍ പെടും ..ആരോഗ്യത്തിലേയ്ക്ക് എളുപ്പ
വഴികള്‍ ഇല്ല ..

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം