നോണ്‍സ്റ്റിക്ക് പാനുകള്‍ അപകടമോ?

നോണ്‍സ്റ്റിക്ക് പാനുകള്‍ അപകടമോ?.....

 ജൈവം

വിഷരഹിതം

ഭക്ഷണം നന്നാവണം

 മുറവിളികള്‍ മുഴങ്ങുന്നു...

 എങ്ങും.. പച്ചക്കറി കൃഷിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ തീരുന്ന വിഷപ്രശ്നമേ നമുക്ക്ഉള്ളോ?

പാചകത്തിന്  പരമ്പരാഗതമായി ഉപയോഗിച്ച് വന്ന എല്ലാത്തരം പാത്രങ്ങളും അടുക്കളകള്‍ വിടപറഞ്ഞുപോയി...

 പുതുതലമുറ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ അവിടം കീഴടക്കി...

 ഉപയോഗിക്കാന്‍ എളുപ്പം, വൃത്തിയാക്കാന്‍ അതിലേറെ എളുപ്പം എന്നീ കാര്യങ്ങള്‍h അവരെ വീട്ടമ്മമാരുടെ പ്രിയമിത്രം ആക്കി.

 ഈ നോണ്‍സ്റ്റിക്ക് പാനുകള്‍ എന്തെങ്കിലും വിഷം ഉണ്ടാക്കുന്നുണ്ടോ? എന്തെങ്കിലും തരത്തില്‍ അവ അപകടകാരി ആണോ?

ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടം... ടെഫ്ലോണ്‍  അല്ലെങ്കില്‍ മറ്റു നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഉണ്ടക്കാന്‍ ഉപയോഗിക്കുന്ന ഒരു കെമിക്കല്‍ ആണ്Perfluorooctanoic acid അഥവാ PFOA ഈ കെമിക്കല്‍ ചിലതരം ട്യൂമറുകളെ കൂടുതല്‍ ഗുരുതരം ആക്കുന്നതായി ലാബ് പഠനങ്ങള്‍ വ്യക്തം ആക്കുന്നു. എന്നാല്‍ ടെഫ്ലോണ്‍ പാത്രങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഈ കെമിക്കല്‍ അവിടെ ഉണ്ടാകില്ല എന്നതും വാസ്തവം. നിര്‍മ്മണം പൂര്‍ത്തിയായ പാത്രങ്ങളില്‍ ഈ കെമിക്കല്‍ അവശേഷിക്കില്ല എന്നാണ് പറയുന്നത്. അപ്പോള്‍ ഇത്തരം പാത്രങ്ങള്‍ സെയിഫ് ആണെന്ന് പറയാം അല്ലെ??.....

 അവിടെയാണ് മറ്റു ചില പഠനങ്ങള്‍ പുറത്തുവരുന്നത്.

ഈ പദാര്‍ത്ഥവുമായി ബന്ധം ഉള്ളവരില്‍ ടെസ്റ്റിക്കുലാര്‍ക്യാന്‍സര്‍, കിഡ്നിക്യാന്‍സര്‍, തൈറോയിട് ക്യാന്‍സര്‍ എന്നിവ വളരെ കൂടുതല്‍ ആണത്രേ....

 നമ്മള്‍ എന്ത് വിശ്വസിക്കണം?

 മാത്രമല്ല ലാബ്‌പഠനത്തില്‍ മൃഗങ്ങളില്‍ ഇത്    വ്യക്തമായും ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞും കഴിഞ്ഞു. .

ഇനിവേറെ ഒരു പഠനം പറയുന്നത് അമിതമായി ചൂടാക്കുന്ന ടെഫ്ലോണ്‍, നോന്‍സ്ട്ടിക് പാനുകള്‍ വിഷപദാര്‍ത്ഥങ്ങള്‍ പുറംതള്ളുന്നു എന്നാണ്....

 ഇതില്‍നിന്ന് ഉയരുന പുക മനുഷ്യരില്‍ "ഫ്ലൂ" വിനു സമാനമായ ലക്ഷണം ഉണ്ടാക്കും..

ഇത്രമേല്‍ സംശയാസ്പദമായ ഈ പാത്രം നമുക്ക് വേണോ?

ഇനി  നല്ല സ്റ്റീല്‍ തവികളും സ്പൂണും ഇട്ടു വരേം കുറീം ആയി ഒന്നാം ക്ലാസുകാരന്‍ പടംവരച്ചതുപോലെ ഇരിക്കുന്ന നമ്മുടെ സ്വന്തം വീട്ടിലെ ആ പാത്രത്തിലേക്ക് ഒന്ന്  നോക്കൂ....

കോട്ടിംഗ് ഒക്കെ പോയി  ഒരു പരുവംആയിരിക്കുന്ന പാത്രം കാണാം....

ഇവിടെയാണ് നമുക്ക് മണ്‍,കളിമണ്‍ പാത്രങ്ങളുടെ പ്രസക്തി.

ഫ്രിഡ്ജ് വരും മുന്‍പ് തന്നെ മീന്‍കറി ദിവസങ്ങളോളം സൂക്ഷിക്ക്കാന്‍ മണ്‍ചട്ടികള്‍ ആയിരുന്നു നമുക്ക് ഉണ്ടായിരുന്നത്.

ഒരു വിഷപ്പുകയും തരാത്ത ചട്ടികള്‍... വെള്ളം ഒഴിച്ചുവയ്ക്കാന്‍ കുടങ്ങള്‍... ചോറ്വയ്ക്കാന്‍ മണ്‍കലം ....

തിരികെ വിളിക്കൂ ആ പഴയ പാത്രങ്ങളെ ...

 ഗ്യാസ്സ്റ്റൌവ്ല്‍ വച്ചാല്‍ ഉടയാത്ത പാത്രങ്ങള്‍ ഇന്ന് ലഭ്യമാണ്.

ഇത്തരം മണ്‍ചട്ടികള്‍ വാങ്ങിയാല്‍ ഉടനെ അടുപ്പത്തു കയറ്റരുത്....

മണ്‍ ചട്ടികള്‍ അകവും പുറവും തൈരും ചോറും ചേര്‍ത്തു തേച്ചു പിടിപ്പിക്കണം.

 അടുത്തദിവസം ഈ പാത്രം എടുത്തുചെറു ചൂടില്‍ അകവും പുറവും ചൂടാക്കണം,

 ശേഷം അകവും പുറവും എണ്ണ പുരട്ടണം...

അടുത്ത ദിവസം വീണ്ടും അകവും പുറവും ചെറു ചൂട് കൊള്ളിക്കാം...

 പിന്നീട് വെള്ളം ഒഴിച്ച് കുറെസമയം നിര്‍ത്തിയ ശേഷം അത് അടുപ്പത്വച്ച് സാവധാനം തിളപ്പിച്ച്‌ കളയാം....

  ഇങ്ങനെ പ്രോസസ് ചെയ്‌താല്‍ വര്‍ഷങ്ങള്‍ കേടുകൂടാതെ ഇരിക്കും...

  വെറുതെ നോന്‍സ്ട്ടിക്ക് വാങ്ങി കിഡ്നിയും കരളും ഉടച്ചുകളയണ്ടല്ലോ??

NB ടെഫ്ലോണ്‍  എന്നത്  മനുഷ്യ നിര്‍മ്മിത  രാസവസ്തു ആയ   Polytetrafluoroethylene (PTFE) യുടെ ബ്രാന്‍ഡ്  നെയിം  ആണ്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം