മൂക്കിലൂടെ രക്തപ്രവാഹം; കാരണമെന്തെന്നറിയാമോ?
------------------
പലപ്പോഴും നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് മൂക്കിലൂടെ രക്തം വരുന്നത്. നിസ്സാരമായ ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ വരെ ഇതിനു കാരണമാവാറുണ്ട്. എപ്പിസ്റ്റാക്‌സിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. മൂക്കിനുള്ളിലും പാര്‍ശ്വഭാഗങ്ങളിലുമുണ്ടാകുന്ന അസുഖങ്ങള്‍ ഇതിലൊന്നാണ്.
വരണ്ട അന്തരീക്ഷം, അലര്‍ജി, ഇന്‍ഫെക്ഷന്‍, മൂക്കില്‍ തോണ്ടല്‍, തുമ്മല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് സധാരണഗതിയില്‍ മൂക്കില്‍ നിന്നും രക്തം വരാറുള്ളത്. ഇവ അത്ര അപകടകാരിയല്ല താനും. എന്നാല്‍ അപകടകരമായ ചില അവസ്ഥകളിലും ഇതു സംഭവിക്കാറുണ്ട്.
മൂക്കില്‍ ദശ വളരുക, അണുബാധയുണ്ടാവുക, പെട്ടെന്ന് രക്തസമ്മര്‍ദ്ദം കൂടുക, കരളിന് എന്തെങ്കിലും കേടുപാട് സംഭവിക്കുക, വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നീ കാരണങ്ങള്‍ മൂലം മൂക്കില്‍ നിന്നും രക്തം വരാം. ഇവ കൂടാതെ സൈനസൈറ്റിസ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം. സൈനസില്‍ നിന്നും മൂക്കിലേക്കുള്ള ദ്വാരം അടയുമ്പോള്‍ സൈനസിനുള്ളിലെ കഫം അണുബാധയേല്‍ക്കുന്ന അവസ്ഥയാണ് സൈനസൈറ്റിസ് രോഗം.
മൂക്കില്‍ നിന്ന് രക്തം വരുമ്പോള്‍ ഒരിക്കലും മൂക്ക് ശക്തിയായി ചീറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുത്ത വെള്ളത്തില്‍ മുക്കിയ വൃത്തിയുള്ള
തുണി മൂക്കിനോട് ചേര്‍ത്ത് മൂക്ക് അടച്ചു പിടിച്ച് വായിലൂടെ 10 മിനിട്ട് ശ്വസിക്കുന്നത് രക്തപ്രവാഹം കുറക്കാന്‍ സഹായിക്കും. രക്തപ്രവാഹം നിലക്കാന്‍ കാലതാമസം വരുന്നവര്‍ വൈറ്റമിന്‍ കെ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തം എളുപ്പത്തില്‍ കട്ടപിടിക്കാന്‍ സഹായിക്കും.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം