ഔഷധ കഞ്ഞി ഉണ്ടാക്കുന്ന വിധവും പ്രയോജനവും.
കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞി
കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.
പൊടിയരിക്കഞ്ഞി ദഹനം എളുപ്പമാക്കുന്നു.
ജീരകക്കഞ്ഞി ദഹനശക്തി കൂടും.
ഉലുവക്കഞ്ഞി ശരീരബലം നല്‍കുന്നു.
തേങ്ങക്കഞ്ഞി ശക്തി കിട്ടാന്‍ നല്ലത്.
പാല്‍ക്കഞ്ഞി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.
നെയ് ക്കഞ്ഞി ശരീരത്തിന് വണ്ണം വെയ്പ്പിക്കുന്നു.
ഓട്സ് കഞ്ഞി പ്രമേഹവാത രോഗികള്‍ക്ക് നല്ലത്.
നവരക്കഞ്ഞി വണ്ണം കൂട്ടുന്നു.
ഗോതമ്പുകഞ്ഞി പ്രമേഹം, വാതം എന്നിവയ്ക്ക് നല്ലത്.
ദശപുഷ്പകഞ്ഞി രോഗപ്രതിരോധശേഷിയ്ക്കും ആരോഗ്യത്തിനും നല്ലത്.
എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ടു കഞ്ഞികളുടെ കൂട്ട് താഴെ പറയുന്നു.
ഔഷധക്കഞ്ഞി
നവരയരി അല്ലെങ്കില്‍ പൊടിയരി ആവശ്യത്തിന്.
ജീരകം 5 ഗ്രാം.
ഉലുവ 5 ഗ്രാം.
കുരുമുളക് 2 ഗ്രാം.
ചുക്ക് 3 ഗ്രാം.
(എല്ലാം ചേര്‍ന്ന് 15 ഗ്രാം)
ഇവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക
കര്‍ക്കിടക ഔഷധക്കഞ്ഞി
ചെറൂള
പൂവാകുറുന്നില
കീഴാര്‍നെല്ലി
ആനയടിയന്‍
തഴുതാമ
മുയല്‍ചെവിയന്‍
തുളസിയില
തകര
നിലംപരണ്ട
മുക്കുറ്റി
വള്ളി ഉഴിഞ്ഞ
നിക്തകം കൊല്ലി
തൊട്ടാവാടി
കുറുന്തോട്ടി
ചെറുകടലാടി
ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവര്‍ക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകള്‍ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.
ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്.
1. അഗ്നി ദീപ്തി ഉണ്ടാകുന്നു.
2. ദഹനം ശരിയാക്കുന്നു.
3. ശരീരത്തിലെ ആമത്തെ ദഹിപ്പിക്കുന്നു.
4. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
5. രുചി ഉണ്ടാക്കുന്നു.
6. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
7. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
8. സന്ധികള്‍ക്ക് അയവ് ഉണ്ടാക്കുന്നു.
9. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
10. നല്ല ഉറക്കം ലഭിക്കുന്നു.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം