കീടനാശിനി

🐂🌶ഗോമൂത്രം, കാന്താരി മുളക് ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ജൈവ കീട നാശിനികള്‍ ഉണ്ടാക്കാന്‍ സാധിക്കും. അതിനായി വെണ്ട സാധനങ്ങള്‍
👇
1, ഗോമൂത്രം – 1 ലിറ്റര്‍
2, കാന്താരി മുളക് – 1 കൈപ്പിടി
3, ബാര്‍ സോപ്പ് – 50 ഗ്രാം

കാ‍ന്താരി മുളക് നന്നായി അരച്ചെടുക്കുക, അതിലേക്കു ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത്‌ 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ്‌ തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം