കൈ കഴുകാൻ മറക്കരുത്
--------------------------
കൈകൾ രോഗാണുവിമുക്തമാക്കുന്നതിന്റെ പ്രാധാന്യ ത്തെക്കുറിച്ചു നമ്മളിൽ പലർക്കും വേണ്ടത്ര ധാരണയില്ല എന്നതാണു വാസ്തവം. അറിവുളളവർ അതു ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിക്കാറുമില്ല. സാക്ഷരതയിൽ മുൻനിര യിലെന്നു മലയാളി അഭിമാനിക്കുമ്പോഴും ആരോഗ്യസാ ക്ഷരതയിൽ നാം പിന്നാക്കമാണ്. കൈകൾ കഴുകി അണുവിമുക്തമാക്കാത്തതാണ് മിക്ക ആരോഗ്യപ്രശ്‌നങ്ങളു ടെയും അടിസ്ഥാനകാരണം. ആരോഗ്യജിവിതം ഉറപ്പു വരുത്തുന്നതിനുളള വഴികളിൽ പ്രധാനം കൈകൾ വൃത്തിയാ യി സൂക്ഷിക്കുക എന്നതു തന്നെ.മൂക്ക്, കണ്ണ്, വായ, ചെവി, മറ്റു ശരീര ഭാഗങ്ങൾ എന്നിവയിൽ സ്പർശിക്കുമ്പോൾ അനേ കായിരം രോഗാണുക്കൾ കൈകളിലേക്കു വ്യാപിക്കുന്നു. മൊബൈൽ, ഡോർ ഹാൻഡ്്, കംപ്യൂട്ടറിന്റെ മൗസ്, കീ ബോർഡ്, ഫോൺ റിസീവർ എന്നിവ രോഗാണുക്കളുടെ വാസകേന്ദ്രമാണ്. കാണാനാകാത്ത വിധം വലുപ്പക്കുറവുളള ഇത്തരം അണുക്കൾ കൈകളിൽ വസിക്കുന്നു. ഹസ്തദാനം നടത്തുമ്പോൾ ഇത്തരം അണുക്കൾ മറ്റുളളവരിൽ എത്തുന്നു. കൈ ശുചിയാക്കാതെ ഹസ്തദാനം നടത്തുമ്പോൾ വാസ്ത വത്തിൽ ദാനം ചെയ്യപ്പെടുന്നത് അണുക്കൾ കൂടിയാണ്.
ആഹാരം പാകംചെയ്യുന്നവർ, ആഹാരപദാർഥങ്ങൾ പായ്ക്കു ചെയ്യുകയും വിളമ്പുകയും ചെയ്യുന്നവർ, ആരോ ഗ്യരംഗത്തു പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ഏറെ കരുതൽ പുലർത്തണം. പക്ഷേ, ആരോഗ്യപ്രവർത്തകർ പോലും പലപ്പോഴും കൈകളുടെ ശുചിത്വത്തിനു വേണ്ടത്ര പ്രാധാന്യം നല്കാറില്ല. അതിന് അവർ സാധൂകരണങ്ങൾ നിരത്താറുണ്ട്.. ജോലിത്തിരക്ക്, ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടം, കൈകളിൽ കാണത്തക്കവിധം അഴുക്കുകൾ ഇല്ല എന്നു ചിലർക്കെ ങ്കിലുമുളള മിഥ്യാധാരണ, ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകൾ കഴുകുന്നത് ചർമാരോഗ്യത്തെ ബാധിക്കും എന്ന മട്ടിലുളള ആശങ്കകൾ മതവ്യസഹജമാണ്
കൈകളിൽ അഴുക്കു പുരണ്ടാൽ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. രോഗികളെ പരിചരിക്കുന്നവർ നിർബന്ധമായും കൈകൾ കഴുകേണ്ട സാഹചര്യങ്ങൾ നിരവധിയാണ്. രക്തം പുരളുക, രോഗിയുടെ ഏതെങ്കിലും തരത്തിലുളള സ്രവങ്ങൾ കൈ കളിൽ പുരളുക, രോഗിയുടെ വിസർജ്യങ്ങൾ ശേഖരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കുന്നതിലേർപ്പെടുക തുടങ്ങിയ സന്ദ ർഭങ്ങളിൽ കൈ അണുനാശകസ്വഭാവമുളള ഹാൻഡ്് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. ആഹാരം കഴിക്കു ന്നതിനു മുമ്പും മലമൂത്രവിസർജ്ജനത്തിനു ശേഷം കൈ ഹാൻഡ്് വാഷ് ഉപയോഗിച്ചു കഴുകണം.
കൈ കഴുകി എന്നു പറഞ്ഞിട്ടു കാര്യമില്ല, കഴുകേണ്ട രീതിയിൽ തന്നെ കഴുകിയോ എന്നതാണു പ്രധാനം. മോതിരം ധരിച്ചിട്ടുണ്ടെങ്കിൽ ഊരിമാറ്റുക. കൈകൾ ഇളം ചൂടുവെ ളളമുപയോഗിച്ചു നനയ്ക്കുക. സോപ്പോ ഹാൻഡ് വാഷോ കൈവെളളയിൽ പുരട്ടുക. കൈകൾ തമ്മിലുരസി സോപ്പ് പതയ്ക്കുക. വിരലുകളിലും കൈയുടെ എല്ലാ വശങ്ങളിലും സോപ്പ് തേച്ചു പിടിപ്പിക്കുക.വിരൽമടക്കുകളും കൈയുടെ പിൻഭാഗവും വൃത്തിയാക്കുക. തളളവിരലിനും ചൂണ്ടുവിര ലിനുമിടയ്ക്കുളള ഭാഗം വൃത്തിയാക്കുക. വിരൽത്തുമ്പുകൾ കൈപ്പടത്തിലുരസി നഖത്തിനിടയിലുളള അഴുക്കു കളയുക. ഇളം ചൂടുവെളളമുപയോഗിച്ച് ഇരുകൈകളും നന്നായി കഴുകുക. ഉണക്കി വൃത്തിയാക്കിയ ടവ്വൽ ഉപയോഗിച്ച് ഇരു കൈകളും തുടയ്ക്കുക. ടവ്വൽ ഉപയോഗിച്ചു തന്നെ ടാപ്പ് അടയ്ക്കുക. കൈകൾ സോപ്പുപയോഗിച്ചു കഴുകാൻ 15 സെക്കൻഡ്് സമയമെങ്കിലും എടുക്കുക. കൈകളുടെ വൃത്തി ഉറപ്പു വരുത്തുന്നതിലൂടെ ബാക്ടീരിയയെ അകറ്റി നിർ ത്താനാകുമെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം