ഉപവാസം

ഉപവാസമെടുക്കുന്ന രീതി

ചില പ്രത്യേക ദിവസങ്ങളിൽ സ്വമേധയാ ആഹാരം വേണ്ടെന്നു വയ്ക്കുന്നതിനെയാണ് ഉപവാസമെന്നു പറയുന്നത്.ഈ പദത്തിന് ഈശ്വരനോട് അടുത്തിരിക്കുകയെന്നും അർത്ഥമുണ്ട്. ആനന്ദമാർഗദീക്ഷ എടുത്തിട്ടുള്ളവർ ഏകാദശി ദിവസങ്ങളിൽ നിർബന്ധമായും ഉപവസിച്ചിരിക്കണം. സന്യാസിമാർ ഈ ദിവസങ്ങൾക്കു പുറമെ പൂർണ്ണിമ, [ പൗർണ്ണമി ] അമാവാസി എന്നീ ദിവസങ്ങളിലും ഉപവസിക്കേണ്ടതാണ്.
രാവിലെ സൂര്യോദയം മുതൽ പിറ്റേന്ന് സൂര്യോദയം വരെ ആഹാരം ഒന്നും കഴിക്കാതെ വേണം ഉപവസിക്കുവാൻ എന്തെങ്കിലും ഒഴിച്ചുകൂടാനാകാത്ത കാരണങ്ങൾ കൊണ്ട് അന്നേ ദിവസം ഉപവാസമെടുക്കാൻ സാധിക്കാതെ വരുമ്പോൾ തലേന്നോ പിറ്റേന്നോ ഉപവാസം എടുത്തിരിക്കണം. രോഗാവസ്ഥയിൽ ഉപവാസം എടുക്കേണ്ടതില്ല.
പൗർണ്ണമി, അമാവാസി ദിവസങ്ങളിൽ ശരീരത്തിലുണ്ടാകുന്ന വാതകവും ജലാംശവും മുകളിലേക്കു ചലിച്ച് തലയ്ക്കും, നെഞ്ചിനും അസ്വസ്ഥത അനുഭവപ്പെടുന്നത് നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. അതു കൊണ്ട് ഇതേ ദിവസങ്ങളിൽ ഈ മൂലകങ്ങളെ മുകളിലേയ്ക്ക് ചലിപ്പിക്കാതെ നോക്കേണ്ടതാണ്.അതിനായി ആഹാരം ഉപേക്ഷിച്ച് നാം ഉപവാസമെടുക്കുന്നു. അസ്വസ്ഥമായ വികാരങ്ങൾ അനുഭവപ്പെടുന്നില്ല.
നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണല്ലോ അവസാനമായി ലിം ഫ് ഉണ്ടാകുന്നത്. ഇതാണ് തലച്ചോറിന്റെ ആഹാരം കൂടാതെ ഇതിൽ നിന്നുമാണ് മനസ്സിന്റെ ബഹിർഗമനം [Ect o plasmic] നടക്കുന്നത്. ശരിയായ രീതിയിൽ ഉപവാസമെടുക്കുന്ന ഒരാളിൽ ശുക്ലം അധികരിച്ച് മനസ്സ് താഴ്ന്ന തലങ്ങളിലേയ്ക്ക് പോകുകയില്ല.മറിച്ച് ഉയർന്ന തലങ്ങളിലേയ്ക്ക് പ്രവേശിക്കുന്നതാണ്.
ഇതിലുപരി ഉപവാസത്തിന്റെ ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷമാലിന്യങ്ങളും, വാതകങ്ങളും അടിഞ്ഞുകൂടിയിട്ടുള്ള മറ്റു മാലിന്യങ്ങളും നശിപ്പിക്കപ്പെടുന്നു.- ശരീരം ഇത്തരം മാലിന്യങ്ങളെ യഥാവിധി പുറം തള്ളുന്നു. ആഹാരത്തിന്റെ ദഹനത്തിനായി ഊർജ്ജം ചിലവഴിക്കേണ്ടതില്ല. എന്നതിനാൽ ഈ ഊർജ്ജം മുകളിൽ പറഞ്ഞതിനായി ഉപയോഗിക്കപ്പെടുന്നു.ഉപവാസമെടുക്കുന്ന ദിവസം സാധന ചെയ്യുവാൻ ഉത്തമമാണ്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം