പുരുഷന്റെ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയും.  എന്നാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത മറ്റൊരു മാര്‍ഗമുണ്ട്. സൂര്യപ്രകാശം.
സൂര്യപ്രകാശവും പുരുഷ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. ആസ്ട്രിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗ്രേസ് ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. സൂര്യപ്രകാശം വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കുന്നു. ഈ വൈറ്റമിനാണ് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ സഹായിക്കുന്നത്. ഇതാണ് ഈ കണ്ടുപിടുത്തത്തിന് അടിസ്ഥാനമായി പറയുന്നത്.
ശരീത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ഡി ഉള്ള പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണും കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. വൈറ്റമിന്‍ ഡി കുറഞ്ഞവരിലാകട്ടെ, പുരുഷഹോര്‍മോണും കുറവാണ് കണ്ടെത്തിയത്.
15-20 മിനിറ്റുവരെ സ്‌കിന്‍ സൂര്യപ്രകാശം കൊണ്ടാല്‍ അത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 120% വര്‍ധിപ്പിക്കുമെന്നാണ് യു.എസിലെ ബോസ്റ്റണ്‍ സ്‌റ്റേറ്റ് ഹോസ്പിറ്റലിലെ ഗവേഷകരുടെ കണ്ടെത്തല്‍. ജനനേന്ദ്രിയ ഭാഗത്തെ സ്‌കിന്നിലാണ് സൂര്യപ്രകാശം ഏല്‍ക്കുന്നത് എങ്കില്‍ ഹോര്‍മോണ്‍ വര്‍ധനവ് 200% ആകുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം