ചൂടുകുരു

ചൂടുകുരു അകറ്റാം ഈസിയായി

വേനൽക്കാലത്ത് നമ്മെ ഏറെ അലട്ടുന്ന പ്രശ്നമാണ് ചൂടുകുരു. വിയർപ്പു ഗ്രന്ഥികളുടെ പുറത്തേക്കുള്ള ദ്വാരം അടയുന്നതു മൂലമാണ് ചൂടുകുരുക്കൾ ഉണ്ടാകുന്നത്. കഴുത്ത്, നെഞ്ച്, പിൻഭാഗം എന്നിവിടങ്ങളിലെല്ലാം ചൂടു കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. അമിതവണ്ണമുള്ളവരിൽ ചൂടു കുരുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

പരിഹാര മാർഗങ്ങൾ

. അയവുള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക.

. ധാരാളം ശുദ്ധജലം കുടിക്കുന്നതും നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്.

. ഓട്സ് പൊടിയിട്ട വെള്ളം 10-15 മിനിറ്റ് വച്ച ശേഷം ആ വെള്ളത്തിൽ കുളിക്കുക

. ചൂടുകുരു ഉള്ള ഭാഗങ്ങളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് വളരെ ഫലപ്രദമാണ്. അതുപോലെ തന്നെ കോട്ടൺ തുണിയോ പഞ്ഞിയോ മറ്റോ തണുത്ത വെള്ളത്തിൽ മുക്കി ചൂടുകുരു ഉള്ള ഭാഗങ്ങളിൽ തടവുന്നതും നല്ലതാണ്.

. ചൂടുകുരു ഉള്ള ഭാഗത്ത് തേങ്ങാപ്പാലോ ചന്ദനമോ ചോളപ്പൊടിയോ പുരട്ടുന്നതും നല്ലതാണ്.

. കറിവേപ്പില അരച്ചിടുക. ഇതിലെ ആന്റി ഓക്സിഡന്റ്സ് അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.

. വീര്യമുള്ള സോപ്പുകളും ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കുക.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം