ജാതിക്കൃഷി മണ്ണും പെണ്ണും അറിഞ്ഞ് സുഗന്ധവിളകളുടെ നാടായ കേരളത്തിലും ഭാരതത്തിന്റെ ഇതര ദേശങ്ങളിലും വളരെ പണ്ടുമുതല്‍ തന്നെ ജാതിക്കൃഷി നിലനിന്നിരുന്നു. സുഗന്ധി ത്രിഫല എന്ന് സംസ്കൃതത്തില്‍ വ്യവഹരിച്ചിരിക്കുന്ന ജാതിയുടെ ഗുണങ്ങള്‍ ഏറെ പ്രശംസനീയമാണ്. പ്രാചീന വൈദ്യശാസ്ത്രരംഗത്തും ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മ്മാണങ്ങള്‍ പോലും നിലനിന്നിരുന്നു. അടുത്തകാലത്ത് ജാതിക്കൃഷിയില്‍ കര്‍ഷകരുടെ സവിശേഷ താല്പര്യവും ശ്രദ്ധയും കൂടിവരുന്നുണ്ട്. ഏറെ കൃത്യതയോടും യുക്തിയോടും ചെയ്യേണ്ട കൃഷിയാണ് ജാതിവളര്‍ത്തല്‍. ജാതിച്ചെടിയുടെ സസ്യശാസ്ത്രസവിശേഷതകളിലും പ്രജനന രീതികളിലും ഉള്ള അറിവില്ലായ്മ, വളപ്രയോഗത്തിലെ ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള ധാരണപ്പിശക് എന്നിവയൊക്കെ നമ്മുടെ നാട്ടിലെ ജാതിക്കൃഷിയുടെ പരിമിതികളാകുന്നു. പലപ്പോഴും 6-7 വര്‍ഷം കഴിഞ്ഞ് പൂവിടുമ്പോള്‍ മാത്രമാണ് ആണ്, പെണ് വ്യത്യാസം കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത്. ആണ് ചെടികളെ സാധാരണയായി വെട്ടിക്കളയുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ ടോപ്പ് വര്‍ക്കിംഗും ബഡ്ഡിങും മറ്റും നടത്തി ലിംഗമാറ്റത്തിലൂടെ 5-6 വര്‍ഷത്ത...
Comments
Post a Comment