🌅 *ഭക്ഷണം കഴിച്ചശേഷം വയറുവേദന അനുഭവപ്പെടാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!* 🌅

🔗 *ഭക്ഷണം വയറുനിറയെ ആസ്വദിച്ച് കഴിച്ചശേഷം ഒന്ന് ഉറങ്ങാം എന്ന് കരുതി ഇരിക്കുമ്പോഴായിരിക്കും വല്ലാത്ത വയറുവേദന. എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല, ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വളരെക്കാലമായി അലട്ടുന്ന പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഇഷ്ടഭക്ഷണങ്ങളൊന്നും തന്നെ കഴിക്കാന്‍ സാധിക്കുന്നില്ല.*

✏ ഇങ്ങനെ ഭക്ഷണശേഷമുള്ള വയറുവേദനയുമായി മല്ലിട്ട് ജീവിക്കുന്നവർ നിരവധിയാണ്.

🗣 *എന്താണ് ഈ തലവേദനയുടെ അടിസ്ഥാന കാരണങ്ങളെന്ന് അറിയുക.*

1⃣ *ഭക്ഷണശേഷമുള്ള പ്രവത്തനങ്ങള്‍ ഏറ്റെടുക്കുന്നത് കുടല്‍ (കോഷ്ഠം) ആണ്. അതുകൊണ്ടുതന്നെ കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെങ്കില്‍ ഇത്തരത്തിലുള്ള വയറുവേദന വരും. ദഹനം ശരിയല്ലാത്തതാണ് ഈ വയറുവേദനയുടെ കാരണം.*

2⃣ *ഭക്ഷണശേഷം വയറിന്റെ വലതുഭാഗത്ത് വേദന അനുഭവപ്പെട്ടാല്‍ കിഡ്‌നി സ്‌റ്റോണ്‍, അപ്പെന്‍ഡിസൈറ്റിസ്, അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാകാം.*

3⃣ *വയറിന്റെ ഇടതുഭാഗത്ത് വേദന അനുഭവപ്പെടുന്നത് വയറിളക്കം, മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ കൊണ്ടാകാം.*

4⃣ *ഗ്യാസ്, അസിഡിറ്റി എന്നിവയുണ്ടെങ്കില്‍ വയറുവേദന ഉണ്ടാകാം.*

5⃣ *അള്‍സറുള്ളവര്‍ കട്ടിയുള്ള ഭക്ഷണം കഴിച്ചാല്‍ വയറുവേദന ഉണ്ടാകും.*

🗣 *ഇവക്കെല്ലാം മൊത്തമായുള്ള പരിഹാരം പഴങ്ങളും പച്ചക്കറികളുമടങ്ങിയ നാരുള്ള (fibre) ഭക്ഷണങ്ങൾ ശീലമാക്കുക എന്നതാണ്.*

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം