എന്താണ് PCOD...
മാറി വരുന്ന ജീവിത ശൈലി ,അമിതമായ കലോറി അടങ്ങിയ ഭക്ഷണ രീതിയും വ്യായാമക്കുറവും നിമിത്തവും വളരെ വ്യാപകമായി ഇന്ന് സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു രോഗ സമുച്ചയമാണ്‌ പൊളി സിസ്ടിക് ഓവറി(pcod).സ്ത്രീ വന്ധ്യതയുടെ ഒരു പ്രധാന കാരണം കൂടി ആണ് pcod.
ഒരു സ്ത്രീയുടെ പ്രത്യുല്‍പ്പാദനപരമായ (അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും) ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാനമായത് തലച്ചോറിനുള്ളില്‍ സ്ഥിതിചെയ്യുന്ന പിറ്റൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടിനൈസിങ് ഹോര്‍മോണ്‍ എന്നീ രണ്ട് ഹോര്‍മോണുകളാണ്. ഇതില്‍ FSHന്റെ ഉത്തേജനത്താല്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും, ലൂട്ടിനൈസിങ് ഹോര്‍മോണിന്റെ ഉത്തേജനത്താല്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണും സന്തുലിതമായ തോതില്‍ അവയുടെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ് അണ്ഡാശയത്തില്‍നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇതിനെയാണ് ഓവുലേഷന്‍ എന്നുപറയുന്നത്. ഇതിനെത്തുടര്‍ന്നാണ് ആര്‍ത്തവം/ഗര്‍ഭധാരണം നടക്കുന്നതും. ഇതെല്ലാം ശരീരത്തിന്റെ അവസ്ഥകളനുസരിച്ച് മാറിക്കൊണ്ടിരിക്കും.
സാധാരണ സ്ത്രീകളിൽ ഒരു ആർത്തവ ചക്രത്തിൽ അണ്ഡവിസർജന സമയം ഓവറികളിൽ നിന്ന് ഒരു അണ്ഡവിസർജനമാണ് നടക്കുന്നത്. പിസിഒഡി ഉളള സ്ത്രീകളിൽ ഒരുപാട് അണ്ഡങൾ വളരുകയും. അത് ഒന്നും തന്നെ വളർച്ച എത്താതെ അണ്ഡവിസർജനം നടക്കാതെ പോവുകയും ചെയ്യുന്നു. അണ്ഡത്തിന് പൂര്‍ണവളര്‍ച്ചയിലെത്താനോ അണ്ഡാശയം പൊട്ടി പുറത്തുവരാനോ സാധിക്കാതെ അണ്ഡാശയത്തില്‍ത്തന്നെ നിന്നുപോവുന്നു. ഇങ്ങിനെ പൊട്ടാത്ത അണ്ഡങ്ങള്‍ വെള്ളക്കുമിളകള്‍പോലെ അണ്ഡാശയത്തില്‍ കാണപ്പെടുന്നു. ഇതിനെയാണ് സിസ്റ്റുകള്‍ അഥവാ അണ്ഡാശയമുഴകള്‍ (PCOD/PCOS) എന്നു വിളിക്കുന്നത്. കൂടുതൽ അണ്ഡങൾ ഉണ്ടാകുന്നത് കാരണമായി പുരുഷ ഹോർമോണിൻറ്റെ അളവും കൂടുന്നതാണ്.
ഇതിനോടൊപ്പം പ്രതിരോധശക്തിയിലും മാറ്റംവരുന്നതിനാല്‍ ഇങ്ങിനെയുള്ളവരില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവർത്തനം തടസപ്പെടുകയും അത് കാരണമായി പ്രമേഹം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനോടൊപ്പം ബിപി കൂടുക, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, ഹൃദയ സംബന്ധമായ തകരാറുകൾ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
പിസിഒഡി ഉളളവരിൽ പുരുഷ ഹോർമോൺ കൂടുന്നതിൻറ്റെ ഫലമായി മുഖക്കുരു കൂടി വരിക, തലയിലെ മുടി കൊഴിച്ചിൽ, മുഖം കൈ കാലുകൾ എന്നിവിടങളിൽ രോമ വളർച്ച കൂടുന്നതും, ആർത്തവ ചക്രത്തിൻറ്റെ ദൈർഘൃം. അമിത ശരീരഭാരം എന്നിവ പിസിഒഡി ലക്ഷണങ്ങൾ ആണ്.
സ്ത്രീ ജനൃ രോഗങ്ങളിൽ പ്രധാനപെട്ടതും വളരെ അധികം സ്ത്രീകൾ അറിയാതെയോ ശ്രദ്ധിക്കപെടാതെയോ വൈകി മാത്രം തിരിച്ചറിയുകയോ ചെയ്യുന്ന ഒന്നാണ് പിസിഒഡി. എന്നാൽ ആഹാര ക്രമത്തിലൂടെയും ശരിയായ വ്യായമത്തിലൂടെയും ശരീര ഭാരം കുറച്ചും പിസിഒഡി അപകടകരമാവാതെ നിയന്ത്രിച്ച് നിർത്താനും സാധിക്കും.
ഭക്ഷണ രീതീ:
👉അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കുറക്കുക.
👉 മധുരം ചേര്‍ക്കാത്ത പഴച്ചാറുകൾ, ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളും, പഴങ്ങളും, സലാഡുകളും കഴിച്ചു കൊണ്ടുള്ള ഭക്ഷണരീതിയും പിസിഒഡി നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.
👉ആർത്തവ ചക്രത്തിൻറ്റെ ഒരായ്ച്ചക്ക് മുൻപ് തന്നെ കരിംജീരകം, എളള് , ഈന്തപ്പഴം കഴിച്ച് തുടങ്ങുക.
👉കലോറി കൂടിയ പഴവർഗ്ഗങ്ങൾ കുറയ്ക്കുക
👉 ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനോടൊപ്പം ജലാംശം കൂടുകയും ചെയ്യുന്നു. അതൊഴിവാക്കാൻ വേവിച്ച മുതിര വെളളം കുടിക്കന്നതും നല്ലതാണ്.
👉 ത്രിഫലചൂർണ്ണ ഒരു ടേബിള്‍സ്പൂൺ കിടക്കുന്നതിന് മുന്‍പ് കഴിക്കുന്നതും നല്ലതാണ്.

കടപ്പാട് :Dr. Rajeena Navas.

വൈദ്യശാല & വനിതാ വൈദ്യശാല വാട്സപ്പ് നമ്പര്‍ : +971554485169

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം