ഗ്യാസ്ട്രബിൾ

🍋🍋🍋🍋🍋🍋🍋


ഗ്യാസ്ട്രബിൾ
പേരു സൂചിപ്പിക്കുന്നതുപോലെ ആമാശയത്തിൽ ഗ്യാസ് നിറഞ്ഞുണ്ടാകുന്ന ഉപദ്രവങ്ങളാണ് രോഗലക്ഷണങ്ങളായി പരിണമിക്കുന്നത്.വളരെയേറെ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു രോഗമാണിത്.ആഹാരംചവച്ചരച്ചു കഴിയ്ക്കായ്ക,ധൃതിവച്ചു കഴിയ്ക്കുക,സമയനിഷ്ഠ പാലിക്കാതെ ഭക്ഷണംകഴിയ്ക്കുക,ചെറുപഴം/കടല/പയറ്/പരിപ്പ് തുടങ്ങി ഗ്യാസുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ അമിതമായി കഴിയ്ക്കുക എന്നിവയാണു മുഖ്യ കാരണങ്ങള്‍.പുളിച്ചുതേട്ടൽ,നെഞ്ചെരിച്ചിൽ,വായിൽ വെള്ളം തെളിയൽ,തലവേദന,നെഞ്ചിൽഭാരം,വയറിനുള്ളിൽശബ്ദം,ഭക്ഷണം കുറച്ചു കഴിച്ചാല്‍ തന്നെ വയറുവീർക്കുക ഇങ്ങനെ ഗ്യാസ് ട്രബിളിനു ലക്ഷണങ്ങൾ ധാരാളമാണ്.ദഹനക്കേടും ആഹാരത്തിലെ തകരാറുകളുമാണ് മൂലകാരണം.ആഹാരത്തിലുള്ള കൃത്യനിഷ്ഠയില്ലായ്മ,വളരെതണുത്ത ആഹാരപാനീയങ്ങൾ,വർദ്ധിച്ചപുകവലി,മദ്യപാനം,എരിവ്,മസാലകൾ,ചായ,മന:സംഘർഷങ്ങൾ ഇവയെല്ലാം ഗ്യാസ്ട്രബിളിനുകാരണങ്ങളാകാം.

1)കായം,ഏലത്തരി,ചുക്ക് ഇവ വറുത്തുപൊടിച്ച് കഞ്ഞിവെള്ളത്തിൽ കലക്കികുടിക്കുക.
2)ഒരുകഷ്ണം ഇഞ്ചി ,ഏലക്ക,വെളുത്തുള്ളി ഇവ ചേർത്തു മൂന്നുനേരം കഴിയ്ക്കുക.
3)വെളുത്തുള്ളി ചുട്ടുകഴിയ്ക്കുക.
4)ജീരകം വറുത്തുപൊടിച്ച് വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ ചൂടോടെ കുടിക്കുക.
5)വെളുത്തുള്ളി ചതച്ചിട്ട പാൽ ചൂടോടെ കുടിക്കുക.
6)കരിങ്ങാലിക്കാതൽ ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ കുടിക്കുക.
7)വെളുത്തുള്ളി ചേർത്ത ആവണക്കെണ്ണ ചൂടുപാലിൽ രാത്രിയിൽ കഴിയ്ക്കുക.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം