അത്താഴം നേരത്തെ

രാത്രി ഏഴുമണിക്കു ശേഷമാണോ അത്താഴം കഴിക്കുന്നത്? ഉടനടി നിർത്തിക്കോളൂ;     പണികിട്ടും രാത്രി വൈകി അത്താഴം കഴിക്കുന്നവരിൽ എന്തെല്ലാംആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ദഹനപ്രക്രിയയെ ബാധിക്കുന്നതു മുതൽ ഹൃദയാഘാതം, രക്താതിസമ്മർദ്ദം വരെ ഇത്തരക്കാരിൽ ഉണ്ടായേക്കാം. തുർക്കി സർവകലാശാല നടത്തിയ പുതിയ പഠനത്തിൽ എന്തുകൊണ്ട് രാത്രി ഏഴുമണിയോടെ അത്താഴം കഴിക്കണം എന്നു വ്യക്തമാക്കുന്നു. 700 പേരിലാണ് സർവകലാശാലയിലെ ഗവേഷകർ പഠനം നടത്തിയത്. ഏഴു മണിക്കു ശേഷം വൈകി അത്താഴം കഴിക്കുന്നത് എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നു പഠനം വ്യക്തമാക്കുന്നു. രാത്രി വൈകി അത്താഴം കഴിക്കുന്നവരിൽ ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങൾ കടന്നുവരാൻ സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. മുതിർന്നവർ രാത്രി ഏഴുമണിക്കു ശേഷം ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിക്കുന്നതാകും നല്ലതെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. അത്താഴം നേരത്തെയാക്കുന്നത് ദഹനത്തിനും ശരീരത്തിന് വിശ്രമം അനുവദിക്കുന്നതിനും സഹായകരമാകുമെന്നും വ്യക്തമായി. രാത്രി ഉറങ്ങാൻ പോകുന്നതിനു രണ്ടു മണിക്കൂറിനുള്ളിൽ അത്താഴം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത അധികമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം ഉറങ്ങുമ്പോൾ 10 ശതമാനം കണ്ടു കുറയാൻ സാധ്യതയുണ്ട്. എന്നാൽ, വൈകി കഴിക്കുന്നവരിൽ അതിനു സാധ്യതയില്ല. മാത്രമല്ല, രാത്രി വൈകി കഴിക്കുന്നവരിൽ, കൂടുതൽ ഉപ്പു കഴിക്കുന്നവരേക്കാൾ ഹൃദ്രോഗത്തിനു സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. ഇത്തരക്കാർ നോൺ ഡിപ്പർ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിലേക്കെത്താൻ സാധ്യത ഇരട്ടിയാണ്. രാത്രി ഉറങ്ങുമ്പോൾ രക്തസമ്മർദ്ദം ക്രമമായി കുറഞ്ഞ് ശരാശരിയിൽ എത്താത്ത അവസ്ഥയാണ് നോൺ ഡിപ്പർ ഹൈപ്പർടെൻഷൻ.
 പഠനം നടത്തിയ 25 ശതമാനം പേരിലും ഈ പ്രശ്‌നം കണ്ടെത്തി. നേരത്തെ ഭക്ഷണം കഴിച്ച 14 ശതമാനം പേരിൽ രക്തസമ്മർദ്ദം ക്രമമാകുന്നതായി കണ്ടെത്തി. ഒപ്പം, രാത്രി അത്താഴം കഴിക്കാത്തവരിലും രക്തസമ്മർദ്ദം കുറയാത്ത ഈ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം