പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍
പാഷന്‍ ഫ്രൂട്ട് ജ്യൂസ്

നമ്മുടെ നാട്ടില്‍ ധാരാളം കണ്ടുവരുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. വലിയ പരിചരണമൊന്നും കൂടാതെ നന്നായി വളരുന്ന പാഷന്‍ ഫ്രൂട്ട് പോഷക സമ്പുഷ്ടമാണ്. മറ്റു പഴങ്ങളെപ്പോലെ ജ്യൂസ് തയാറാക്കാനായി ബുദ്ധിമുട്ടേണ്ട കാര്യവുമില്ല. ഫാഷന്‍ ജ്യൂസിന്റെ ഗുണങ്ങള്‍ നോക്കാം.

1. പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ എന്നിവര്‍ക്ക് പരിഹാരമാണ് പാഷന്‍ ഫ്രൂട്ട്. ദിവസവും പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം സാധാരണ നിലയിലാകാന്‍ സഹായിക്കും.

2. ധാതുക്കള്‍, പോഷകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പാഷന്‍ ഫ്രൂട്ട്. ദഹനത്തിന് ഇത് ഏറെ സഹായിക്കും.

3. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഫ്‌ളൂ, പനി, ജലദോഷം എന്നിവയെ ചെറുക്കും.

4. വിറ്റാമിന്‍ എയുടെ സ്രോതസായ പാഷന്‍ ഫ്രൂട്ട് കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

5. പൊട്ടാസ്യം പാഷന്‍ ഫ്രൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഇതു സഹായിക്കുന്നു. 

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം