വാക്സിൻ

Prof p Koya vaccine കുറിപ്പ്‌ ആശങ്കപ്പെടുത്തുന്നു.
*****************************************************
ലോകത്ത്‌ അലോപതി ഒരു രോഗവും നിർമ്മാർജ്ജനം ചെയ്തിട്ടില്ല എന്ന സത്യം അൽപ്പം കൈപ്പുള്ളതാണ്‌. ആകെ ഉള്ളത്‌ "രോഗംമാറ്റുക"
എന്നതാണ്‌; അഥവ ഒരു രോഗത്തിനു വാക്സിൻ/മരുന്ന് നൽകി  മറ്റൊരു രോഗത്തിലേക്ക്‌ "രോഗിയെ മാറ്റുക"....കേട്ടാൽ അതിശയിക്കും; എന്നാൽ സത്യം അതാണ്‌.

90-കളിൽ പോളിയോ വാക്സിൻ വന്നു. 'രണ്ടു തുള്ളികൊണ്ട്‌ പോളിയോ മുക്തി' എന്നായിരുന്നു അന്നത്തെ അവകാശവാദം. എന്നാൽ വാക്സിൻ കുടിപ്പിച്ചും കുത്തിവെച്ചും വർഷം 25 പിന്നിട്ടു, ഇപ്പോൾ നാം അറിയുന്നു, അമേരിക്കയുൾപ്പടെ രാജ്യങ്ങൾ അപകടകരമെന്ന് കണ്ട്‌ നിർത്തിയ ഓറൽ പോളിയോ വാക്സിനത്രെ നമ്മുടെ ആരോഗ്യവകുപ്ല് 'ശുചിത്വത്തിനു പ്രസിദ്ധിയാർജ്ജിച്ച' ബസ്സ്റ്റാന്റിലും റയിൽവേ സ്റ്റേഷനിലും വെച്ച്‌ പിഞ്ചുകുൻഞ്ഞുങ്ങളുടെ വായിലേക്ക്‌ ബലമായി ഒഴിച്ചുകൊടുക്കുന്നത്‌.

അതിരിക്കട്ടെ... കണക്കുകൾ പ്രകാരം "പൊളിയോ എന്ന തളർച്ചാ രോഗം മാറ്റി". പക്ഷേ പോളിയോ അല്ലാത്ത മറ്റുതളർച്ചാ രോഗങ്ങൾ വർദ്ധിച്ചു. പണ്ട്‌ എവിടെയെങ്കിലും ഒരു പോളിയോക്കാരൻ ഉണ്ടെങ്കിൽ ഇന്ന് ആ സ്ഥാനത്ത്‌ ഓട്ടിസവും മറ്റ്‌ തളർച്ചാ രോഗങ്ങളും ഉള്ള ശിഷുക്കളുടെയും എണ്ണം കൂടി.

ലോകത്ത്‌ ഇന്നേറ്റവുമധികം ഉള്ള രോഗം പ്രമേഹമത്രെ. എത്രയോ കാലമായി അത്‌ ഇവിടെ ഉണ്ട്‌. ഇത്ര നിസ്സാരമായ രോഗമായിട്ടു പോലും അലോപതിക്കതു നിർമ്മാർജനം ചെയ്യാനായില്ല.

പനി; അതിപുരാതനമായ രോഗം. പനിക്ക്‌ പോലും അലോപതിയിൽ ഫലപ്രദമായ ചികിത്സയില്ല. പനിപിടിച്ച്‌ ദിനേന മരിക്കുന്നവരുടെ എണ്ണം എത്രയെന്ന് അറിയാൻ പത്രകോളങ്ങൾ ഒന്ന് നോക്കുക. കൂടാതെ വർഷം തോറും പുതിയ പനികൾ പുതിയ പേരിൽ ഉണ്ടായിവരുന്നു. കുരങുപനി, തക്കാളിപ്പനി, ചിക്കൻ പനി, ഡങ്കിപ്പനി,....... കഴിൻഞ്ഞ വർഷം ആയിരക്കനക്കിനു പാവങ്ങളായ താറാവുകളെ പനിയുടെ പേരിൽ തീയിട്ടു കൊന്നു. മുൻപത്തെ വർഷത്തിൽ ലക്ഷക്കണക്കിനു കോഴികളെയും... എന്നിട്ടും പനി സംഹാര നൃത്തമാടുക തന്നെ!

വാക്സിൻ റിയാക്ഷൻ മൂലം കഴീഞ്ഞ വർഷങ്ങളിൽ ഒന്നല്ല; നിരവധി കൈക്കുഞ്ഞുങ്ങൾ ക്രൂരമായി മരിച്ചു (കൊല്ലപ്പെട്ടു). പാർലമെൻറ്റിൽ ഒച്ചപ്പാടുണ്ടായി. പെന്റാവാലന്റ്‌ വാക്സിനായിരുന്നു ഒരു പ്രതി. ആരെയും ശിക്ഷിക്കാനായില്ല. പാവം മരിച്ചവർക്ക്‌ പോയി എന്നല്ലാതെ...

റുബല്ല വാക്സിനെ സംബന്ധീച്ചുള്ള ആശങ്കകൾ ഇപ്പഴും തീർന്നിട്ടില്ല.

90 കളിൽ പോളിയോ വാക്സിൻ വന്നപ്പോൾ സർക്കാർ ഡോക്ടർമ്മാരുടെ സംഘടന പത്രസമ്മേളനം വിളിച്ചുകൊണ്ട്‌ "വാക്സിൻ അപകടം; തങ്ങൾ ഉത്തരവാദികളാകില്ല" എന്ന് തീർത്തുപറൻഞ്ഞു. പിന്നീട്‌ എപ്പോഴോ അവരും അതിന്റെ ഭാഗമായി! അതാണു അന്താരാഷ്ട്ര  മരുന്ന് ലോപിയുടെ കെണി. വാക്സിനിലൂടെ നടത്തുന്ന
"മരുന്ന് പരീക്ഷണ"ത്തെ സുപ്രീംകോടതി പോലും വിമർശ്ശിച്ചു.
കഴിൻഞ്ഞ ഏതാനും വർഷം പത്രകോളങ്ങളിൽ അതിന്റെ തലക്കെട്ടിനായിരുന്നു പ്രഥമപരിഗണന..ഇന്ന് ഇന്ത്യയിലെ ഏറ്റവും വിറ്റുവരവുള്ള മുതലാളി യൂസഫലിയോ അംബാനിയോ ആദാനിയോ അല്ല; സൺ ഫാർമ്മ ഉടമയാണ്‌.!

"ആരോഗ്യതിന്റെ കേരള മോഡൽ" തനി തട്ടിപ്പ ആയിരുന്നു എന്ന് പിന്നീട്‌ തെളിഞു.
ലോകത്ത്‌ ഏയവുമധികം പ്രമേഹ രോഗികൾ ഇന്ത്യയിൽ, ഇന്ത്യയിൽ തന്നെ അത്‌ ഇപ്പറഞ്ഞ കേരളത്തിൽ. അതാണു കേരള മോഡൽ.. പ്രമേഹം കടുത്ത ഹൃദയരോഗത്തിലേക്കും, കിഡ്നി രോഗത്തിലേക്കും വഴിമാറുന്നവരുടെ എണ്ണം വർദ്ധിച്ചു.  കേരള മോഡലിൽ മറ്റു രോഗികളുടെയും എണ്ണത്തിലും വൻ വർദ്ധനവാണ്‌. പഞ്ചനക്ഷത്ര ആശുപത്രികളുടെ എണ്ണവും വർദ്ധിക്കുന്നു. ചികിത്സാ ചിലവ്‌ താങ്ങാനാവുന്നില്ല. കിടപ്പാടം വിറ്റുതുലച്ച്‌ ചികിത്സിക്കുന്നവർ നിരവധി. മുൻപൊന്നും ഈ ഭയാനകമായ അവസ്ഥയില്ലേയില്ല. കിഡ്നിക്കും കരളിനും ലക്ഷങ്ങൾ ഫണ്ട്‌ പിരിക്കാത്ത മഹല്ലുകൾ ഏതുണ്ട്‌ കേരളത്തിൽ? കിഡ്നിയും കരളും മറ്റീവെക്കുന്നവരുടെ എണ്ണം ഞെട്ടലുണ്ടാക്കുന്നു. എന്നിട്ടവർ രക്ഷപ്പെടുന്നുണ്ടോ? പണം പിരിച്ചത്‌ ആശുപത്രിക്കാർക്ക്‌ മിച്ചം...

കണ്ണു, പല്ല് തുടങ്ങിയവക്കും മറ്റ്‌ ആന്തരീക അവയവങ്ങൾക്കും എന്നെത്തെക്കളുമേറെ രോഗങ്ങൾ ഇന്നുണ്ട്‌..എല്ലാംകൊണ്ടും അനാരോഗ്യം തന്നെ..

കാൻസറിന്റെ കാര്യം പറയണ്ട. പത്രങ്ങൾ നോക്കിയാൽ ചില പഞ്ചായത്തുകൾ
ഒന്നാകെ കാൻസർ പിടിയിൽ എന്ന് വാർത്തകൾ....രാത്രി മലബാറിൽ നിന്ന് തിരുവനന്തപുരത്തേക്ക്‌ ഒരു തീവണ്ടിയുണ്ട്‌, അതിന്റെ പേരുതന്നെ കാൻസർ വണ്ടി എന്നാണ്‌. ആർ സി സിയിലെക്കുള്ള കാൻസർ രോഗികളുടെ തള്ള്‌ അതിൽ കാണാം.

ഇത്രവലിയ ചൂഷണം ആരോഗ്യ രംഗത്തെ പോലെ വേറെ കാണാനാവില്ല. സർക്കാർ ആരോഗ്യവകുപ്പിനെ പോലെ ഇത്ര നിരുത്തരവാദപരമായി പെരുമാറുന്നവരും വേറെ ഇല്ല. പക്ഷേ വാക്സിനുമായി അവർ വരുംബോൾ മാത്രം അവർ നിങ്ൾക്ക്‌ മുന്നിൽ തേനും പാലും ഒഴിച്ചുതരും! അതാണു തന്ത്രം..

അലോപതി എന്നത്‌ നിരവധി വൈദ്യശാഖകളിൽ ഒന്നു മാത്രമാണ്‌. അതാകട്ടെ സമ്പൂർണ്ണമോ കുറ്റമറ്റതോ ആണെന്ന് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ശാസ്ത്രവും മനുഷ്യബുദ്ധിയും പുരോഗമിക്കുന്നതിനനുസരിച്ച്‌ അലോപതി ചികിത്സയിലും മാറ്റം വരും. ഇന്നലെയുള്ള മരുന്നുകൾ അപായകമെന്ന് കണ്ടെത്തി ഇന്ന് നിരോധിക്കപ്പെടുന്നു. ഇന്നത്തെത്‌ നാളെയും... വാക്സിന്റെ കാര്യത്തിലും തഥൈവ.. അതു പോലെതന്നെ ചികിത്സാ രീതികളും...അപ്പോൾ അന്നുവരെ അപായരഹിതമെന്ന് കരുതി മരുന്ന് കഴിച്ചവർ, ചികിത്സിച്ചവർ വിഡ്ഡികൾ, അവരുടെ പണം പാഴായിപ്പോയി. അവരുടെ ജീവനും........മനുഷ്യനെ ഇമ്മാതിരി വിഡ്ഡികളാക്കുന്ന മരുന്ന് മാഫിയയുടെ അടവുകളെപറ്റി എന്തെല്ലാം പഠനങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്‌.. കോയ സാഹിബ്‌ അത്‌ കാണാതെ പോകാമോ?

പിന്നെ സർക്കാരാണ്‌ നമ്മുടെ ആരോഗ്യകാര്യത്തിൽ നമ്മളെക്കാൾ ആശങ്കിക്കുന്നവർ?! നമ്മുടെ കിടപ്പാടം, പട്ടിണി, കൃഷി, പൗരാവകാശങ്ങൾ, നീതി, സമാധാന ജീവിതം....ഇതൊന്നും സർക്കാറിന്റെ അജണ്ടയിൽ ഉള്ളതല്ല...

പക്ഷേ വാക്സിൻ.....!
അത്‌ നിർബ്ബന്ധം...
ഏത്‌ വാക്സിൻ വേണമെന്ന് സർക്കാർ തീരുമാനിക്കും. അത്‌ കുടിപ്പിക്കണോ തീറ്റിക്കണോ കുത്തിവെപ്പിക്കണോ എന്ന് സർക്കാർ തീരുമാനിക്കും. അഥവാ സർക്കാരെകൊണ്ട്‌ മരുന്ന് ലോപി തീരുമാനമെടുപ്പിക്കും. നോക്കൂ- മദ്യം സർക്കാർ വിൽക്കും; എന്നിട്ട്‌ ജനങ്ങളെ കുടിപ്പിച്ച്‌ കൂത്താടിച്ച്‌ അവരുടെ സംബത്തും ആരോഗ്യവും നശിപ്പിച്ച്‌ അവരെ ജീവച്ഛവമാക്കും. സിഗരറ്റും, കൊക്കൊകോളയും, പെപ്സിയും, ജങ്ക്‌ ഫുഡും, കുർക്കുറെയും, പെയ്ന്റ്‌ കലക്കിയ വിഷാഹാരങ്ങളും വ്യാപകമാക്കാൻ സർക്കാർ കൂട്ടുനിൽക്കും. അതിന്റെ ടാക്സ്‌ പറ്റി സർക്കാർ രസിക്കും. എന്റോസൾഫാനും റൗണ്ടപ്പും രാസവളങ്ങളും നൽകി മണ്ണിനെയും വിണ്ണിനേയും ജലത്തെയും മനുഷ്യാരോഗ്യത്തെയും ഇതേ സർക്കാർ തന്നെ കടപുഴക്കും.

അതേ സർക്കാർ തന്നെയാണു വാക്സിനും പ്രമോട്ട്‌ ചെയ്യുന്നത്‌. പക്ഷേ വാക്സിൻമേൽ മാത്രം "ചതി ഒളിൻഞ്ഞിരിപ്പില്ല" എന്ന് നാമങ്ങണെ കണ്ണടച്ച വിശ്വസിക്കണം പോൽ.

വിവിധ തരം രോഗങ്ങൾ പിടിച്ച്‌ ആയിരങ്ങൾ മരിക്കുന്ന നാട്ടിൽ മൂന്നേമൂന്ന് ഡിഫ്തീരിയ മരണം മാത്രം. പിന്നെ അതിന്റെ കോലാഹലങ്ങൾ... ഭീഷണി..
ഇതിനിടയിൽ  ഒരു കാര്യം അറിയാതെ പോയി, ആയുർവ്വേദം, യുനാനി, ഹോമിയോ, പ്രകൃതി തുടങ്ങി നിരവധി അംഗീകൃത ചികിത്സാ രീതികൾ ഉണ്ടിവിടെ. ഇതിൽ ഏത്‌ രോഗപ്രതിരോധ മാർഗം അവലംഭിക്കണം എന്നത്‌ പൗരന്റെ അവകാശമാണെന്നിരിക്കെ അലോപതി വാക്സിൻ അടിച്ചേൽപ്പിക്കാനുള്ള നീക്കം മനുഷ്യാവകാശ ധ്വംസനമല്ലേ? പൗരാവകാശ ധ്വംസനത്തിനെതിരെ ശബ്ദിക്കുന്ന വികാരം വാക്സിൻ കാര്യത്തിൽ നമുക്ക്‌ പോയ്‌പോയതെന്ത്‌?

പനിയുടെ മുന്നിൽ പോലും മുട്ട്‌ വിറക്കുന്ന അലോപതിവൈദ്യത്തെ കോയ സഹിബ്‌ ഒന്നുകിൽ അറിയാതെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ "വാക്സിൻ വിരുദ്ധ മതപിന്തിരിപ്പർ" എന്ന ആക്ഷേപം കേൾക്കാതിരിക്കാൻ തത്രപ്പാട്‌ കാണിക്കുന്നു. രണ്ടായാലും വീണ്ടുവിചാരം ഇല്ലാത്തതായിപ്പോയി എന്ന് ഖേദത്തോടെ പറയട്ടെ..

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം