വെളുത്തുള്ളി

എണ്ണിയാല്‍ തീരാത്ത വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

വെളുത്തുള്ളിയെന്ന് കുഞ്ഞനുള്ളി ഔഷങ്ങളുടെ അടങ്ങാത്ത കലവറയാണ്. പല്ലു വേദനക്ക് മുതല്‍ മറവിരോഗത്തിന് വരെ വെളുത്തുള്ളി ഉപയോഗിക്കാം. വെളുത്തുള്ളിടെ ചില ഔഷധഗുണങ്ങള്‍. മറവിരോഗത്തെ ചെറുക്കാനും വെളുത്തുള്ളി കഴിക്കുന്നത് മികച്ച ഫലം നല്‍ക്കും. കിടക്കും മുമ്ബ് വെളുത്തുള്ളി ചേര്‍ത്ത് കാച്ചിയ പാല്‍ കുടിച്ചാല്‍ സുഖ നിദ്ര ലഭിക്കും. ആസ്മയുള്ളവരില്‍ ശ്വാസ തടസം മാറാന്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ് എന്നു പറയുന്നു. പല്ലുവേദനയുള്ളപ്പോള്‍ അല്‍പ്പം വെളുത്തുള്ളി മുറിച്ച്‌ വേദനയുള്ള പല്ലിനിടയില്‍ വയക്കുക. വേദന മാറിക്കിട്ടും. മൂലക്കുരു മാറാന്‍ പശുവിന്‍ നെയ്യില്‍ വെളുത്തുള്ളി വറുത്ത് കഴിക്കുക. കൊളസ്ട്രോള്‍ പ്രഷര്‍ എന്നിവ കുറയ്ക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്...


_________

ഒരാഴ്ച, വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചത്.......
രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുകയെന്നു പറഞ്ഞാല്‍ അത്ര എളുപ്പമുള്ള കാര്യമാവില്ല. എന്നാല്‍ ഒരാഴ്ച അടുപ്പിച്ച്‌ വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍ കഴിച്ചാല്‍ ഗുണങ്ങളേറെയാണ്.
ബിപി, കൊളസ്ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും.
ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഹാര്‍ട്ട് അറ്റാക്ക് തടയാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.
യാത്രാസമയത്തെ ഛര്‍ദി, ഹെ ഫീവര്‍, കോള്‍ഡ്, ഫ്ളൂ, ഫംഗസ് അണുബാധ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.
ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
വെറുംവയറ്റില്‍ അടുപ്പിച്ചു വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്താണ് ഇതു സാധിയ്ക്കുന്നത്.
ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വെളുത്തുള്ളി ഏറെ നല്ലതുതന്നെ.
ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കും വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.
വെളുത്തുള്ളി പച്ച ചതച്ചു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ചതയ്ക്കുമ്ബോള്‍ ഈ ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവു വര്‍ദ്ധിയ്ക്കും.
വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാനും കാരണമുണ്ട്. ഭക്ഷണം കഴിച്ചു വയര്‍ നിറഞ്ഞിരിയ്ക്കുമ്ബോള്‍ ഇതിന്റെ ഗുണം ശരീരത്തിന് പൂര്‍ണരൂപത്തില്‍ ലഭിയ്ക്കില്ല.
വെളുത്തുള്ളി അരിഞ്ഞ് ഒരു ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം