ലിപ്പോമ | LIPOMA

ശരീരത്തില്‍ ഉണ്ടാകുന്ന അപകടകാരികളല്ലാത്ത ഒരു തരം മുഴയാണ് ലിപ്പോമ. കൊഴുപ്പുകോശങ്ങളുടെ വളര്‍ച്ചയാണ് ഈ അവസ്ഥയ്ക്കു കാരണമാകുന്നത്. ശരീരത്തില്‍ എവിടെ വേണമെങ്കിലും ഈ മുഴകള്‍ ഉണ്ടാകാം. സാധാരണയായി ഉടല്‍, കഴുത്ത്, കൈകള്‍, തുടകള്‍, കക്ഷങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്നു. ഒന്നോ അതിലധികമോ ലിപ്പോമ മുഴകള്‍ ശരീരത്തില്‍ ഒരേ സമയം കാണപ്പെടാം. പൊതുവേ വേദന ഉണ്ടാകാറില്ല. വളരെയധികം ആളുകളില്‍ ഈ പ്രശ്നം കാണപ്പെടുന്നു.
ചുവന്ന കൊടുവേലിക്കിഴങ്ങ്‌ ശുദ്ധിചെയ്ത് ചൂര്‍ണ്ണമാക്കി നിത്യവും രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ ചൂര്‍ണ്ണം പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ലിപ്പോമ മുഴകള്‍ ശമിക്കും.
കൊടുവേലിക്കിഴങ്ങ് അതിന്‍റെ ചുവപ്പുനിറം മാറും വരെ ചുണ്ണാമ്പുവെള്ളത്തില്‍ കഴുകിയാണ് ശുദ്ധി ചെയ്യുന്നത്. അത്യന്തം ശ്രദ്ധയോടെ വേണം ഇത് ചെയ്യാന്‍

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം